KeralaNEWS

പോലീസ് ജീപ്പ് മരത്തിലിടിച്ച്‌ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാർക്ക് പരിക്ക്

ചക്കരക്കല്‍: നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പോലീസ് ജീപ്പ് മരത്തിലിടിച്ച്‌ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാർക്ക് പരിക്ക്.

പുലർച്ചെ അഞ്ചരയോടെ പെരളശേരി ഐവർ കുളത്തിന് സമീപത്തായിരുന്നു അപകടം. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഗിരീഷ് കുമാർ, സീനിയർ സിവില്‍ പോലീസ് ഓഫീസർ നിധീഷ്, ഡ്രൈവർ പ്രത്യുഷ് എന്നിവർക്കാണ് പരിക്കേറ്റത്.

Signature-ad

ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളില്‍ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ പോലീസ് ജീപ്പിന്‍റെ മുൻഭാഗം തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: