ചെന്നൈ: സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റെയിവേസ്റ്റേഷനിലെ ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുമ്ബ് സ്റ്റാൻഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. ഇതിനു സമീപത്തായി കറൻസി നോട്ടുകള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.