Month: April 2024

  • Kerala

    കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന്  ലത്തീൻ അതിരൂപത

    തിരുവനന്തപുരം:വിഴിഞ്ഞം സമരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. വൈദിക പരിശീലനത്തിന് സഹായം തേടിയുള്ള ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്.വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്‌ആർസിഎ അക്കൌണ്ടടക്കം മരവിപ്പിച്ചെന്നാണ് ഇടയ ലേഖനത്തില്‍ പറയുന്നത്. വിശ്വാസികളെ സഭയുടെ സാമ്ബത്തികാവസ്ഥ അറിയിക്കാനാണ് സർക്കുലറെന്നാണ് വിശദീകരണം. മിഷൻ പ്രവർത്തനങ്ങള്‍ക്ക് ലഭിക്കുന്ന സഹായം സ്വീകരിക്കാൻ പറ്റാത്ത തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് ആരോപണം

    Read More »
  • Kerala

    അനില്‍ ആന്റണിക്ക് പൂര്‍ണ പിന്തുണയുമായി ബിലീവേഴ്‌സ്  ചര്‍ച്ച്‌

    തിരുവല്ല: പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനില്‍ കെ. ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ചിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സ്വീകരണം നല്‍കി. അനില്‍ ആന്റണിക്ക് പൂർണ പിന്തുണയും സഭാ നേതൃത്വം ഉറപ്പ് നൽകി.സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററില്‍ നടന്ന യോഗത്തില്‍ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സില്‍വാനിയോസ്‌ മെത്രാപ്പൊലിത്ത, സഭാ പിആർഒ ഫാ. സിജോ പന്തപ്പള്ളില്‍ തുടങ്ങി നൂറോളം വൈദികരും സഭാ വിശ്വാസികളും പങ്കെടുത്തു. മെത്രാപോലീത്തയും അനില്‍ കെ. ആന്റണിയും യോഗത്തില്‍ സംസാരിച്ചു. അനിലിന്റെ വിജയത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപി ക്ക് പരസ്യ പിന്തുണ നല്‍കുന്നത്. അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ സഭകള്‍ പിന്തുണയുമായി രംഗത്ത് വരുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു അറിയിച്ചു.

    Read More »
  • Kerala

    കോട്ടയത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

    കോട്ടയം: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.അതിരമ്പുഴ നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.  സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന ആകാശ്, പോലീസ് പട്രോളിങ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ അബദ്ധത്തിൽ കിണറ്റില്‍ വീഴുകയായിരുന്നു. അല്‍പസമയത്തിനകം തന്നെ സുഹൃത്തുക്കള്‍ ആകാശ് കിണറ്റില്‍ വീണുവെന്ന് മനസിലാക്കുകയും ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍ ഫോഴ്‌സെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സുഹൃത്തുക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    തൃശൂര്‍ പൂരത്തില്‍ പ്രതിസന്ധി; സംഘപരിവാര്‍ ഗൂഢാലോചന സംശയിച്ച് സര്‍ക്കാര്‍

    തൃശൂര്‍: പൂരത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതില്‍ ഗൂഢാലോചന സംശയിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവാദങ്ങള്‍ ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെസാന്നിധ്യം സ്ഥലത്തുണ്ടായി. ചില ദേവസ്വം ഭാരവാഹികളുമായി ഇവര്‍ ചര്‍ച്ച നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. പൂരം വിവാദത്തിലൂടെ സംഘപരിവാര്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ചാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പൂരം നടത്തിപ്പില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതിയിരുന്നത്. പൂരം കാണാന്‍ വന്ന ആളുകളോടടക്കം തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക് അപമര്യാദയായി ഇടപെടുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വരുന്നതിന് മുമ്പ് തന്നെ കമ്മീഷണറെ മാറ്റുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതിന് ശേഷം അദ്ദേഹത്തെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കും. ഇതിനിടയിലാണ് പൂരം പ്രതിസന്ധിയുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. പൂരം പ്രതിസന്ധിയിലൂടെ തൃശൂര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ വന്‍ തരത്തിലുള്ള…

    Read More »
  • Kerala

    ‘പ്രതിസന്ധികളില്‍ സഹായിച്ചവരെ തിരിച്ച് സഹായിക്കണം’; ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് പരോക്ഷപിന്തുണയുമായി യാക്കോബായ സഭ രംഗത്ത്. പ്രതിസന്ധികളില്‍ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് അറിയിച്ചത്. പുത്തന്‍കുരിശില്‍ വച്ച് സഭയുടെ അസ്തിത്വം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു, ഇത് ചൂണ്ടിക്കാട്ടിയാണ് മലങ്കര മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയത്. സഭാ തര്‍ക്കം പരിഹരിക്കുന്നതില്‍ എല്‍ഡിഎഫില്‍ നിന്ന് ലഭിച്ച ഉറപ്പും അതിലെ പ്രതീക്ഷയും സന്ദേശത്തില്‍ സഭ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും യാക്കോബായ സഭ ഇടതുമുന്നണിയ്ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. പത്രീയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തിനിടയിലും മുന്‍പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നിരുന്നു.  

    Read More »
  • Movie

    അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; ഗംഭീര ഗെറ്റപ്പില്‍ ‘കല്‍ക്കി 2898 എഡി’യില്‍ ബിഗ് ബി

    നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ പുത്തന്‍ ടീസര്‍ പുറത്തിറക്കി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിക്കുന്ന ടീസറാണ് പുറത്തിറക്കിയത്. മഹാഭാരതത്തിലെ പ്രശസ്തമായ ദ്രോണാചാര്യ പുത്രനായ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ചെറുപ്പകാലത്തെ വേഷമാണ് ഒരുമിനിട്ട് ഒന്‍പത് സെക്കന്റ് നീളുന്ന ടീസറില്‍ ഉള്ളത്. പ്രഭാസ് ‘ഭൈരവ’ എന്ന നായക കഥാപാത്രമാകുന്ന കല്‍ക്കി 2898 എഡി മേയ് 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്. സാന്‍ ഡീഗോ കോമിക്കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി…

    Read More »
  • Kerala

    ചെയ്യാത്ത കാര്യം പ്രചരിപ്പിച്ചതില്‍ മാപ്പ് പറയണം; ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്

    കോഴിക്കോട്: അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്ക് യു.ഡി.എഫ് ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനുള്ളില്‍ വാര്‍ത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പിലിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. വീഡിയോ ആരോപണത്തില്‍ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ശൈലജ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നിയമനടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ എന്നും ശൈലജ ചോദിച്ചിരുന്നു. മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണ്. പറഞ്ഞതിലെ ചില വാക്യങ്ങള്‍ മാത്രം എടുത്ത് വാര്‍ത്തയാക്കുന്നു. അധാര്‍മികമായ സൈബര്‍ പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും തന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടെന്നും ശൈലജ പറഞ്ഞു.  

    Read More »
  • Kerala

    തൃശ്ശൂരിലെ ബി.ജെ.പി ഫ്‌ലക്‌സില്‍ ഇന്നസെന്റും; തങ്ങളുടെ അറിവോടെയല്ലെന്ന് കുടുംബം

    തൃശ്ശൂര്‍: അന്തരിച്ച നടനും ചാലക്കുടിയിലെ ഇടതു എം.പിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനടുത്ത് സ്ഥാപിച്ച ബോര്‍ഡിലാണ് ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ബോര്‍ഡില്‍. ഞായറാഴ്ച കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചിരുന്നു. ആഘോഷങ്ങള്‍ക്ക് ആശംസ അറിയിച്ചുകൊണ്ടാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സുരേഷ് ഗോപിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ബോര്‍ഡിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്. എല്ലാത്തിനുമപ്പുറം സൗഹൃദമെന്നാണ് ബോര്‍ഡിലെ കുറിപ്പ്. അതേസമയം, തങ്ങളുടെ അറിവോടെയല്ല ബി.ജെ.പി ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. വിഷയത്തില്‍ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിക്കുമെന്നും അവര്‍ അറിയിച്ചു.  

    Read More »
  • Kerala

    കേരളത്തിന് 14 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ

    പാലക്കാട്: വേനലവധിക്കാലത്തെ തിരക്ക് മുന്‍നിര്‍ത്തി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. കേരളത്തിലേക്ക് 7 റൂട്ടുകളിലായി 14 ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാര്‍ ഏറെയുള്ള ഡല്‍ഹി, ബംഗളൂരു, ചെന്നൈ റൂട്ടുകളിലുൾപ്പടെയാണ് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.ജൂണ്‍ 30 വരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. സ്‌പെഷ്യല്‍ ട്രെയിനുകളുടെ ലിസ്റ്റ് ട്രെയിന്‍ നമ്ബര്‍ (06083) കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു ട്രെയിന്‍ നമ്ബര്‍ (06084) എസ്.എം.വി.ടി ബംഗളുരു-കൊച്ചുവേളി ട്രെയിന്‍ നമ്ബര്‍ (06043) ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി ട്രെയിന്‍ നമ്ബര്‍ (06044) കൊച്ചുവേളി-ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ നമ്ബര്‍ (06081) കൊച്ചുവേളി-ഷാലിമാര്‍ ട്രെയിന്‍ നമ്ബര്‍ (06082) ഷാലിമാര്‍-കൊച്ചുവേളി ട്രെയിന്‍ നമ്ബര്‍ (06071) കൊച്ചുവേളി-നിസാമുദീന്‍ ട്രെയിന്‍ നമ്ബര്‍ (06072) നിസാമുദീന്‍-എറണാകുളം ട്രെയിന്‍ നമ്ബര്‍ (06049) താംബരം-മംഗളൂരു സെന്‍ട്രല്‍ ട്രെയിന്‍ നമ്ബര്‍ (06050) മംഗളൂരു സെന്‍ട്രല്‍-താംബരം ട്രെയിന്‍ നമ്ബര്‍ (06085) എറണാകുളം-പാട്‌ന ട്രെയിന്‍ നമ്ബര്‍ (06086) പാട്‌ന-എറണാകുളം

    Read More »
  • Kerala

    നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം; പ്രതീക്ഷയോടെ അമ്മ പത്മകുമാരി

    സൻഅ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നിലവിൽ യെമനിലെത്തിയിട്ടുണ്ട്. ഏറ്റവുമടുത്ത ദിവസം മകളെ നേരിട്ട് കാണാനാകുമെന്നാണ് പ്രേമകുമാരിയുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഇതിന് ശേഷം കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും സംഘം ചര്‍ച്ച നടത്തും.മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും ഇവർക്കൊപ്പം ഉണ്ട്. തലസ്ഥാനമായ ‘സൻഅ’ യിലെ ജയിലിലാണ് നിമിഷപ്രിയ.വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് സനാ. ഹൂതികളുടെ അനുമതിക്ക് വിധേയമായി മാത്രമേ പ്രേമകുമാരിക്കും സംഘത്തിനും നിമിഷപ്രിയയെ കാണാൻ സാധിക്കൂ. അനുമതി ലഭിച്ചാല്‍ സനാ നഗരത്തിലെ ജയിലിലെത്തി നിമിഷപ്രിയയെ നേരിട്ട് കാണാനാണ് പ്രേമകുമാരിയുടെയും സംഘത്തിന്റെയും ശ്രമം. പിന്നാലെ സനായില്‍ തന്നെയുള്ള കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തെയും കണ്ട് ചര്‍ച്ച നടത്തണം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും. മോചനാനുമതിക്ക് വേണ്ടി നല്‍കുന്ന ബ്ലഡ് മണിയുടെ കാര്യത്തില്‍ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവും…

    Read More »
Back to top button
error: