ആലപ്പുഴ: മോദി പ്രവാഹം കേരളത്തിലും സംഭവിച്ചിട്ടുണ്ടെന്നും അത് വോട്ടില്‍ പ്രതിഫലിക്കുമെന്നും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ലോസഭ തെരഞ്ഞെടുപ്പില്‍ എൻഡിഎ നേട്ടമുണ്ടാക്കും. രാമക്ഷേത്രവും അയോദ്ധ്യയും ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഭരണം കാഴ്ചവയ്‌ക്കാൻ പ്രധാനമന്ത്രി വീണ്ടും വൻ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡി മുന്നണിക്ക് എൻഡിഎയുടെ അയലത്ത് പോലും എത്താൻ സാധിക്കില്ലെന്നും നരേന്ദ്ര മോദി തന്നെ അധികാരത്തിലേറുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 2019 ആവർത്തിക്കാൻ യുഡിഎഫിന് സാധിക്കില്ലെന്നും സീറ്റ് കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ ഒരിക്കലും നല്‍കാതിരുന്ന കോണ്‍ഗ്രസാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു.