Month: April 2024
-
Kerala
പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ നന്ദകുമാര്‍ വന്നുകണ്ടു; തിരിച്ചടിച്ച് ശോഭാ സുരേന്ദ്രന്‍
ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തത്. എന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് താന്‍ ഭൂമി മാത്രമേ നല്‍കൂവെന്നും ശോഭ പറഞ്ഞു. ആലപ്പുഴയില്‍ ഞാന്‍ ജയിക്കുമെന്നത് മുന്നില്‍ കണ്ടാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപണം ഉന്നയിക്കുന്നത്. നന്ദകുമാര്‍ എന്നെ രണ്ട് വര്‍ഷം മുന്‍പ് തൃശ്ശൂരില്‍ വന്ന് കണ്ടിട്ടുണ്ട്. ചില പ്രമുഖരെ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ എത്തിക്കാമെന്ന്…
Read More » -
Kerala
കേരളത്തിലെ ഓരോ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കും 5 കോടി, 100 കോടിയുമായി പുറപ്പെട്ട ഹവാലക്കാരന്‍ രാജ്യം വിട്ടു; ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ വേണ്ടി 100 കോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരന്‍ രാജ്യം വിട്ടെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. 5 കോടി രൂപ വീതമായിരുന്നു ഓരോ സ്ഥാനാര്‍ത്ഥിക്കും നല്‍കേണ്ടതെന്നും എന്നാല്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ അയാള്‍ രാജ്യം വിട്ടെന്നും നന്ദകുമാര്‍ വ്യക്തമാക്കി. അനില്‍ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് പുറത്തുവിടാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം എത്താത്തത് കാരണം പല മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട പണം ഇല്ല. ഈ സംഭവം നടന്നത് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലായിരുന്നു എന്നും നന്ദകുമാര്‍ വ്യക്തമാക്കി. ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് 2014ല്‍ പത്ത് ലക്ഷം രൂപ നല്‍കി തിരിച്ചുനല്‍കാത്ത സംഭവവും നന്ദകുമാര്‍ വെളിപ്പെടുത്തി. പണം നല്‍കിയതിന്റെ ബാങ്ക് രസീതും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. പണം തിരികെ നല്‍കണമെന്ന് ശോഭ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ തരാം എന്നാണ് അവര്‍ പറഞ്ഞത്. ‘കോണ്‍ഗ്രസിന്റെ…
Read More » -
Crime
ന്യൂഡില്‍സിന്റെ പാക്കറ്റില്‍ 6.46 കോടി രൂപയുടെ വജ്രങ്ങള്‍; യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയില്‍
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രങ്ങള്‍ കണ്ടെടുത്തു. ട്രോളി ബാഗിലെ ന്യൂഡില്‍സ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 6.46 കോടി രൂപയുടെ വജ്രങ്ങള്‍ കണ്ടെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരനന്ന യാത്രക്കാരനെ സംശയം തോന്നിയപ്പോള്‍ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോള്‍ ന്യൂഡില്‍സ് പാക്കറ്റ് കണ്ടെത്തുകയും അത് പൊളിച്ചുനോക്കിയപ്പോഴാണ് വജ്രങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതിന് പുറമെ കൊളംബോയില്‍ നിന്ന് മുംബൈയിലേക്കെത്തിയ വിദേശ വനിതയുടെ അടിവസ്ത്രത്തിനുള്ളില്‍ നിന്ന് 321 ഗ്രാം തൂക്കമുള്ള സ്വര്‍ണവും കണ്ടെടുത്തിരുന്നു. കൂടാതെ ദുബൈ,അബുദാബി,ബഹ്‌റൈന്‍, ദോഹ, റിയാദ്, മസ്‌കറ്റ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നെത്തിയ പത്ത് ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്നായി 4.04 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും കണ്ടെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read More » -
Kerala
ബംഗളൂരുവിലെ മലയാളി വോട്ടര്‍മാര്‍ക്ക് ആശ്വാസം; സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍ നിന്ന് വരുന്ന മറുനാടന്‍ മലയാളികളുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഏപ്രില്‍ 25ന് വൈകിട്ട് 3.50ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രില്‍ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിന്‍ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ എത്തും. പിന്നീട് ഈ ട്രെയിന്‍ അന്നേ ദിവസം (ഏപ്രില്‍ 26) രാത്രി 11.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഏപ്രില്‍ 27ന് രാവിലെ എട്ടു മണിക്ക് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
Read More » -
India
പരാതി ലഭിച്ചു, പരിശോധിക്കുന്നു; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ ഒടുവില്‍ പ്രതികരിച്ച് തിര. കമ്മിഷന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തില്‍ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രസംഗം പരിശോധിച്ചുവരുകയാണെന്നും കമ്മിഷന്‍ അറിയിച്ചു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മുസ്ലിംകള്‍ക്കു സ്വത്തു വീതിച്ചു നല്‍കുമെന്നായിരുന്നു രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞത്. പരാമര്‍ശം വിവാദമായതിനു പിന്നാലെ ഉത്തര്‍പ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാനവാക്കുകള്‍ ആവര്‍ത്തിച്ചിരുന്നു. രാജസ്ഥാനില്‍ മോദി പറഞ്ഞത്: ”നേരത്തേ ഇവരുടെ സര്‍ക്കാരുണ്ടായിരുന്നപ്പോള്‍ അവര്‍ പറഞ്ഞിരുന്നു മുസ്ലിംകള്‍ക്കായിരിക്കും സമ്പത്തില്‍ പ്രഥമ പരിഗണന എന്ന് (2006 ല്‍ ദേശീയ വികസന കൗണ്‍സില്‍ യോഗത്തിനു ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം ഉദ്ദേശിച്ച്) അതിനര്‍ഥം ഈ സമ്പത്ത് പിടിച്ചെടുത്ത് കൂടുതല്‍ കുട്ടികള്‍ ആര്‍ക്കാണോ അവര്‍ക്കു കൊടുക്കും. നുഴഞ്ഞുകയറ്റക്കാര്‍ക്കു കൊടുക്കും. നിങ്ങളുടെ അധ്വാനത്തിന്റെ പണം നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൊടുക്കുമോ? നിങ്ങള്‍ അംഗീകരിക്കുമോ? കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നു അമ്മമാരുടെയും സഹോദരിമാരുടെയും കയ്യിലുള്ള സ്വര്‍ണം പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന്. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുസ്ലിംകള്‍ക്കാണ് പ്രഥമ പരിഗണനയെന്നു പറഞ്ഞിരുന്നു. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതി…
Read More » -
India
നിങ്ങളുടെ മാപ്പ് മൈക്രോസ്‌കോപ്പ് വച്ച് നോക്കണോ? പതഞ്ജലി അധികൃതരെ ശാസിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: മാപ്പപേക്ഷ മൈക്രോസ്‌കോപ്പ് വച്ച് നോക്കണോ എന്ന് പതഞ്ജലിയോട് ആരാഞ്ഞ് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിമാരായ ഹിമ കോഹ്ലി, എ.അമാനുള്ള എന്നിവരുടെ ബെഞ്ചിന്റെ പരാമര്‍ശം. സാധാരണ പതഞ്ജലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും കോടതി ചോദിച്ചു. പതഞ്ജലിയുടെ മാനേജിംദ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയില്‍ ഹാജരായിരുന്നു. പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യം വ്യക്തമാക്കി പത്രസമ്മേളനം നടത്തിയെന്നും പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്ഗി പറഞ്ഞു. എന്നാല്‍ പത്രങ്ങളില്‍ സാധാരണ നല്‍കാറുള്ള ഫുള്‍ പേജ് പരസ്യങ്ങളുടെ അത്രയ്ക്കുണ്ടായിരുന്നോ മാപ്പപേക്ഷ എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്ലിയുടെ ചോദ്യം. 67 പത്രങ്ങളില്‍ മാപ്പപേക്ഷ പരസ്യമായി നല്‍കിയെന്നും, ഇതിന് ലക്ഷക്കണക്കിനു രൂപ ചെലവായെന്നും റോഹ്ത്ഗി പറഞ്ഞു. നിങ്ങള്‍ സാധാരണ നല്‍കാറുള്ള പരസ്യങ്ങളുടെ അത്രയും രൂപ മാപ്പപേക്ഷയ്ക്ക് ചെലവായോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തതിന് പതഞ്ജലിയുടെ…
Read More » -
Kerala
ജൂണ്‍, ജൂലായ് മാസങ്ങളില്‍ കതക് ഭാഗികമായി പോലും തുറന്നിടരുത്, മുന്നറിയിപ്പ്
കൊച്ചി: നഗരത്തിലടക്കം ജില്ലയില്‍ പാമ്പുകളുടെ ശല്യം കൂടുന്നത് ആശങ്കപരത്തുന്നു. രണ്ടുമാസത്തിനിടെ ജില്ലയില്‍ 135 പാമ്പുകളെയാണ് പിടികൂടിയത്. മാര്‍ച്ചില്‍ 87 പാമ്പുകളെയും ഏപ്രിലില്‍ ഇതുവരെ 48 പാമ്പുകളെയും പിടികൂടി. വനംവകുപ്പിന്റെ സര്‍പ്പആപ്പിലൂടെ സഹായംതേടാം. ചൂട് കൂടിയതും പ്രജനനകാലമായതുമാണ് പാമ്പുകള്‍ പുറത്തിറങ്ങാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തണുപ്പ് തേടിയാണ് ജനവാസമേഖലകളില്‍ എത്തുന്നത്. കതകിന്റെ വിടവിലൂടെയും മറ്റും വീടിനുള്ളില്‍ എത്തിയേക്കാം. പെരുമ്പാമ്പ്, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ടമണ്ഡലി എന്നീ ഇനങ്ങളാണ് അധികവും. പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളിലും ആള്‍ത്താമസമില്ലാത്ത മേഖലകളിലും തുറന്നുവിടുന്നു. 2021 മുതല്‍ ഇതുവരെ 2000ലേറെ പാമ്പുകളെയാണ് ജില്ലയില്‍ പിടികൂടിയത്. ശ്രദ്ധിക്കണം അണലി പ്രസവിക്കുന്നതും മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, രാജവെമ്പാല എന്നിവ മുട്ടയിട്ട് വിരിയുന്നതും ജൂണ്‍, ജൂലായ് മാസങ്ങളിലാണ്. വീടുകള്‍ വൃത്തിയായി സൂക്ഷിക്കണം. അടുക്കിവച്ച ടൈല്‍സ്, കല്ലുകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഷൂസ്, ചെരുപ്പ് എന്നിവ പരിശോധിച്ചശേഷം ധരിക്കണം. പരിശീലനം ഇല്ലാത്തവര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കരുത്. തണുപ്പുകാലം മുതല്‍ വേനല്‍വരെയാണ് പാമ്പുകള്‍ പൊതുവേ ഇണചേരുക. മഴക്കാലം തുടങ്ങുംമുമ്പ്…
Read More » -
Crime
കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17കാരന്‍ കുത്തിക്കൊലപ്പെടുത്തി
ഗാന്ധിനഗര്‍: കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17 കാരന്‍ കുത്തിക്കൊലപ്പെടുത്തി. ഏപ്രില്‍ 17ന് ഗുജറാത്തിലെ വഡോദര ദീവാലിപുര ഏരിയയിലാണ് സംഭവം. ദിശാന്ത് രാജ്പുത്(19) ആണ് കൊല്ലപ്പെട്ടത്. കാമുകിയില്ലെന്ന രാജ്പുതിന്റെ അടിക്കടിയുള്ള പരിഹാസങ്ങളില്‍ 17കാരന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. രാജ്പുതിനോട് ദേഷ്യം തോന്നിയ ആണ്‍കുട്ടി മറ്റൊരു സുഹൃത്തിനൊപ്പം ദീവാലിപുര ഗാര്‍ഡനിനടുത്ത് വച്ച് കാണാനായി രാജ്പുത്തിനെ വിളിച്ചു. 17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുര കോടതി സമുച്ചയത്തിന് സമീപം രാജ്പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജ്പുത് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികളും പ്ലസ് ടു വിദ്യാര്‍ഥികളാണ്.
Read More » -
Crime
ജസ്നയുടെ പിതാവ് വിവരങ്ങള്‍ കൈമാറിയാല്‍ അന്വേഷണത്തിന് തയ്യാറെന്ന് CBI; മൂന്നിന് തെളിവുകള്‍ ഹാജരാക്കണം
തിരുവനന്തപുരം: വിവാദമായ ജസ്‌ന കേസില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ജസ്‌നയുടെ പിതാവ് കൈമാറിയാല്‍ അതിന്മേല്‍ അന്വേഷണത്തിന് തയ്യാറാണെന്നും സി.ബി.ഐ. വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ വിശദമായ വാദം കേട്ട് ഇന്നത്തേക്ക് വിധി പറയാനായി മാറ്റിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് തുടരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചത്. കേസില്‍ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. അടുത്ത മാസം മൂന്നാം തീയതി കേസ് വീണ്ടും കോടതി പരിഗണിക്കും. അന്നേ ദിവസം രേഖകളും തെളിവുകളും കോടതിയില്‍ ഹാജരാക്കണമെന്നും സി.ബി.ഐ. നിര്‍ദേശിച്ചു. തെളിവുകള്‍ പരിശോധിച്ചതിന് ശേഷം ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്തുമെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. കേസില്‍ ജസ്‌നയുടെ പിതാവ് ജെയിംസിന്റെ വാദങ്ങള്‍ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ. തള്ളിക്കളഞ്ഞിരുന്നു. ചില പ്രധാന കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നില്ലെന്നും ജെയിംസ് വാദിച്ചിരുന്നു. മാത്രമല്ല,…
Read More » -
Kerala
തൊഴിലില്ലായ്മ വേതന വിതരണത്തിലെ ക്രമക്കേട്: കോര്‍പറേഷനിലെ 2 മുന്‍ ഉദ്യോഗസ്ഥര്‍ക്ക് 12 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: കോര്‍പറേഷനിലെ തൊഴിലില്ലായ്മ വേതന വിതരണത്തില്‍ ഏകദേശം പതിനഞ്ചര ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്ക് 12 വര്‍ഷം കഠിനതടവ്. ഇവരില്‍ നിന്നു മൊത്തം 12,80,000 രൂപ പിഴയായി ഈടാക്കാനും വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി എം.വി.രാജകുമാര ഉത്തരവിട്ടു. കോര്‍പറേഷനിലെ അക്കൗണ്ട്‌സ് വിഭാഗം ക്ലാര്‍ക്കായിരുന്ന പി.എല്‍. ജീവന്‍, ആരോഗ്യ വിഭാഗം ക്ലാര്‍ക്കായിരുന്ന സദാശിവന്‍ നായര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി ജീവന്‍ 6,35,000 രൂപയും രണ്ടാം പ്രതി സദാശിവന്‍ നായര്‍ 6,45,000 രൂപയും പിഴയായി ഒടുക്കണം. ജീവന്‍ കൃഷി വകുപ്പില്‍ നിന്നും സദാശിവന്‍ നായര്‍ നഗരകാര്യ വകുപ്പില്‍ നിന്നും ഡപ്യൂട്ടേഷനിലാണ് കോര്‍പറേഷനിലെത്തിയത്. ഇരുവരും സര്‍വീസില്‍ നിന്നു വിരമിച്ചു. തൊഴിലില്ലായ്മ വേതന വിതരണത്തില്‍ (2005-06 വര്‍ഷം) 15,45,320 രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് (ഒന്ന്) കേസെടുത്തത്. കോര്‍പറേഷനിലെ 20 ഹെല്‍ത്ത് സര്‍ക്കിള്‍ സോണുകളില്‍ വേതന വിതരണത്തിനു ശേഷം ബാക്കി വന്ന…
Read More »