
ആലപ്പുഴ: ലോറിയിൽ നിന്നും ഒന്നര മീറ്റർ നീളമുള്ള ഇരുമ്ബുകമ്ബി വീണതിനെ തുടർന്നു സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതരപരുക്കേറ്റു.
സ്‌കൂട്ടർ ഓടിച്ച കൈനകരി പുത്തൻപറമ്ബ് വീട്ടില്‍ ബിന്നി ഗോപിദാസിനാണ് (37) പരുക്കേറ്റത്. ആലപ്പുഴ ബൈപ്പാസില്‍ ഇന്നലെ രാവിലെ ഒൻപതിന് കൊമ്മാടിക്ക് സമീപമായിരുന്നു സംഭവം.
അപകടത്തില്‍ കൈകാലുകള്‍ക്ക് ഒടിവും വയറ്റില്‍ മുറിവുമുണ്ടായ ബിന്നിയെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഉഴുന്ന് കയറ്റി ചേർത്തല ഭാഗത്തേക്ക് പോയ ലോറിയില്‍ നിന്നാണ് കമ്ബി ഊർന്ന് വീണത്. ഉഴുന്ന നിറച്ച ചാക്കുകളുടെ അടിയില്‍ അലക്ഷ്യമായി ഇട്ടിരുന്നതാണ് കമ്ബി.ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.






