KeralaNEWS

ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കു എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആര്‍എല്‍വി രാമകൃഷ്ണന്‍ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മില്‍ നേരത്തെ കേസുകള്‍ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി.

Signature-ad

കാക്ക പോലെ കറുത്തവന്‍, പെറ്റമ്മ കണ്ടാല്‍ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളു തുടങ്ങിയ പരാമര്‍ശങ്ങളാണ് സത്യഭാമ നടത്തിയത്.

ജാതീയമായി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. പട്ടികജാതി കലാകാരനു നൃത്ത രംഗത്തു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ചിലര്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

Back to top button
error: