മലപ്പുറം ജില്ലയിലെ കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടു യുവതികൾ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്‌മല തസ്നി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്. ഇന്ന് (വ്യാഴം) വൈകിട്ടാണ് അപകടം നടന്നത്.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.