KeralaNEWS

മലയാളി ടിടിഇ വിനോദ് കണ്ണന്റെ മരണം; എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റ് ഇനിമുതൽ അണ്‍ റിസർവ്ഡ് ട്രെയിൻ

എറണാകുളം : ഇവിടെ നിന്നും  പട്നയിലേക്ക് അണ്‍ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച്‌ റെയില്‍വേ. എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റാണ് ഇന്നുമുതൽ അണ്‍ റിസർവ്ഡ് ട്രെയിനായി ഓടുക.

ഈയടുത്ത് എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റില്‍ വച്ചാണ് മലയാളി ടിടിഇ വിനോദ് കണ്ണനെ അന്യ സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നത്. പിന്നാലെയാണ് ട്രെയിൻ അണ്‍ റിസർവ്ഡ് ആക്കാൻ റെയില്‍വേ തീരുമാനിച്ചത്.ട്രെയിൻ ഇന്ന് രാത്രി 11 മുതല്‍ സർവീസ് ആരംഭിക്കും.

Signature-ad

എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു നിന്നു പുറപ്പെട്ടു തിങ്കളാഴ്ച പട്നയിലെത്തും. തിങ്കളാഴ്ച പട്നയില്‍ നിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച എറണാകുളത്തും എത്തും.

കേരളത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്യുന്ന അന്യ സംസ്ഥാനത്തു നിന്നുള്ളവർക്കു നാട്ടിലെത്താൻ സഹായകരമാകുന്നതാണ് ട്രെയിൻ.നിലവില്‍ ജൂണ്‍ വരെയാണ് ഈ അണ്‍ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനമുള്ളത്

Back to top button
error: