IndiaNEWS

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ അമേരിക്ക; നടന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം

ഡല്‍ഹി: മണിപ്പൂര്‍ വംശീയകലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ അമേരിക്ക. മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം കുക്കി- മെയ്തെയ് വിഭാഗങ്ങള്‍ക്കെതിരെ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി അമേരിക്കയുടെ വിദേശകാര്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും റിപ്പോർട്ടിലുണ്ട്.  യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്‍റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

Signature-ad

മണിപ്പൂരിലെ വര്‍ഗീയസംഘര്‍ഷത്തിന് പിന്നാലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ നവംബര്‍ വരെയുള്ള ആറ് മാസത്തിനിടെ ഏകദേശം 175 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്.എന്നാൽ കലാപം തടയാനും മാനുഷിക സഹായം നല്‍കാനും  കേന്ദ്ര സര്‍ക്കാർ തയാറായില്ല.

ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാനും അക്രമ പ്രവർത്തനങ്ങള്‍ അന്വേഷിക്കാനും കുറ്റവാളികളെ പിടികൂടാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും യുഎന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Back to top button
error: