KeralaNEWS

ടിപ്പറുകളുടെ മരണപ്പാച്ചിലിന് തടയിടാന്‍ സര്‍ക്കാര്‍; നിര്‍ദേശവുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: ടിപ്പറുകളുടെ അമിത വേഗത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം. വേഗപൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തുന്നതും പ്രധാനമായും പരിശോധിക്കും. എല്ലാ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റുകള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. ടിപ്പറുകളുടെ അമിതവേഗം കാരണം സംസ്ഥാനത്ത് നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ആദ്യഘട്ടത്തില്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഓക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുജില്ലകളിലെ ആര്‍.ടി.ഓ എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധന സംസ്ഥാനത്താകെ നടന്ന് വരുകയാണ്.

Signature-ad

 

Back to top button
error: