Month: April 2024
-
Kerala
പൂര വിവാദം തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി
തൃശൂർ: പൂര വിവാദം തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി. തൃശ്ശൂരിലെ മുഖ്യ ചർച്ച വികസനമാണ്. സർക്കാരിന് പൂരത്തില്‍ വീഴ്ചയുണ്ട്. ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെയാണ് തെരെഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നസെന്റ് ചിത്രം ഫ്ലക്സ് ബോർഡില്‍ ഉപയോഗിച്ചതില്‍ അനൗചിത്യം തോന്നിയില്ല.ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്നത് തന്റെ അറിവോടെയല്ല. ഫ്ലക്സ് ബോർഡുകളില്‍ പരാതി ഉയർന്നാല്‍ അത് പിൻവലിക്കുന്നതും ഫ്ലക്സ് ബോർഡ് വയ്ക്കുന്നതും പാർട്ടി പ്രവർത്തകരാണ്. ഇത്തവണ താൻ തൃശൂർ എടുക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Read More » -
Kerala
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ
∙ electoralsearch.in വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ∙ മുന്നിൽ എസ്ടിഡി കോഡ് ചേർത്ത് 1950 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കുക. ∙ ECI എന്നു ടൈപ് ചെയ്ത് space ഇട്ട് EPIC Number നൽകി 1950ലേക്ക് എസ്എംഎസ് ചെയ്യുക ( EPIC–Electors Photo Identity Card, വോട്ടർ ഐഡി കാർഡ് നമ്പറാണിത്) ഉദാ: ECI<Space>MT12345678 ∙ വോട്ടർ ഹെൽപ്‌ലൈൻ ആപ് (Voter Helpline App) ഡൗൺലോഡ് ചെയ്തും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാം. പോളിങ് ബൂത്ത് ഏതാണെന്നറിയാൻ ∙ electoralsearch.in വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ∙ മുന്നിൽ എസ്ടിഡി കോഡ് ചേർത്ത് 1950 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കുക. ∙ ECI എന്നു ടൈപ് ചെയ്ത് space ഇട്ട് EPIC Number നൽകി 1950ലേക്ക് എസ്എംഎസ് ചെയ്യുക ( EPIC–Electors Photo Identity Card, വോട്ടർ ഐഡി കാർഡ് നമ്പറാണിത്) ഉദാ: ECI<Space>MT12345678 മുന്നിൽ എസ്ടിഡി കോഡ് ചേർത്ത് 1950 എന്ന…
Read More » -
India
മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക; നടന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം
ഡല്‍ഹി: മണിപ്പൂര്‍ വംശീയകലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം കുക്കി- മെയ്തെയ് വിഭാഗങ്ങള്‍ക്കെതിരെ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി അമേരിക്കയുടെ വിദേശകാര്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും റിപ്പോർട്ടിലുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്‍റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മണിപ്പൂരിലെ വര്‍ഗീയസംഘര്‍ഷത്തിന് പിന്നാലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ നവംബര്‍ വരെയുള്ള ആറ് മാസത്തിനിടെ ഏകദേശം 175 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്.എന്നാൽ കലാപം തടയാനും മാനുഷിക സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാർ തയാറായില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാനും അക്രമ പ്രവർത്തനങ്ങള്‍ അന്വേഷിക്കാനും കുറ്റവാളികളെ പിടികൂടാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും യുഎന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Read More » -
Kerala
ആയിരം കടന്ന് കൊക്കോവില !!
ഇടുക്കി: സംസ്ഥാനത്ത് ഉണക്ക കൊക്കോവില ആയിരം കടന്നു. കേരളത്തിൽ കൊക്കോകൃഷി വ്യാപകമായിട്ടുള്ള ഇടുക്കിയില്‍ ഇന്നലെ വ്യാപാരം നടന്നത് 1,010 രൂപയ്ക്കാണ്. ചരക്ക് വരവ് കുറഞ്ഞതോടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. ആഫ്രിക്കയിലെ കൃഷിനാശവും ചോക്ലേറ്റ് കമ്ബനികളില്‍ നിന്നുള്ള ആവശ്യകത കൂടിയതുമാണ് കൊക്കോയുടെ തലവര മാറ്റിയത്. കൊക്കോ ആഗോള ഉത്പാദനത്തിന്റെ 70 ശതമാനത്തിലേറെയും ആഫ്രിക്കയില്‍ നിന്നാണ്. ഈ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായി ഉത്പാദനം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. കനത്ത മഴയില്‍ വലിയതോതില്‍ കൃഷിനാശം ഈ രാജ്യങ്ങളില്‍ സംഭവിച്ചിരുന്നു. ഐവറികോസ്റ്റില്‍ സ്വര്‍ണഖനനത്തിനായി കൊക്കോ കൃഷി നശിപ്പിച്ചതിനൊപ്പം ബ്ലോക്ക്‌പോട് രോഗവും പ്രതിസന്ധി വര്‍ധിപ്പിച്ചു. കുരങ്ങ്, അണ്ണാന്‍, എലി തുടങ്ങിയവയുടെ ശല്യം വര്‍ധിച്ചതാണ് കേരളത്തിൽ കര്‍ഷകരെ കൊക്കോ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.ഓരോ ആഴ്ചയും വരുമാനം ലഭിക്കുമെന്നതിനാല്‍ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു ഒരുകാലത്ത് കൊക്കോ. വില റെക്കോഡ് വേഗത്തില്‍ ഉയര്‍ന്നതോടെ കേരളത്തില്‍ കൊക്കോകൃഷി വീണ്ടും സജീവമായിട്ടുണ്ട്. കര്‍ഷകര്‍ കൊക്കോയ്ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ തുടങ്ങിയതോടെ…
Read More » -
Kerala
കൊച്ചി ഹാർബർ ടെർമിനസ് റയിൽവെ സ്റ്റേഷൻ വികസിപ്പിക്കണം
കൊച്ചി: എറണാകുളം ജംഗ്ഷൻ റയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോം പ്രശ്നങ്ങളും സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ബുദ്ധിമുട്ടുന്ന സമയത്തും മറ്റൊരു റെയിൽവേ സ്റ്റേഷൻ ആളും ആരവവും ഒഴിഞ്ഞു കൊച്ചിയിൽ തന്നെയുണ്ട് – കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷൻ. ഒരുകാലത്ത് ട്രെയിനുകൾ സർവീസ് നടത്തിയിരുന്ന ഈ സ്റ്റേഷനിൽ യാത്ര ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്ന എല്ലാ സൗകര്യങ്ങളും ഇന്നുമുണ്ട്. ഇവിടേക്കുള്ള ഇലക്ട്രിഫിക്കേഷൻ നടപടികൾ എത്രയും വേഗം കൈകൊള്ളൂകയും , 24 കോച്ചുകളേ ഉൾകൊള്ളാൻ കഴിയുന്ന വിധം പ്ലാറ്റ്ഫോമുകൾക്ക് നീളം വർദ്ധിപ്പിക്കൂകയും ചെയ്താൽ എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന കുറച്ച് സർവ്വീസുകൾ കൊച്ചി ഹാർബർ ടെർമിനസിലേക്ക് മാറ്റാം ആവശ്യമെങ്കിൽ ഇപ്പോളുള്ള രണ്ട് പ്ലാറ്റ്ഫോമുകൾക്ക് പുറമേ രണ്ടു പ്ലാറ്റ്ഫോമുകൾ കൂടി പണിയാനുള്ള സ്ഥലസൗകര്യങ്ങളും ഇവിടെ ഉണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ പുതിയ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യാനും നിലവിൽ എറണാകുളം ജംഗ്ഷനിലെ കുറേ ട്രെയിനുകൾ കൊച്ചി ഹാർബറിലേക്ക് നീട്ടി ജംഗ്ഷനിലെ തിരക്ക് കുറക്കാനും സാധിക്കും. കൊച്ചിൻ ഹാർബർ ടെർമിനസ് സ്റ്റേഷനിലേക്കുള്ള…
Read More » -
India
ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി മരിച്ച നിലയിൽ
ചെന്നൈ: സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റെയിവേസ്റ്റേഷനിലെ ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുമ്ബ് സ്റ്റാൻഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. ഇതിനു സമീപത്തായി കറൻസി നോട്ടുകള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Careers
റയിൽവേയിൽ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: റയിൽവേയിൽ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.4660 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് (ആര്‍.ആര്‍.ബി.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളും ഒഴിവും: സബ് ഇന്‍സ്പെക്ടര്‍ 452 (പുരുഷന്‍-384, വനിത-68), കോണ്‍സ്റ്റബിള്‍-4208 (പുരുഷന്‍-3577, വനിത-631) വിദ്യാഭ്യാസ യോഗ്യത: സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസായിരിക്കണം. ശമ്ബളം:സബ് ഇന്‍സ്പെക്ടര്‍ക്ക് 35,400 രൂപയും കോണ്‍സ്റ്റബളിന് 21,700 രൂപയുമാണ് തുടക്ക ശമ്ബളം. പ്രായം: സബ് ഇന്‍സ്പെക്ടര്‍ക്ക് 20-28 വയസ്സ്, കോണ്‍സ്റ്റബിളിന് 18-28 വയസ്സ്. 01.07.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അപേക്ഷ: തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് ആര്‍.ആര്‍.ബി.യുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും വെബ്സൈറ്റില്‍ ലഭിക്കും. തിരുവനന്തപുരം ആര്‍.ആര്‍.ബി.യുടെ വെബ്സൈറ്റ്:www.rrbthiruvananthapuram.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14.
Read More » -
Sports
ഒരുപിടി നേട്ടങ്ങൾക്കരികെ സഞ്ജു സാംസൺ
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ അൻപതിലധികം മൽസരങ്ങളിൽ നയിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഒരു മൂന്ന് മൽസരം കൂടി രാജസ്ഥാനെ നയിച്ചാൽ ആ ഫ്രാഞ്ചൈസിയെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നയിച്ച ക്യാപ്റ്റനായി സഞ്ജു മാറുമെന്ന് അറിയാമോ? ക്യാപ്റ്റൻസി വിടാം. ഐ.പി.എൽ കരിയറിൽ 4000 റൺ എന്ന മൈൽ സ്റ്റോൺ സഞ്ജു സാംസൺ മറികടന്ന വിവരം അറിഞ്ഞിരുന്നോ? ഒരു 16 റൺ കൂടി നേടിയാൽ ഐ.പി.എൽ ഓൾ ടൈം ടോപ് സ്കോറർ ലിസ്റ്റിൽ ടോപ് 15ൽ കയറുമെന്ന് അറിയാമോ? സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അധികമാരും സംസാരിച്ച് കണ്ടിട്ടില്ല. എട്ട് മാച്ചിൽ നിന്ന് ഏഴ് ജയങ്ങളാണ് രാജസ്ഥാന്. ആ തോറ്റ കളി പോലും ജസ്റ്റ് മിസ്സാണ് താനും. മറ്റ് ഏതെങ്കിലും ഒരു ക്യാപ്റ്റനാണെങ്കിൽ പുകഴ്ത്തലൊഴിഞ്ഞ് നേരം കാണില്ല. മാച്ച് ഏത് സ്റ്റേജിലാണ് ഉള്ളതെന്ന് സഞ്ജുവിൻ്റെ ബോഡി ലാംഗ്വേജോ എക്സ്പ്രഷനോ കണ്ട് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. ആ കൂൾനെസിൽ സാമ്യം തോന്നിയത് ധോണിയുമായി മാത്രമാണ്. ധോണിയോട് താരതമ്യം…
Read More » -
Sports
ആദ്യ പാദ സെമിഫൈനലില്‍ 2-1ന് ജയിച്ച് ഒഡിഷ എഫ്.സി
ഭുവനേശ്വർ: മോഹൻ ബഗാനെതിരായ ഐ.എസ്.എല്‍ ആദ്യ പാദ സെമിഫൈനലില്‍ 2-1ന് ജയിച്ച് ഒഡിഷ എഫ്.സി. ഒഡിഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ മുന്നിലെത്തിയിരുന്നു. പെട്രാറ്റോസിന്റെ പാസില്‍ നിന്നാണ് മൻവീറിന്റെ ഗോള്‍ പിറന്നത്. എന്നാല്‍ 11-ാം മിനിട്ടില്‍ ഡെല്‍ഗാഡോയിലൂടെ ഒഡിഷ തിരിച്ചടിച്ചു. 39-ാംമിനിട്ടിൽ മുൻ ബഗാൻ താരമായ റോയ് കൃഷ്ണ ഒഡിഷയെ മുന്നിലെത്തിച്ചു. ഈ മാസം 28നാണ് ഒഡിഷയും ബഗാനും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍. ഇന്ന് നടക്കുന്ന മറ്റൊരു ആദ്യ പാദ സെമിഫൈനലില്‍ എഫ്.സി ഗോവ മുംബയ് സിറ്റിയെ നേരിടും.ഗോവയുടെ ഹോംമാച്ചാണിത്.
Read More » -
Sports
‘ട്രാവൻകൂർ ടൈഗേഴ്സ്’ – കേരളത്തിനും വേണ്ടേ ഒരു ഐപിഎൽ ക്രിക്കറ്റ് ടീം ?
തിരുവനന്തപുരം: കേരളത്തിനും വേണ്ടേ ഒരു ഐപിഎൽ ക്രിക്കറ്റ് ടീം.പണ്ടൊന്നുണ്ടായിരുന്നു- കൊച്ചി ടസ്കേഴ്സ് കേരള.കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആറ്റു നോറ്റിരുന്ന് കിട്ടിയ ഐപിഎൽ ടീമായിരുന്നു കൊച്ചി ആസ്ഥാനമായുള്ള കൊച്ചി ടസ്കേഴ്സ് കേരള. 2011 ലായിരുന്നു ടൂർണമെന്റിലേക്കുള്ള അവരുടെ രംഗപ്രവേശം.എന്നാൽ ആകെ ആ ഒരു സീസൺ മാത്രമേ ടീമിന് ഐപിഎല്ലിൽ കളിക്കാനായുള്ളൂ.ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട് ബിസിസിഐയുമായുണ്ടായ പ്രശ്നങ്ങൾ മൂലം ആദ്യ സീസണോടെ കൊച്ചി ടസ്കേഴ്സ് ഐപിഎല്ലിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയമായിരുന്നു അവരുടെ ഹോം ഗ്രൗണ്ട്.ഇന്നത് ഫുട്ബോളിന് കൈമാറിയിരിക്കുകയാണ്.നിലവിൽ ഐഎസ്‌എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണിത്.തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം മാത്രമാണ് അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനുള്ള കേരളത്തിലെ ഇന്നത്തെ ഏക ക്രിക്കറ്റ് സ്റ്റേഡിയം.അതിനാൽ തന്നെ തിരുവനന്തപുരം ബേസാക്കിയാണ് പുതിയൊരു ക്രിക്കറ്റ് ടീം ഉയർന്നുവരേണ്ടത്.ഒരു ‘ട്രാവൻകൂർ ടൈഗേഴ്സ് ‘.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണിന്റെ സ്വന്തം നഗരം കൂടിയാണ് തിരുവനന്തപുരം. ഒരു ടീം ഇല്ലാതിരുന്നിട്ടുകൂടി നിരവധി താരങ്ങളെ ഐ പി…
Read More »