തൃശൂർ: ഒല്ലൂരിന് സമീപം തീവണ്ടിയില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചല്‍ അമ്ബലമുക്ക് കുഴിവിള വീട്ടില്‍ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്.
കൊല്ലത്തുനിന്ന് മംഗലാപുരത്തേക്കുള്ള യാത്രയിലായിരുന്നു സംഭവം. നാട്ടുകാരായ മറ്റു നാലുപേരും ബിജുമോനോടൊപ്പമുണ്ടായിരുന്നു. കിണറില്‍ റിങ് ഇറക്കുന്ന തൊഴിലാളികളായ ഇവർ ജോലി ആവശ്യവുമായി ബന്ധപ്പെട്ടാണ് മംഗലാപുരത്തേക്ക് പോകാനായി തീവണ്ടിയില്‍ കയറിയത്.
യാത്രയ്ക്കിടെ ബിജുമോനെ കാണാതായതോടെ കൂടെയുള്ളവർ പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.