KeralaNEWS

400ല്‍ നിന്നും 1100 ആയ ഗ്യാരന്റി; വൈറലായി മോദിയുടെ പഴയ ട്വീറ്റ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയൊരു ട്വീറ്റ് വൈറലാവുകയാണ്.

2013ലെ മോദിയുടെ ട്വീറ്റില്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗ്യാസ് സിലിണ്ടര്‍ വില വര്‍ദ്ധനയാണ് സൂചിപ്പിച്ചിരിക്കുന്നത്. വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് നമസ്‌കാരം ചെയ്യൂ, അതും അവര്‍ തട്ടിയെടുക്കുന്നു എന്നാണ് നരേന്ദ്ര മോദിയുടെ ട്വീറ്റ്.

അന്ന് 14.2 കിലോയുടെ സബ്‌സിഡി ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ 414 രൂപയ്ക്ക് ലഭിച്ചപ്പോള്‍ പിന്നീടത് 1100 രൂപയിലേറെയായി വര്‍ദ്ധിപ്പിച്ചത് മോദി സര്‍ക്കാരാണ്.തുടര്‍ച്ചയായി പെട്രോളിനും ഗ്യാസിനും വില കൂട്ടുക മാത്രമല്ല, എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ സബ്‌സിഡി തുക അക്കൗണ്ടിലെത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇതിലൂടെ സഹസ്രകോടികളാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ലാഭിച്ചത്. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളെല്ലാം വിലകയറി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും മോദി സര്‍ക്കാരിന്റെ കാലത്താണ്.

Signature-ad

മറ്റൊരു പൊതുതെരഞ്ഞെടുപ്പ് കൂടി നടന്നുകൊണ്ടിരിക്കെ പൊതുജനങ്ങളെ കാര്യമായി ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ചയ്ക്ക് വരുന്നില്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പൊതുജന വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നതില്‍ പ്രതിപക്ഷം പൂര്‍ണമായും പരാജപ്പെടുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ പഴയ വീഡിയോ പൊടിതട്ടി എടുത്തിരിക്കുന്നത്.

 വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് നമസ്‌കാരം ചെയ്യൂ എന്നാണ് പരിഹാസം.

Back to top button
error: