IndiaNEWS

മോദിക്ക് ഭയം, പൊട്ടിക്കരഞ്ഞേക്കും, പാത്രം കൊട്ടാനൊക്കെ പറയും:  പരിഹാസവുമായി രാഹുല്‍ ഗാന്ധി

ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുറച്ച്‌ ദിവസം കൂടി കഴിഞ്ഞാല്‍ മോദി വേദിയില്‍ പൊട്ടിക്കരഞ്ഞേക്കുമെന്നും രാഹുല്‍ പരിഹസിച്ചു.

പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കർണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്.

ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്ര മോദിയും ബി ജെ പിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോർപ്പറേറ്റുകള്‍ക്ക് രാജ്യത്തിന്‍റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്ര മോദിയുടേത്. കോർപ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ച്‌ പിടിച്ച്‌ കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തില്‍ താഴേക്കിടയിലുള്ളവർക്കും വീതിച്ച്‌ നല്‍കുമെന്നും രാഹുല്‍ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: