Month: April 2024
-
Kerala
ടൂറിസത്തിൻ്റെ പേരിൽ ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം: ബിവറേജ് ശാലകൾക്ക് ലേലം, കേരളത്തിൽ മദ്യം ഒഴുകും
എല്ലാമാസവും 1-ാം തീയതിയിലെ മദ്യനിരോധനം പിൻവലിക്കാൻ ആലോചന. വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്നാണ് കണ്ടെത്തൽ. കൂടാതെ, ഇത് ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. മാത്രമല്ല ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സർക്കാർ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദ്ദേശത്തെക്കുറിച്ച് ഉടൻ കരടുരേഖ സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങൾക്കും…
Read More » -
Kerala
അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; പരവൂർ കോടതിയിലെ ഡിഡിപി അബ്ദുൾ ജലീലും എപിപി ശ്യാം കൃഷ്ണയും അറസ്റ്റിൽ
കൊല്ലം പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡി.ഡി.പി അബ്ദുൾ ജലീൽ, എ.പി.പി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത്. ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്.
Read More » -
Kerala
7-ാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; 38കാരൻ അറസ്റ്റിൽ
പാലക്കാട് ജില്ലയിലെ കൂറ്റനാട് 7-ാം ക്ലാസ് വിദ്യാർഥി സത്യനാരായണൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി മണികണ്ഠനെ (38) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഐപിസി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 9നാണ് മുല്ലക്കൽ പ്രീതിയുടെ മകൻ 12 വയസുള്ള സൂര്യനാരായണൻ ആത്മഹത്യ ചെയ്തത്. വീടിന്‍റെ മുകൾനിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളി കേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സൂര്യനാരായണൻ ജീവനൊടുക്കുന്നതിന് മുൻപായി രണ്ട് പേർ വീട്ടിൽ വന്ന് വളർത്തു മീനിനെ കാണാതായതുമായി ബന്ധപ്പെട്ട് ബഹളം വെച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. വന്നവർ തിരികെ പോയതിന് പിന്നാലെ വീടിന് മുകളിലെ മുറിയിലേക്ക് പോയ കുട്ടിയെ പിന്നീട് വിളിച്ചിട്ടും വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ്…
Read More » -
Local
ബസ് കണ്ടക്ടർ ജീവനൊടുക്കി, വീട്ടിനടുത്ത പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്
കാസര്‍കോട്: മുള്ളേരിയ കുമ്പള – റൂടിലോടുന്ന ബസിന്റെ കണ്ടക്ടറെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി പള്ളത്തടുക്കയിലെ ബാബു ഭണ്ഡാരി – സീതാ ദമ്പതികളുടെ മകൻ ടി ദിനേശ് (53) ആണ് മരിച്ചത്. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ്, പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജലജ. മക്കള്‍: ക്ഷമ, പൂജാലക്ഷ്മി, ശ്രീജിത്ത്.
Read More » -
NEWS
ഞെട്ടരുത്: ‘മിസ് എ.ഐ’ സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മത്സരിക്കാന്‍ റെഡിയായി എ.ഐ സുന്ദരികള്‍, വിജയിക്ക് 5000 യു.എസ് ഡോളര്‍ സമ്മാനം
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിൻ്റെ അത്ഭുതങ്ങൾ ലോകത്തെ അനുനിമിഷം വിസ്മയിപ്പിക്കുന്നു. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്താ അവതാരകര്‍ പോലും നമ്മെ ഞെട്ടിപ്പിക്കുന്നു. എങ്കിലിതാ, കൂടുതല്‍ ഞെട്ടാന്‍ തയ്യാറായിക്കോ. നിര്‍മിതബുദ്ധി ജന്മം നല്‍കുന്ന ‘എ ഐ മോഡലുകള്‍’ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുകയാണ്. വേള്‍ഡ് എ.ഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് ആണ് ‘മിസ് എ ഐ’ മത്സരം സംഘടിക്കുന്നത്. മികച്ച എ ഐ ഇന്‍ഫ്‌ളുവന്‍സറെയും മത്സരത്തില്‍ തിരഞ്ഞെടുക്കും. ലോകത്തെ ആദ്യ എ.ഐ സൗന്ദര്യ മത്സരമാണിത്. ഈ മാസം അവസാനമായിരിക്കും മത്സരം നടക്കുക. എന്‍ട്രികള്‍ സ്വീകരിച്ച് തുടങ്ങി. മേയ് 10നാണ് ഫലപ്രഖ്യാപനം. കിടിലന്‍ സമ്മാന തുകയും വിജയികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിക്ക് 5000 യുഎസ് ഡോളര്‍ അഥവാ നാലുലക്ഷം രൂപയാണ് സമ്മാനം. ഈ തുക എ ഐ മോഡലിനെ നിര്‍മിച്ച വ്യക്തിക്ക് (കമ്പനി) കൈമാറും. സൗന്ദര്യം, സൃഷ്ടിക്കു പിന്നിലെ സാങ്കേതിക മികവ്, സമൂഹമാധ്യമങ്ങളിലെ ജനപ്രിയത, ആരാധകരുമായുള്ള ഇടപെടല്‍ എല്ലാം തന്നെ ‘മിസ് എ ഐ’ മത്സരത്തില്‍ വിലയിരുത്തപ്പെടും.…
Read More » -
Kerala
പാലക്കാട് സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു
പാലക്കാട്: പുത്തന്നൂരില്‍ സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വീടിന് സമീപം കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണകാരണം സൂര്യതാപമാണെന്ന സ്ഥിരീകരണമുള്ളത്. മദ്യപിച്ചശേഷം വെയിലത്ത് കിടക്കുകയായിരുന്നുവെന്നാണ് സൂചന.അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read More » -
Kerala
സുരേഷ് ഗോപി പറഞ്ഞത് കള്ളം; തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചത് ബിജെപിയോ ?
തൃശൂര്‍: തൃശൂര്‍ പൂരം തടസ്സപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിയാണെന്ന സംശയം ബലപ്പെടുന്നു. ഇതുസംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നുവരവെ സുരേഷ് ഗോപി സ്ഥലത്തെത്തിയത് വിളിച്ചിട്ടല്ലെന്ന് വ്യക്തമാക്കി തിരുവമ്ബാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് രംഗത്ത് വന്നു. തിരുവമ്ബാടി ദേവസ്വത്തില്‍ നിന്നും വിളിച്ചിട്ടാണ് പുലര്‍ച്ചെ പ്രശ്‌ന പരിഹാരത്തിനെത്തിയത് എന്നായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചിട്ടില്ലെന്ന് ഗിരീഷ് വ്യക്തമാക്കി. തെറ്റായ വിവരമാണ് സുരേഷ് ഗോപി മാധ്യമങ്ങളിലൂടെ പറഞ്ഞതെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സുരേഷ് ഗോപിയുടെ പിഎ എന്നു പറയുന്ന ആള്‍ വിളിച്ചിരുന്നു. സുരേഷ് ഗോപിക്ക് സംസാരിക്കാന്‍ ഫോണ്‍ കൊടുക്കുകയാണെന്നും പറഞ്ഞു. ഗ്രൂപ് കോള്‍ ആയതുകൊണ്ട് മൂന്നു മിനിറ്റ് കഴിഞ്ഞാണ് സുരേഷ് ഗോപി ഫോണ്‍ എടുത്തത്. തുടര്‍ന്ന് സംസാരിച്ചു. കാര്യങ്ങള്‍ പറഞ്ഞു. അതിനെ അദ്ദേഹം വേറൊരുതരത്തില്‍ വ്യാഖ്യാനിക്കാന്‍ പാടില്ലായിരുന്നു. പൂരം രാഷ്ട്രീയവത്കരിക്കാന്‍ ആരും തുനിയരുത്. തൃശൂര്‍ പൂരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേതും എല്ലാ ജനങ്ങളുടേതുമാണ്. ജാതി-മത…
Read More » -
Kerala
സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ മുതല്‍ അടച്ചിട്ടും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് നാളെ വൈകിട്ട് 6 മണി മുതല്‍ കേരളത്തിലെ എല്ലാ മദ്യ വില്‍പ്പനശാലകളും രണ്ടു ദിവസത്തേക്ക് അടച്ചിടും. വോട്ടെടുപ്പ് ദിവസമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും പിന്നീട് തുറക്കുക. 48 മണിക്കുറാകും മദ്യ വില്‍പ്പനശാലകള്‍ അടച്ചിടുക. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവർത്തിക്കില്ല
Read More » -
India
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിൽ ശരീഅത്ത് നിയമം: യോഗി ആദിത്യനാഥ്
ലക്നൗ: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ അമ്രോഹയില്‍ ബി.ജെ.പിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയർത്തി. എന്നാല്‍, ദാരിദ്ര്യം നിർമാർജനംചെയ്യപ്പെട്ടില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാൻ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞു. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കർഷകരും എവിടേക്ക് പോവും’, യോഗി ആദിത്യനാഥ് ചോദിച്ചു. തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യ അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുക, ഏതെങ്കിലും ശരീഅത്ത് നിയമപ്രകാരമല്ല’, ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനില ജലോറിലും ബൻസ്വാഡയിലും മോദി പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു.പിന്നാലെയാണ് മറ്റൊരു വിവാദപ്രസംഗവുമായി ഇപ്പോൾ യോഗി ആദിത്യനാഥും രംഗത്തുവന്നത്.
Read More » -
Kerala
10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ : ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാൻ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയത്. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നല്‍കാത്തത്. എന്റെ ഭൂമി ആർക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് താൻ ഭൂമി മാത്രമേ നല്‍കൂവെന്നും ശോഭ പറഞ്ഞു.
Read More »