MovieNEWS

പുതുചരിത്രം കുറിച്ച അതിജീവനം; ആടുജീവിതം 150 കോടി ക്ലബില്‍

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതം 150 കോടി ക്ലബില്‍. 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബില്‍ ഇടം നേടിയത്. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: