KeralaNEWS

സി.പി.എമ്മിന് കൂടുതല്‍ സീറ്റ് കിട്ടിയാല്‍ കേന്ദ്ര ഭരണം തുലാസിലാവുമെന്ന്; കോണ്‍ഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. സി.പി.എമ്മിന് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ കേന്ദ്ര ഭരണം തുലാസിലാകും. സി.പി.എം ജയിച്ചാല്‍ ഏത് നിമിഷവും കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യും. ബി.ജെ.പി ജയിച്ചാലും വേണ്ടില്ല കോണ്‍ഗ്രസ് തോറ്റാല്‍ മതിയെന്നാണ് സി.പി.എം നിലപാടെന്നും നാസര്‍ ഫൈസി പറഞ്ഞു.

കോണ്‍ഗ്രസോ കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരോ ആണ് ജയിക്കേണ്ടത്. സി.പി.എം ജയിച്ചാല്‍ അവര്‍ അതുവച്ച് അവരുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്യുക. ആര് ജയിച്ചാലും ഒരുപോലെ എന്ന നിലപാട് ശരിയല്ല. ബി.ജെ.പി തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം എല്‍.ഡി.എഫിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാസര്‍ ഫൈസി കോണ്‍ഗ്രസിനായി രംഗത്തെത്തിയിരിക്കുന്നത്. സമസ്തക്കകത്തുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ കൂടിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: