Social MediaTRENDING

നാല്‍പതാം പിറന്നാള്‍ ആഘോഷമാക്കി റിമ; കേക്കിനും ഹോട്ട് ലുക്ക്

ഴിഞ്ഞ ദിവസമാണ് നടി റിമ കല്ലിങ്കല്‍ 40-ാം പിറന്നാള്‍ ആഘോഷിച്ചത്. നടി അന്ന ബെന്‍ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇതില്‍ റിമയ്ക്കായി കൂട്ടുകാര്‍ ഒരുക്കിയ കേക്കായിരുന്നു ആരാധകരുടെ കണ്ണിലുടക്കിയത്. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രമാണ് ഈ കേക്കില്‍ ഡിസൈന്‍ ചെയ്തിരുന്നത്.

ഗോള്‍ഡന്‍ നിറത്തിലുള്ള, നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള ഗൗണില്‍ സുന്ദരിയായാണ് റിമ പാര്‍ട്ടിക്കെത്തിയത്. റിമയുടെ സുഹൃത്ത് ദിയ ജോണാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം ഗോള്‍ഡന്‍ ഷൂവും അണിഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് റിമ അവസാനം അഭിനയിച്ച ചിത്രം. സജിന്‍ ബാബുവിന്റെ ‘തിയറ്റര്‍’ ആണ് പുതിയ പ്രൊജക്ട്.

 

Back to top button
error: