KeralaNEWS

പൂര വിവാദം തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശൂർ: പൂര വിവാദം തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി. തൃശ്ശൂരിലെ മുഖ്യ ചർച്ച വികസനമാണ്.

സർക്കാരിന് പൂരത്തില്‍ വീഴ്ചയുണ്ട്. ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെയാണ് തെരെഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നസെന്റ് ചിത്രം ഫ്ലക്സ് ബോർഡില്‍ ഉപയോഗിച്ചതില്‍ അനൗചിത്യം തോന്നിയില്ല.ഫ്ലക്സ്  ബോർഡ് തയ്യാറാക്കുന്നത് തന്റെ അറിവോടെയല്ല. ഫ്ലക്സ് ബോർഡുകളില്‍ പരാതി ഉയർന്നാല്‍ അത് പിൻവലിക്കുന്നതും ഫ്ലക്സ് ബോർഡ് വയ്ക്കുന്നതും പാർട്ടി പ്രവർത്തകരാണ്. ഇത്തവണ താൻ തൃശൂർ എടുക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: