Month: April 2024
-
Kerala
വിരമിക്കാൻ ഒരു ദിവസം; കെഎസ്‌ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു
കൊല്ലം: പെന്‍ഷനാകാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ കെഎസ്‌ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു.പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘു (56)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ആത്മഹത്യ ചെയ്യുന്നത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
India
ബിജെപി നേതാവിന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞു
പാട്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ബീഹാറിലെ ബെഗുസാരായിയില്‍ ബിജെപി നേതാവിന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വിരമിച്ച സൈനികനും പ്രാദേശിക ബിജെപി നേതാവുമായ കൗശല്‍ കുമാറിന്റെ മകൻ അംഗദ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. മതിഹാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏപ്രില്‍ 25 ന് വൈകുന്നേരം മുതലാണ് അംഗദിനെ കാണാതായത്. അംഗദ് കുമാറിന്റെ പിതാവ് കൗശല്‍ കുമാർ സംഭവത്തെക്കുറിച്ച് ബെഗുസരായ് എസ്പിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ഗംഗാ നദിയിലെ ചകോർ ഘട്ടില്‍ നിന്ന് അംഗദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകളും കാലുകളും കെട്ടിയ ശേഷം ആസിഡ് ഒഴിച്ച് മുഖം പൊള്ളിച്ച നിലയിലാണ് മൃതദേഹം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളി നഴ്സിനെ
ചെന്നൈ: സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി മലയാളിയെന്ന് പൊലീസ്. കോയമ്ബത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന രേഷ്മ(24) ആണ് മരിച്ചത്. കഴിഞ്ഞ 25-ാം തീതിയതി സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലക്കാട് സ്വദേശിനിയായ രേഷ്മ കോയമ്ബത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവുമായി പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞമാസം രേഷ്മയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ മാനസിക വിഷമത്തില്‍ ആയിരുന്ന യുവതി 24ന് ആണ് വീട് വിട്ടിറങ്ങിയത്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെൻട്രല്‍ സ്റ്റേഷനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്ബു കട്ടിലിന്റെ കൈപ്പിടിയില്‍ ദുപ്പട്ട കെട്ടി കഴുത്തില്‍ കുരുക്കിട്ട് നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. ഫോണോ, തിരിച്ചറിയല്‍ രേഖകളോ ഒന്നും തന്നെ മൃതദേഹത്തിന്…
Read More » -
India
ഹിന്ദി സീരീസ് നടന്‍ ഗുരുചരണ്‍ സിങിനെ കാണാനില്ലെന്ന് പരാതി
ന്യൂഡല്‍ഹി: താരക് മേത്ത കാ ഊള്‍ട്ട ചാഷ്മ എന്ന സീരീസിലൂടെ പ്രശസ്തനായ നടന്‍ ഗുരുചരണ്‍ സിങ്ങിനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ അഞ്ചു ദിവസമായി മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗുരുചരണിന്റെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. താരക് മേത്ത കാ ഊള്‍ട്ട ചാഷ്മ എന്ന സീരിസില്‍ റോഷന്‍ സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചരണ്‍ പ്രശസ്തി നേടിയത്. ചരണിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നും മുബൈയിലേക്ക് പോകുന്നതിനായി ഗുരുചരണ്‍ കഴിഞ്ഞ തിങ്കളാഴ്ച യാത്ര തിരിച്ചെങ്കിലും മൂബൈയില്‍ എത്തിയില്ലെന്ന് അച്ഛന്‍ പരാതിയില്‍ പറഞ്ഞു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാത്രി 8.30നാണ് വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും രാത്രി 9.14 ഓടെ അദ്ദേഹത്തെ നഗര പ്രദേശത്ത് കണ്ടതായി അധികൃതര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read More » -
Kerala
കാഫിര്‍ പ്രചാരണം നടത്തിയത് ആര്? വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പഴിചാരല്‍ തുടരുന്നു
കോഴിക്കോട്: കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ തനിക്കെതിരെ വര്‍ഗീയ പചാരണം നടത്തിയത് യുഡിഎഫുകാരാണെന്ന് ആവര്‍ത്തിച്ച് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഫെയ്ക്ക് ആണെന്നാണ് ഷാഫി പറയുന്നത്. എങ്കില്‍ അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ശൈലജ പറഞ്ഞു. വ്യാജ സ്‌ക്രീന്‍ ഷോട്ട് ഫെയ്ക്ക് ഐഡിയില്‍ നിന്നാണ് പ്രചരിപ്പിച്ചതെന്ന് തനിക്ക് തോന്നിയിട്ടില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇത്തരമൊരു വര്‍ഗീയ പ്രചാരണം നടത്തിയതെന്നും ശൈലജ പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ശൈലജ പറഞ്ഞു. ഇതെല്ലാം കണ്ടുപിടിക്കാന്‍ കഴിയുന്നതാണ്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അവരും പരാതി നല്‍കട്ടെയെന്നും ശൈലജ പറഞ്ഞു. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്കെതിരെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പറഞ്ഞു. വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ പേരിലാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ഷാഫി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് തനിക്കെതിരെ പ്രചരിപ്പിച്ചത്. കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട്…
Read More » -
Kerala
തിരഞ്ഞെടുപ്പിന് പിന്നാലെ പിടിച്ചുവച്ച ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂപതിവ് ഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍, ക്ഷീര സഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. നിയമസഭ പാസാക്കി സര്‍ക്കാര്‍ അയച്ച ബില്ലുകളൊന്നും തന്നെ ഇനി രാജ്ഭവനില്‍ ബാക്കിയില്ല. നേരത്തേ ബില്ലുകളില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പുവെക്കാത്തതാണ് പ്രധാനമായും സിപിഎമ്മുള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. മുന്‍ മന്ത്രി എം.എം മണി ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഭൂപതിവ് നിയമഭേദഗതി ബില്ലിനെതിരേ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതികള്‍ സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്തു. പിന്നാലെ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി. എന്നാല്‍ തൃപ്തികരമായ മറുപടി ലഭിച്ചാല്‍ ബില്ലുകളില്‍ ഒപ്പുവെക്കാമെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. ബില്ലുകളില്‍ ഒപ്പുവെക്കാത്തത് സംബന്ധിച്ച് കോടതിയില്‍ നിയമയുദ്ധം…
Read More » -
Kerala
ടോക്കണ്‍ ലഭിച്ചിട്ടും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; നാദാപുരത്ത് ആരോപണവുമായി 4 പേര്‍
കോഴിക്കോട്: നാദാപുരം വാണിമേല്‍ ക്രസന്റ് സ്‌കൂളിലെ ബൂത്തില്‍ ടോക്കണ്‍ ലഭിച്ചിട്ടും നാലുപേര്‍ക്കു വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് ആരോപണം. ആറ് മണി കഴിഞ്ഞു ക്യൂവില്‍ നിന്നവര്‍ക്കുള്ള ടോക്കണ്‍ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി നാലുപേര്‍ എത്തിയത്. സമയം കഴിഞ്ഞതിനാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ നിലപാട്. ഇതോടെ സ്ഥലത്ത് പ്രശ്‌നം ഉടലെടുത്തു. രാത്രി 11.55ന് കലക്ടര്‍ സംഭവത്തില്‍ ഇടപെട്ടു. സമയം വൈകിയതിനാല്‍ പ്രിസൈഡിങ് ഓഫിസറുടെ തീരുമാനം അംഗീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ഇതോടെ നാലുപേര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായി. പോളിങ് സ്റ്റേഷനിലെ ഏജന്റുമാര്‍ ഈ നടപടിയെ അംഗീകരിക്കാന്‍ തയാറായില്ല. പോളിങ് ഏജന്റുമാരുടെ ഒപ്പ് ഇല്ലാതെ വോട്ടിങ് യന്ത്രവുമായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. യുഡിഎഫ് അനുഭാവികളായ നാലുപേര്‍ക്കാണ് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെന്നാണു വിവരം. ടോക്കണ്‍ നമ്പര്‍ വിളിച്ച സമയത്ത് ഇവര്‍ പോളിങ് ബൂത്തിന് സമീപത്തുണ്ടായിരുന്നില്ലെന്നാണു വിവരം. പിന്നീട് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വന്നപ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ അനുമതി നല്‍കിയില്ല. ഇതോടെയാണ്…
Read More » -
Kerala
തായ്ലന്‍ഡില്‍ പാരാഗ്‌ളൈഡിംഗിനിടെ അപകടം; കോട്ടയത്തെ സ്‌കൂള്‍ പ്രധാനാദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
കോട്ടയം: സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പാരാഗ്‌ളൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. ചീരഞ്ചിറ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ റാണി മാത്യുവാണ് മരിച്ചത്. തായ്ലന്‍ഡിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടത്തില്‍ പരിക്കേറ്റ് റാണി ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച കഴിഞ്ഞായിരിക്കും മൃതദേഹം നാട്ടില്‍ എത്തിക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, യു.എസ് സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയിലുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ല സ്വദേശികളായ രേഖാബെന്‍ പട്ടേല്‍, സംഗീതബെന്‍ പട്ടേല്‍, മനീഷാബെന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച എസ്.യു വി കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു. തകര്‍ന്ന കാര്‍ മരത്തിലിടിച്ച് നിന്ന നിലയിലാണ് കണ്ടെത്തിയത്. സൗത്ത് കരോലിന ഹൈവേ പട്രോള്‍, ഗാന്റ് അഗ്‌നിരക്ഷാസേന, ഗ്രീന്‍വാലി ഇ എം എസ് യൂണിറ്റുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Read More » -
Kerala
ഇത്തവണ 5 സീറ്റ് ;2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും :പി സി ജോർജ്
പത്തനംതിട്ട: ഇത്തവണ കേരളത്തിൽ അഞ്ച് സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് പി സി ജോർജ്. 20 മണ്ഡലത്തിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 70 ശതമാനം എല്‍ഡിഎഫിന്റെയും ബാക്കി യുഡിഎഫിൻറേതുമാണ്. വലിയ മുന്നേറ്റമാണ് ബിജെപിക്ക് കേരളത്തിലുണ്ടാവുക. 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.
Read More » -
Sports
വിജയ ശതമാനത്തില്‍ ഒന്നാമൻ; വുകമനോവിച്ച് പടിയിറങ്ങുമ്പോൾ
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ചരിത്ര നേട്ടങ്ങള്‍ നിരവധി സമ്മാനിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു.വുകോമനോവിച്ചുമായി പരസ്പരധാരണയാല്‍ വഴിപിരിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള പരിശീലകനാണ് നാല്‍പ്പത്താറുകാരനായ ഇവാൻ വുകോമനോവിച്ച്. 43.42 ശതമാനമാണ് ഇവാന്‍റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. ബ്ലാസ്റ്റേഴ്സ് ആരാധകർ ആശാൻ എന്ന് വിശേഷിപ്പിച്ച രണ്ടാമത്തെ മാത്രം പരിശീലകനായിരുന്നു ഇവാൻ എന്നതും ശ്രദ്ധേയം. 2016 സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലായിരുന്നു ആശാൻ എന്ന വിളിപ്പേര് ആദ്യം സ്വന്തമാക്കിയത്. കോപ്പലും ഇവാനും ബ്ലാസ്റ്റേഴ്സിനെ ഐഎസ്‌എല്‍ ഫൈനലില്‍ എത്തിച്ച പരിശീലകരാണെന്നതും ശ്രദ്ധേയം. 41.18 ആയിരുന്നു കോപ്പലിന്‍റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ശതമാനം. 2021 ജൂണിലാണ് വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുന്നത്. ആദ്യ സീസണില്‍ത്തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ചു. അതോടെ ആശാൻ എന്ന വിളിപ്പേര് വുകോമനോവിച്ചിന് ആരാധകർ സമ്മാനിച്ചു. 2016ല്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിച്ച സ്റ്റീവ് കോപ്പലിനുശേഷം ആശാൻ എന്ന…
Read More »