മൂന്നാർ:: ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ല.
യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെയും സുഹൃത്തിനെയും വിട്ടയച്ചു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനില്‍ ലക്ഷ്മിയെയാണു (25) മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയെ സുഹൃത്തിന്റെ വീട്ടില്‍ ആക്കിയ ശേഷം ഭർത്താവ് കാളീശ്വരൻ ജോലിക്കുപോയ സമയത്താണു ലക്ഷ്മി മരിച്ചത്. സംഭവത്തില്‍ ദുരൂഹത തോന്നിയതിനെത്തുടർന്നാണു പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.