റാന്നി: പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലകളെ ഇളക്കി മറിച്ച് തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പര്യടനം.വൻ ജനപങ്കാളിത്തമായിരുന്നു ഐസക്കിന്റെ റാന്നിയിലെ പര്യടനത്തിൽ കാണുവാൻ സാധിച്ചത്.
നേരത്തെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ തോമസ് ഐസക്കിന്റെ പ്രചാരണം മന്ദഗതിയിലാണെന്ന് വാർത്തയുണ്ടായിരുന്നു.
ഇന്നലെ ചെറുകോൽ, റാന്നി ,അങ്ങാടി, പഴവങ്ങാടി, വടശ്ശേരിക്കര പഞ്ചായത്തുകളിലായിരുന്നു തോമസ് ഐസക്കിന്റെ പര്യടനം.ചെണ്ടമേളത്തോടെയും വിവിധ കലാപരിപാടികളോടെയുമാണ് സ്ഥാനാർത്ഥിയെ മിക്കയിടങ്ങളിലും സ്വീകരിച്ചത്.നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രചാരണം.
ചിറയ്ക്കൽപ്പടിയിൽ സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളം.ജയിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും ബിജെപിയെ അധികാരത്തിൽ നിന്നിറക്കാതെ നമുക്ക് വിശ്രമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ടു മണിക്ക് ചെറുകോൽ ചണ്ണമാങ്കലിൽ നിന്നും ആരംഭിച്ച തെരഞ്ഞെടുപ്പ് പര്യടനം വൈകിട്ട് 8:45 ഓടുകൂടി മണിയാറിലാണ് സമാപിച്ചത്.റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായൺ ആദ്യാവസാനം തോമസ് ഐസക്കിനോടൊപ്പം ഉണ്ടായിരുന്നു.