KeralaNEWS

രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിക്കുമേൽ തെരഞ്ഞെടുപ്പ് കമീഷൻ അടയിരിക്കുകയാണ്: സുപ്രീംകോടതി അഭിഭാഷക 

ന്യൂഡൽഹി: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക ആവണി ബൻസാല്‍. രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലം സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍.

രാജീവ് ചന്ദ്രശേഖർ തെറ്റായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നല്‍കുന്നത് രണ്ടാം തവണയാണെന്നാണ് പരാതിക്കാരിയായ അഭിഭാഷക വെളിപ്പെടുത്തിയിരിക്കുന്നത്.

‘രാജ്യസഭ തെരഞ്ഞെടുപ്പിന് സമർപ്പിച്ചതും ഇതേ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമീഷൻ പരാതിക്ക് മേല്‍ അടയിരിക്കുകയാണ്. നികുതി വകുപ്പില്‍ നിന്ന് മറുപടി ലഭിക്കുന്നില്ല. മൂന്ന് പരാതികള്‍ അധികാരിക്ക് നല്‍കിയിട്ടും യാതൊരു നപടിയും ഉണ്ടായില്ല’, ആവണി ബൻസാല്‍ വ്യക്തമാക്കി.

തൻ്റെ പരാതിയില്‍ അധികൃതരുടെ തുടർനടപടികളെ കുറിച്ച്‌ അന്വേഷിച്ചിരുന്നുവെന്ന് പറഞ്ഞ അഭിഭാഷക 2019ലും ഈ പ്രശ്‌നം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും, എന്നാല്‍, 2024ലും ഈ പ്രശ്‌നത്തിന് ഒരു മാറ്റവുമില്ലെന്നും പറഞ്ഞു.

‘2019ല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. 2022ല്‍ അത് സെന്റർ ബോർഡ് ഓഫ് ഡിറക്റ്റ് ടാക്‌സിന് (സി.ബി.ഡി.ടി) കൈമാറി. കോണ്‍ഗ്രസും ഒരു പരാതി നല്‍കിയിട്ടുണ്ട്. അതും സി.ബി.ഡി.ടിയിലേക്ക് കൈമാറുക മാത്രമാണ് ചെയ്തത്. തുടർ നടപടികളൊന്നും സ്വീകരിച്ചില്ല- ആവണി ബൻസാല്‍ പറഞ്ഞു.

Back to top button
error: