Month: April 2024
-
Crime
”ഇന്ത്യയിലേക്ക് പോകരുത് എന്നല്ല അര്‍ഥം”; ദുരനുഭവം പങ്കിട്ട് അതിജീവിതയായ വിദേശ യുവതി
ന്യൂഡല്‍ഹി: കഴിഞ്ഞമാസം ഝാര്‍ഖണ്ഡിലെ ധുംക ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ച് യൂട്യൂബില്‍ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോ പ്രസിദ്ധീകരിച്ചു. ധുംകയിലെ കുറുംഹട്ടിലായിരുന്നു സംഭവം. 2 മോട്ടര്‍ സൈക്കിളുകളില്‍ ഭര്‍ത്താവിനൊപ്പമാണ് യുവതി ബംഗ്ലദേശില്‍ നിന്നു റാഞ്ചിയിലെത്തിയത്. ഇതിനു മുന്‍പ് 6 മാസം ഇന്ത്യയില്‍ സഞ്ചരിച്ചിരുന്നു. 6 വര്‍ഷമായി ലോകം ചുറ്റുന്ന ദമ്പതികള്‍ 67 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ധുംകയില്‍ താമസത്തിന് ടെന്റടിക്കാന്‍ ഒഴിഞ്ഞ സ്ഥലം അന്വേഷിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോയുടെ തുടക്കം. ഭര്‍ത്താവിനൊപ്പം ടെന്റില്‍ ഉറങ്ങുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഏഴംഗ സംഘം ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. അക്രമികളിലൊരാളുടെ ദൃശ്യം വീഡിയോയിലുണ്ടെന്ന് യുവതി പറഞ്ഞു. ഇന്ത്യയിലേക്ക് പോകരുത് എന്നല്ല വീഡിയോ ചെയ്തതിന്റെ അര്‍ഥമെന്ന് യുവതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ലോകത്തെവിടെയും സംഭവിക്കാം. മോട്ടര്‍ സൈക്കിള്‍ ട്രിപ്പുകള്‍ തുടരുമെന്നും അറിയിച്ചു.
Read More » -
Kerala
ആവശ്യത്തിന് ട്രെയിനുകളുമില്ല, സൗകര്യങ്ങളുമില്ല; റെയില്‍വേയ്ക്ക് കേരളം നല്‍കിയത് 3726.05 കോടിയുടെ വരുമാനം
തിരുവനന്തപുരം: തിരക്കിനനുസരിച്ച് ട്രെയിനോ ഉള്ളവയില്‍ മികച്ച ബോഗികളോയില്ല. പക്ഷേ, റെയില്‍വേയ്ക്ക് വർഷാവർഷം ലാഭമുണ്ടാക്കിക്കൊടുക്കാൻ കേരളം വേണം. 2023-24 സാമ്ബത്തിക വർഷം പാലക്കാട് ഡിവിഷനില്‍ നിന്ന് 1576.16 കോടിയും തിരുവനന്തപുരത്ത് നിന്ന് 2149.89 കോടിയുമാണ് വരുമാനം. ആകെ 3726.05 കോടി. 2022-23ല്‍ ഇത് 3301.89 കോടിയായിരുന്നു. ചരക്കുഗതാഗതവും യാത്രക്കൂലിയും ചേർത്ത് 424.16 കോടിയുടെ അധിക വരുമാനമാണ് കഴിഞ്ഞ സാമ്ബത്തിക വർഷം ഈ ഡിവിഷനുകള്‍ നേടിയത്. യാത്രാവരുമാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. കഴിഞ്ഞ വർഷത്തേക്കാള്‍ 226.24 കോടി അധികം. റിസർവേഷനുള്ള ട്രെയിനുകള്‍, റിസർവേഷനില്ലാത്തവ, സബർബൻ ട്രെയിനുകള്‍ എന്നിവയിലെല്ലാം യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർദ്ധനയുണ്ടായി. എന്നാല്‍ ഇതിനനുസരിച്ച് സൗകര്യങ്ങളേർപ്പെടുത്തുന്നില്ല. അനുവദിക്കുന്നവ സമയത്തിന് നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് താത്പര്യവുമില്ല.ഇന്ത്യയില്‍ തന്നെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് കേരളത്തിലാണ്. 892.95 കോടി രൂപയാണ് ചരക്കുനീക്കത്തിലൂടെ ഈ ഡിവിഷനുകള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാള്‍ 15.2 കോടിയുടെ അധിക വരുമാനം. കല്‍ക്കരി, സിമന്റ്, അരി എന്നിവയാണ് കൂടുതല്‍ കൈകാര്യം ചെയ്തത്. ഇതര ഇനങ്ങളില്‍ നിന്നായി…
Read More » -
Crime
പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍ ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാനെ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കൂച്ച്ബിഹാറിലെ മാധാഭംഗാ പോളിങ് സ്റ്റേഷനിലാണ് സംഭവം. വോട്ടിങ് തുടങ്ങുന്നതിന് അല്‍പസമയം മുമ്പാണ് ഇവിടുത്തെ ശൗചാലയത്തില്‍ ജവാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജവാനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ശൗചാലയത്തില്‍ തെന്നിവീണ് നിലത്ത് തലയിടിച്ചാണ് ജവാന്‍ മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തല തറയിലിടിച്ച് ഉണ്ടായ ക്ഷതം തന്നെയാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാകൂ എന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്. വടക്കന്‍ ബംഗാളിലെ പ്രധാനപ്പെട്ട മണ്ഡലമാണ് കൂച്ച്ബിഹാര്‍. 2021-ലെ തിരഞ്ഞെടുപ്പിലും ഇവിടെ സംഘര്‍ഷം നടന്നിരുന്നു. അന്ന് സിതല്‍കുച്ചി പോളിങ് ബൂത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരും പ്രശ്നക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ നിസിത് പ്രമാണിക്…
Read More » -
Kerala
യുപിഎസ്‌സി പരീക്ഷ: ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി:ഏപ്രില്‍ 21 ഞായറാഴ്ച്ച യുപിഎസ്‌സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍ അക്കാദമി(ഐ) , കമ്ബൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ്(ഐ) പരീക്ഷകള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് കൃത്യ സമയത്ത് പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കും. നിലവില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.
Read More » -
Kerala
പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; കേരളത്തിൽ 20 സീറ്റും ബിജെപി നേടുമെന്ന് സോഷ്യൽ മീഡിയ
പത്തനംതിട്ട : കാസര്‍കോടിനും തിരുവനന്തപുരത്തിനും പിന്നാലെ പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ടെന്ന് പരാതി. പൂഞ്ഞാറിലെ 36-ാം നമ്ബര്‍ ബൂത്തില്‍ നടന്ന മോക് പോളിലാണ് ബിജെപിക്ക് അനുകൂലമായി അധിക വോട്ട് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്ന 8 സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്ക്കും ഓരോ വോട്ട് രേഖപ്പെടുത്തിയായിരുന്നു മോക് പോള്‍. എന്നാല്‍ വിവി പാറ്റിലെ സ്ലിപ്പ് എണ്ണിയപ്പോള്‍ ഒരു സ്ലിപ്പ് അധികമായി. ഇത് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് അനുകൂലവുമായിരുന്നു. ഇതോടെയാണ് പരാതിയായത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വിവി പാറ്റ് മെഷിനിലെ സാങ്കേതിക പിഴാവാണെന്ന് വിശദീകരണം നല്‍കിയെങ്കിലും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇക്കണക്കിന് കേരളത്തിൽ 20 സീറ്റുകളും ബിജെപി തന്നെ ജയിക്കുമെന്ന് സോഷ്യൽ മീഡിയ പറയുന്നു.
Read More » -
Kerala
സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. ഇതിനായി സജി മഞ്ഞക്കടമ്പില്‍ തന്നെ അനുകൂലിക്കുന്നവരുടെ കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടിയില്‍ നിന്നും യുഡിഎഫില്‍ നിന്നും രാജിവെച്ചത്. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്നു സജി മഞ്ഞക്കടമ്പില്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ബിജെപി നേതൃത്വവും ബന്ധപ്പെട്ടിരുന്നതായി സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു. കോട്ടയത്തെത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയുമായി സജി മഞ്ഞക്കടമ്പില്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Read More » -
India
പള്ളിക്ക് നേരെ സാങ്കല്പിക അമ്ബ് തൊടുത്ത് ബിജെപി സ്ഥാനാര്‍ത്ഥി, കടുത്ത പ്രതിഷേധം
ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ബിജെപി സ്ഥാനാർത്ഥി പള്ളിക്കുനേരെ സാങ്കല്പിക അസ്ത്രം തൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക പ്രതിഷേധം. ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൊമ്ബെല്ല മാധവി ലതയാണ് പുലിവാലുപിടിച്ചത്. ഘോഷയാത്രയില്‍ വാഹനത്തിന് മുകളില്‍ നില്‍ക്കുന്ന കൊമ്ബെല്ല മാധവി പള്ളിക്കുനേരെ അമ്ബ് എയ്യുന്നതുപോലെ കൈകള്‍ കൊണ്ട് കാണിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. രാമനവമി ആഘോഷവേളയില്‍ സംഘർഷം ഉണ്ടാവാതിരിക്കാൻ പള്ളി വെള്ളത്തുണികൊണ്ട് മറച്ചിരുന്നു. ഇതിലേക്ക് അമ്ബ് എയ്യുന്നതായാണ് സ്ഥാനാർത്ഥി കാണിക്കുന്നത്. എതിർ സ്ഥാനാർത്ഥിയായ അസദുദ്ദീന്‍ ഒവൈസിയാണ് വീഡിയോയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. ‘തെലങ്കാനയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുകയാണ്. അവർ എന്താണ് ചെയ്യുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഹൈദരാബാദിലെ യുവാക്കളോട് ഞാൻ ആവശ്യപ്പെടുകയാണ്. ഹൈദരാബാദിന്റെ സമാധാനത്തിനായി നിങ്ങളുടെ വോട്ട് വിനിയോഗിക്കുക’ എന്നായിരുന്നു ഒവൈസി പറഞ്ഞത്. ബിജെപി സ്ഥാനാർത്ഥി പള്ളിയാേട് കാണിച്ച ആംഗ്യം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഓള്‍ ഇൻഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ (എഐഎംഐഎം) വക്താവ് പറയുന്നത്. സംഭവം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികളും…
Read More » -
Movie
അപ്പുവേട്ടന്റെ സിനിമ രണ്ടുവട്ടം കണ്ട് വിസ്മയ മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ കണ്ട് വിസ്മയ മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മായയുടെ പ്രതികരണം. ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും മായ കുറിച്ചു. പ്രണവ് മോഹന്‍ലാലിനെ ടാഗും ചെയ്തിട്ടുണ്ട്. പ്രണവിന്റെ കുടുംബത്തിലെ എല്ലാവരും ഇതോടെ സിനിമ കണ്ടു കഴിഞ്ഞു. ഈ സിനിമ കണ്ടപ്പോള്‍ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുെവന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഭാര്യ സുചിത്രയ്‌ക്കൊപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹന്‍ലാല്‍ സിനിമ കണ്ടത്. ”കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്കു നടുവില്‍നിന്ന് അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത്…
Read More » -
NEWS
വോട്ടുചെയ്യാന്‍ വരുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വന്‍ കിഴിവുമായി എയര്‍ ഇന്ത്യ
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ19ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫര്‍. ജനാധിപത്യ ബോധത്തെ വളര്‍ത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരെ പങ്കാളികളാക്കാനുമാണ്’വോട്ട് അസ് യൂ ആര്‍’ പ്രചാരണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഡോ.അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. കാത്തിരുന്ന പ്രഖ്യാപനം അവധിക്കാലത്ത് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതലായും ആഭ്യന്തര – വിദേശ സര്‍വീസുകള്‍ നടത്താനാണ് പുതിയ തീരുമാനം. എയര്‍ ഇന്ത്യയുടെ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും…
Read More » -
Kerala
കാസർകോടിന് പിന്നാലെ താമരയ്ക്കു മാത്രം വോട്ടു ചെയ്ത് തിരുവനന്തപുരത്തെ ഇ.വി.എം മെഷീനുകളും !
തിരുവനന്തപുരം: കാസർകോടിന് പിന്നാലെ താമരയ്ക്കു മാത്രം വോട്ടു ചെയ്ത് തിരുവനന്തപുരത്തെ ഇ.വി.എം മെഷീനുകളും.സംഭവത്തിൽ ജനങ്ങൾ പ്രതിഷേധവുമായി എത്തിയതോടെ ഇവിടെ സംഘർഷാവസ്ഥയാണ് നിലവിലുള്ളത്. ഇ.വി.എം ചെക്കിംഗ് ഹാളില്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലാണ് തര്‍ക്കം നടക്കുന്നത്. ഇ.വി.എം മെഷീന്‍ പൂര്‍ണ്ണമായും കേടാണെന്നാണ് ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍, താമര ചിഹ്നം മെഷീനില്‍ ആദ്യം കിടക്കുന്നതു കൊണ്ടാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത് എന്നാണ് വിശദീകരണം. ഇ.വി.എം പരിശോധിച്ചപ്പോള്‍ ഒര് വോട്ടു ചെയ്താലും, രണ്ട് വോട്ട് ചെയ്താലും എല്ലാം താമരയ്ക്കു തന്നെയാണ് പോകുന്നത്. ആകെ 228 മെഷീനില്‍ 12 മെഷീനാണ് ചെക്ക് ചെയ്തത്. ഏജന്റുമാര്‍ നോക്കി നില്‍ക്കെയാണ് മെഷീന്‍ ചെക്ക് ചെയ്തത്. ഉദ്യോഗസ്ഥര്‍ 12 മെഷീനിലും പരിശോധന നടത്തി. താമരയ്ക്ക് ഒരു വോട്ട് ചെയ്തപ്പോള്‍ വി.വി.പാറ്റില്‍ പ്രിന്റ് വരുന്നത് കൂടുതലാണ്. വോട്ട് ചെയ്തില്ലെങ്കിലും താമരയ്ക്ക് പ്രിന്റ് വരുന്നുണ്ട്. അരിവാള്‍ ചുറ്റികയ്‌ക്കോ, കൈപ്പത്തിക്കോ ഇത് സംഭവിക്കുന്നില്ല എന്നതാണ് അതിശയം! ബിജെപി അറിഞ്ഞുതന്നെയാണ് വ്യാപക കൃത്രിമം നടന്നതെന്നാണ് ആക്ഷേപം.ഏജന്റുമാരുടെ ഇടപെടലാണ് ഇപ്പോള്‍…
Read More »