IndiaNEWS

കുഴിയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു

ബംഗളൂരു: യെലഹങ്കക്കടുത്ത് അമ്മയും മകനും കുഴിയിൽ വീണ് മരിച്ചു. ഗൗരിബിദനൂർ ചെന്ദനൂരു സ്വദേശിനിയായ കവിത (30), മകൻ പവൻ (6) എന്നിവരാണ് മരണപ്പെട്ടത്.

 വീട്ടുജോലിക്കാരിയായിരുന്നു കവിത.ഇവർ ജോലി ചെയ്യുന്ന വീടിനു പുറത്ത് മകൻ കളിക്കുന്നതിനിടെ ഒഴിഞ്ഞ പറമ്ബിലെ വെള്ളം നിറഞ്ഞ ചളിക്കുഴിയില്‍ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കവിത മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരും കുഴിയിൽ വീഴുകയായിരുന്നു.

സംഭവത്തിൽ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: