IndiaNEWS

കര്‍ണാടക ‘കൈ’ വിടില്ല; ഈഡിനയുടെ രണ്ടാം സര്‍വേയും കോണ്‍ഗ്രസിനൊപ്പം

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടകയില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടമുണ്ടാക്കുമെന്ന് കന്നഡ പോർട്ടലായ ഈഡിനയുടെ ഏറ്റവും പുതിയ സർവേ.

2023ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 132 മുതല്‍ 140 വരെ സീറ്റുകളോടെ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ഏക മാധ്യമ സ്ഥാപനമാണ് ഈഡിന.

Signature-ad

2004 മുതലുള്ള എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ പിന്തുണക്കുന്ന സംസ്ഥാനം, ഇത്തവണ മാറി ചിന്തിക്കുമെന്ന് സർവേ പറയുന്നു. കർണാടകയില്‍ 46.41 ശതമാനം വോട്ടോടെ 23 സീറ്റുകൾ വരെ  കോണ്‍ഗ്രസ് നേടുമെന്ന് സർവേ പ്രവചിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ രണ്ടാമത്തെ സർവേയാണ് നടക്കുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്ബ് നടത്തിയ ആദ്യ സർവേയും കോണ്‍ഗ്രസിന് മുൻതൂക്കം നല്‍കിയിരുന്നു.

പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന് മോദി ഘടകം അനുകൂലമായി പ്രവർത്തിച്ചേക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. മോദിയുടെ പത്തുവർഷത്തെ ഭരണത്തില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചതായി സർവേയില്‍ പങ്കെടുത്തവർ വിശ്വസിക്കുന്നുണ്ടെങ്കിലും മോദി അഴിമതിക്കാരനല്ലെന്ന് പറയുന്നവരുടെ എണ്ണവും കൂടുതലാണ്.

Back to top button
error: