Month: April 2024
-
India
ബോക്സിങ് താരം വിജേന്ദര്‍ സിങ് ബിജെപിയില്‍; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി
ന്യൂഡല്‍ഹി: പ്രമുഖ ബോക്സിങ് താരം വിജേന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദര്‍ അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍നിന്നാണ് വിജേന്ദര്‍ ബിജെപിയിലേക്ക് എത്തുന്നത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ വനിതാ ഗുസ്തി താരങ്ങളെ വിജേന്ദര്‍ പിന്തുണച്ചിരുന്നു. കര്‍ഷകസമരത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് വിജേന്ദര്‍ സ്വീകരിച്ചിരുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ഇത്തവണ ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് യു.പിയിലെ മഥുര സീറ്റാണ് വാഗ്ദാനം ചെയ്തത്. ഇവിടെ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും മുന്‍കാല സൂപ്പര്‍ താരവുമായ ഹേമമാലിനിയെ നേരിടാനുള്ള ദൗത്യമാണ് കോണ്‍ഗ്രസ് വിജേന്ദറിനായി കരുതി വച്ചത്. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ ബിജെപിയിലെത്തിയത്. ഹരിയാനയില്‍ പലയിടത്തും സ്വാധീനമുള്ള ജാട്ട് വിഭാഗത്തില്‍പെട്ട നേതാവാണ് വിജേന്ദര്‍.
Read More » -
Local
മാലയും ബൊക്കെയും ഒഴിവാക്കണം, ഒരു പൂവോ ഹസ്തദാനമോ ധാരാളം; തെരഞ്ഞെടുപ്പു പര്യടനത്തിന് ചാഴികാടന്റെ നിര്‍ദേശം
കോട്ടയം: തെരഞ്ഞെടുപ്പ് പര്യടന വേളയില്‍ മാലയും ബൊക്കെയും പരമാവധി ഒഴിവാക്കണമെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എംപി. സ്വീകരണ കേന്ദ്രങ്ങളില്‍ ഹാരാര്‍പ്പണത്തിനായി നൂറു കണക്കിന് മാലയും ബൊക്കെയുമായി പ്രവര്‍ത്തകര്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഒരു പൂവോ ഹസ്തദാനമോ ധാരാളമാണെന്നാണ് ചാഴികാടന്റെ നിലപാട്. ഫ്രഷ് പൂക്കളില്‍ ഉണ്ടാക്കുന്ന ബൊക്കെകള്‍ പിന്നീട് വഴിയില്‍ ചിതറി കിടക്കുന്നതാണ് പതിവ്. മാലകള്‍ക്കായും പ്രവര്‍ത്തകര്‍ പണം ചിലവാക്കേണ്ടി വരും. അതും പിന്നീട് ഉപയോഗയോഗ്യമല്ലാതെ വെറുതെ കിടക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയിലായിരിക്കണം സ്വീകരണം എന്നാണ് നിര്‍ദേശം. പാലാ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തില്‍ തുടക്കത്തില്‍ ഇപ്രകാരം ഓരോ റോസാ പൂക്കള്‍ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. അവ കളയാതെ തുറന്ന വാഹനത്തില്‍ തന്നെ സൂക്ഷിച്ച് പരിപാടിക്കെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ കൊടുത്തു വിടുകയായിരുന്നു സ്ഥാനാര്‍ഥി. എന്നാല്‍, ഓരോ പോയിന്റ് പിന്നിടുമ്പോഴും മാലയുടെ എണ്ണം കൂടി വന്നു. എന്നാലും അതും സ്വീകരിക്കാന്‍ അദ്ദേഹം സന്നദ്ധനായി.
Read More » -
Crime
കുട്ടനാട്ടില്‍ ഹോംസ്റ്റേ ജീവനക്കാരിയായ അസം സ്വദേശിനി മരിച്ചനിലയില്‍
ആലപ്പുഴ: കുട്ടനാട് വൈശ്യംഭാഗത്ത് ഹോംസ്റ്റേ ജീവനക്കാരിയായ അസം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖാസിറ കൗദും (44) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നു സംശയം. കഴുത്തില്‍ ഷാള്‍ മുറുക്കിയനിലയില്‍ ആയിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു.
Read More » -
Kerala
വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് തട്ടിവിട്ടു; യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ കേസ്
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്‌ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്‍ നടത്തിയത് സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ്. ചാനലില്‍ അത്തരം വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിംഗ് ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാമെന്നും പോലീസ് അറിയിച്ചു. സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് – 9497942700 തിരുവനന്തപുരം സിറ്റി – 9497942701 തിരുവനന്തപുരം റൂറല്‍ – 9497942715 കൊല്ലം സിറ്റി – 9497942702 കൊല്ലം റൂറല്‍…
Read More » -
Kerala
ഓപ്പറേഷന്‍ സക്‌സസ്! വയനാട്ടില്‍ കിണറ്റില്‍വീണ കടുവയെ പിടികൂടി
വയനാട്: മൂന്നാനക്കുഴിയില്‍ കിണറ്റില്‍വീണ കടുവയെ പുറത്തെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളില്‍ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്. കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി വെച്ചാണ് കൂട്ടിലാക്കിയത്. വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച രാവിലെയാണ് കടുവയെ കണ്ടത്. മോട്ടോര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തുന്നത്. നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമോ, വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ സംഭവമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read More » -
Local
കുഞ്ഞൂഞ്ഞിന്റെ കബര്‍ സാക്ഷി; ഫ്രാന്‍സിസ് ജോര്‍ജിന് കെട്ടിവയ്ക്കാനുള്ള തുക മറിയാമ്മ ഉമ്മന്‍ കൈമാറി
കോട്ടയം: ”അപ്പ ഉണ്ടായിരുന്നെങ്കില്‍ ചെയ്യുമായിരുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ. അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യത്തില്‍ ഈ ചടങ്ങ് ഒരു നിയോഗമായി ഞങ്ങള്‍ ഏറ്റെടുക്കുകയാണ്”. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കബറിനെ സാക്ഷിയാക്കി പ്രിയ പത്‌നി മറിയാമ്മ ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയ വികാരനിര്‍ഭരമായ ചടങ്ങില്‍ അഡ്വ.ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെതാണ് ഈ വാക്കുകള്‍. പിതാവിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് മാതാവ് മറിയാമ്മ ഉമ്മന്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുകയാണെന്നും അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം ഉറപ്പാണെന്നും എം എല്‍ എ പറഞ്ഞു. പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചതിനു ശേഷം ഐക്യജനാധിപത്യമുന്നണി നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം സ്ഥാനാര്‍ഥിയ്ക്ക് തുക കൈമാറിയത്. മാത്യകാ പരമായി പൊതുരംഗത്ത് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് കാണിച്ചു തന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും പകര്‍ന്നു നല്‍കിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഓരോ യു ഡി എഫ് പ്രവര്‍ത്തകന്റെ ലക്ഷ്യമെന്നും പാര്‍ലമെന്റ്…
Read More » -
India
കെജ്രിവാളിന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് നല്‍കാനാകില്ല; ഇ.ഡിയോട് ‘നോ’ പറഞ്ഞ് ആപ്പിള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് നല്‍കണമെന്ന ഇ.ഡിയുടെ ആവശ്യം നിരാകരിച്ച് ആപ്പിള്‍ കമ്പനി. ദല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി കെജ്രിവാളിന്റെ ഫോണ്‍ ആക്സസ് ചെയ്ത് നല്‍കണമെന്ന് ഇ.ഡി ‘അനൗപചാരികമായി’ ആപ്പിളിനോട ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യ് ജയിലിലടച്ച കെജ്രിവാളിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗാമായാണ് ആപ്പിള്‍ കമ്പനിയെ ഇ.ഡി സമീപിച്ചത്. എന്നാല്‍, മൊബൈല്‍ ഉടമയുടെ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമെ ഡാറ്റ അക്‌സസ് ചെയ്യാന്‍ സാധിക്കുവെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് രാത്രിയാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അന്ന് രാത്രി തന്നെ മുഖ്യമന്ത്രി ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും പാസ്വേഡ് ഇ.ഡിക്ക് നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. തന്റെ മൊബൈല്‍ ഫോണ്‍ ഡാറ്റയും ചാറ്റുകളും ആക്സസ് ചെയ്യുന്നതിലൂടെ, എ.എപിയുടെ തിരഞ്ഞെടുപ്പ് തന്ത്രവും സഖ്യ സമവാക്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍…
Read More » -
Kerala
മുപ്പതിനായിരത്തിലേറെ പ്രസവമെടുത്ത അപൂര്‍വ ബഹുമതി; ഗൈനക്കോളജിസ്റ്റ് ഡോ. ശാന്ത വാരിയര്‍ അന്തരിച്ചു
കൊച്ചി: ലക്ഷ്മി ആശുപത്രി ഡയറക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റ് തിരുമുപ്പത്തു വാരിയത്ത് ഡോ. ശാന്ത വാരിയര്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. മുപ്പതിനായിരത്തിലേറെ പ്രസവങ്ങളെടുത്ത അപൂര്‍വ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത വാരിയര്‍. ശിശുരോഗ വിദഗ്ധന്‍ ഡോ. കെകെആര്‍ വാരിയരുടെ ഭാര്യയാണ്. പത്തു വര്‍ഷത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഡോ. ശാന്ത 1979-ലാണ് ഭര്‍ത്താവ് ഡോ. കെകെആര്‍ വാരിയര്‍ക്കൊപ്പം ലക്ഷ്മി ആശുപത്രി സ്ഥാപിച്ചത്. മക്കള്‍: ടി.ആര്‍. പ്രദീപ് (അനു), ഡോ. ടി.ആര്‍. പ്രമോദ് വാരിയര്‍. മരുമകള്‍: എം.എസ്. രതി (മഴുവന്നൂര്‍ വാരിയം). മന്ത്രി പി. രാജീവ് അടക്കം ഒട്ടേറെപ്പേര്‍ ഡോ. ശാന്തയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാരം ബുധനാഴ്ച കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത് നടത്തി.
Read More »

