Month: April 2024

  • Kerala

    സ്വര്‍ണം പവന് 51,280 രൂപ; ഒറ്റ ദിവസം വര്‍ധിച്ചത് 600 രൂപ!

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 6410 രൂപയും പവന് 51,280 രൂപയുമാണ് നിലവിലെ വിപണിവില. ഇതുവരെയുള്ള റെക്കോര്‍ഡ് വിലയാണിത്. ഒറ്റദിവസം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നത് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ നല്‍കേണ്ടിവരും. രാജ്യാന്തര സ്വര്‍ണവില 2285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് നിലവില്‍ 83.38ലും ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായി. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്. രാജ്യാന്തര സ്വര്‍ണവില ഈ നിലയില്‍ വര്‍ധിച്ചാല്‍ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

    Read More »
  • നരേന്ദ്ര മോദിക്ക് ബദല്‍ ആരാണ്? ശശി തരൂരിന്റെ മറുപടി

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ ആരാകുമെന്ന ചോദ്യം പാര്‍ലമെന്ററി സംവിധാനത്തില്‍ അപ്രസക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ . കാരണം നമ്മള്‍ തെരഞ്ഞെടുക്കുന്നത് ഒരു വ്യക്തിയെയല്ല, മറിച്ച് പാര്‍ട്ടിയെയോ പാര്‍ട്ടികളുടെ സഖ്യത്തെയോ ആണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ”മോദിക്ക് പകരക്കാരന്‍ ആരാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും എന്നോട് ചോദിച്ചു. പാര്‍ലമെന്ററി സംവിധാനത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല. നമ്മള്‍ തെരഞ്ഞെടുക്കുന്നത് ഒരു വ്യക്തിയെയല്ല (പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലെന്നപോലെ), ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും കാത്തുസൂക്ഷിക്കാന്‍ അമൂല്യമായ ഒരു കൂട്ടം തത്ത്വങ്ങളെയും ബോധ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി അല്ലെങ്കില്‍ പാര്‍ട്ടികളുടെ കൂട്ടായ്മയാണ്. ജനങ്ങളുടെ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന, വ്യക്തിപരമായ അഹംഭാവത്താല്‍ നയിക്കപ്പെടാത്ത, പരിചയസമ്പന്നരും കഴിവുള്ളവരും വൈവിധ്യമുള്ളവരുമായ ഒരു കൂട്ടം നേതാക്കളാണ് മോദിക്കുള്ള ബദല്‍.ഏത് പ്രത്യേക വ്യക്തിയെയാണ് അവര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നത് എന്നത് രണ്ടാമത്തെ കാര്യമാണ്. നമ്മുടെ ജനാധിപത്യവും വൈവിധ്യവും സംരക്ഷിക്കുകയാണ് ആദ്യം വേണ്ടത്” -തരൂര്‍ കുറിച്ചു. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് തരൂര്‍. മൂന്നു…

    Read More »
  • Kerala

    വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു

    വയനാട്: മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. മോട്ടോര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തുന്നത്. നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമോ, വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ സംഭവമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടുവ കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാനക്കുഴിയിലേക്ക് തിരിച്ചു. മയക്കുവെടി വെച്ച് കടുവയെ പുറത്തെടുക്കും.  

    Read More »
  • Crime

    വിമാനം വൈകിയതില്‍ പ്രതിഷേധം; കരിപ്പൂരില്‍ 2 സ്ത്രീകള്‍ അറസ്റ്റില്‍

    മലപ്പുറം: വിമാനം പുറപ്പെടാന്‍ വൈകിയതിനെത്തുടര്‍ന്നു കരിപ്പുര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ച രണ്ടു വനിതാ യാത്രക്കാര്‍ അറസ്റ്റില്‍. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു കരിപ്പൂര്‍ പൊലീസിനു കൈമാറിയ ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടു. രാവിലെ 8.10നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കു പുറപ്പെടാന്‍ എത്തിയ കണ്ണൂര്‍ സ്വദേശിനി സൗദ (54), കോഴിക്കോട് ഒഞ്ചിയം കണ്ണൂക്കര ഖദീജ (57) എന്നിവരെയാണ് സിഐഎസ്എഫ് കരിപ്പൂര്‍ പൊലീസിനു കൈമാറിയത്. രാവിലെ സാങ്കേതിക പ്രശ്‌നംമൂലം യാത്ര വൈകുമെന്ന അറിയിപ്പിനെത്തുടര്‍ന്ന്, യാത്രക്കാര്‍ വിമാനത്തില്‍ കാത്തിരിക്കുന്നതിനിടെ ഇന്‍ഡിഗോയുടെ തന്നെ ബെംഗളൂരുവിലേക്കുള്ള മറ്റൊരു വിമാനം 10.40നു പുറപ്പെട്ടു. യാത്ര അത്യാവശ്യമാണെന്നും ഈ വിമാനത്തില്‍ കൊണ്ടുപോകണമെന്നും സൗദയും ഖദീജയും ആവശ്യപ്പെട്ടു. ബഹളം വച്ച് ഇവര്‍ മറ്റു യാത്രക്കാരെ തടഞ്ഞതായും സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിന്റെ ജോലി തടസ്സപ്പെടുത്തിയതായും സിഐഎസ്എഫ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസിനു കൈമാറുകയായിരുന്നു.  

    Read More »
  • Kerala

    രാഹുലും പ്രിയങ്കയും വയനാട്ടില്‍; ആവേശക്കൊടുമുടിയായി റോഡ് ഷോ

    വയനാട്: തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുല്‍ ഗാന്ധി വയനാട്ടില്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്. ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പണ്‍ തലക്കല്‍ സ്‌കൂളിലെ ?ഗ്രൗണ്ടില്‍ ഇരുവരും ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. വലിയ വരവേല്‍പ്പാണ് രാഹുലിന് പ്രവര്‍ത്തകര്‍ നല്‍കിയത്. രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കാത്തിരുന്നത്. ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവര്‍ത്തകര്‍ ആവേശത്തിലായി. മെഗാറോഡ്‌ഷോയില്‍ പങ്കെടുക്കാനായി റോഡ്മാര്‍ഗം കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് രാഹുല്‍ യാത്രതിരിച്ചു. 11 മണിയോടെ ആരംഭിക്കുന്ന റോഡ്‌ഷോ സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് സമാപിക്കുന്നത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതിനുശേഷം ബുധനാഴ്ചതന്നെ അദ്ദേഹം മടങ്ങും.

    Read More »
  • Local

    മാണി സാറിന്റെ പാലായില്‍ തോമസ് ചാഴികാടന് ഉജ്ജ്വല വരവേല്‍പ്പ്

    കോട്ടയം: ജനപ്രതിനിധിയെന്ന നിലയില്‍ റിക്കാര്‍ഡുകളുടെ തമ്പുരാനായ കെ.എം മാണിയുടെ സ്മരണകളിരമ്പിയാര്‍ത്ത് തോമസ് ചാഴികാടന് പാലാ മണ്ഡലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. കത്തീഡ്രല്‍ സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥനകള്‍ നടത്തിയാണ് തോമസ് ചാഴികാടന്‍ മണ്ഡല പര്യടനത്ത് തുടക്കമിട്ടത്. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ കേരളാ കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയ്‌ക്കൊപ്പം പര്യടനത്തിന്റെ ആരംഭവേദിയായ കൊല്ലപ്പള്ളിയിലെത്തുമ്പോള്‍ ആയിരങ്ങളാണ് കാത്തിരുന്നത്. സ്ഥാനാര്‍ത്ഥിയെ ജയ് വിളികളും മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ വരവേറ്റു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തതോടെ ചാഴികാടന്റെ മണ്ഡലപര്യടനം പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് നീങ്ങി. ഗ്രാമീണമേഖലയിലടക്കം നാട്ടിലാകെ ഉത്സവഛായ സൃഷ്ടിച്ചാണ് തോമസ് ചാഴികാടനെ ജനങ്ങള്‍ വരവേറ്റത്. നൂറുകണക്കിനാളുകളാണ് ഓരോ സ്വീകരണവേദിയിലും എത്തിച്ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിയുടെ വരവറിയിച്ച് അനൗണ്‍സ്‌മെന്റ് വാഹനം എത്തിയതോടെ വീടുകളില്‍ നിന്നെത്തി കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ പുഷ്പങ്ങള്‍ നല്‍കി സ്ഥാനാര്‍ത്ഥിയെ വരവേറ്റു. പുഷ്പവൃഷ്ടിയും വാദ്യമേളങ്ങളും മാലപടക്കങ്ങളുമൊക്കെ സ്വീകരണത്തിന് ആവേശം സമ്മാനിച്ചു. ഷാളുകളും പൊന്നാടയും മാലയും കൈമാറി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച…

    Read More »
  • Local

    ഫ്രാന്‍സിസ് ജോര്‍ജിന് ചാണ്ടി ഉമ്മനെക്കാളും കൂടുതല്‍ ഭൂരിപക്ഷം നല്‍കണം: മറിയാമ്മ ഉമ്മന്‍

    കോട്ടയം: പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിനെ ചാണ്ടി ഉമ്മന്‍ എം എല്‍ എയെക്കാളും കൂടുതല്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പത്‌നി മറിയാമ്മ ഉമ്മന്‍. കൂരോപ്പട മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരിയായിട്ടാണ് ഈ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് .അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാര്‍ക്ക് ജൂനിയര്‍ ഉമ്മന്‍ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം കടന്നു പോയത്. ഉമ്മന്‍ ചാണ്ടി എന്ന വികാരം, ഊര്‍ജ്ജമാക്കി മാറ്റി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജിന് ഉജ്ജ്വല വിജയം നല്‍കണമെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. സ്ഥാനാര്‍ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ പിതാവ് കെ.എം ജോര്‍ജിന്റെ ഷര്‍ട്ട്, ഉമ്മന്‍ ചാണ്ടി ധരിച്ച ഓര്‍മ്മകള്‍ മറിയാമ്മ ഉമ്മന്‍ പങ്കുവെച്ചു. യു ഡി എഫ് കൂരോപ്പട മണ്ഡലം കണ്‍വീനര്‍ സാബു സി.കുര്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.തിരുവഞ്ചൂര്‍…

    Read More »
  • Kerala

    സംഘപരിവാർ ഇതിനേക്കാൾ വലിയ ക്രിമിനൽ കൂട്ടം; എസ്.ഡി.പി.ഐയുമായി ധാരണയില്ല: വി.ഡി.സതീശൻ

    പത്തനംതിട്ട: തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചർച്ച നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ല. അവരുമായി സംസാരിച്ചിട്ടുമില്ല, പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. പലകക്ഷികളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവർ വോട്ടുചെയ്യും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, സി.പി.എമ്മിനൊപ്പമായിരുന്നു.ഇവരേക്കാൾ വലിയ ക്രിമിനലുകളുടെ കൂട്ടമായ സംഘപരിവാറാണ് ബിജെപിയുടെ ശക്തി.ആർ.എസ്.എസുമായൊക്കെ ചർച്ച നടത്തുന്നത് സി.പി.എമ്മാണ്. മസ്‌കറ്റ് ഹോട്ടലില്‍ ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയോ എന്ന് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം. ഇല്ലെന്ന് പറഞ്ഞാല്‍ തെളിവ് തരാം – സതീശൻ പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധി പറഞ്ഞ് സുപ്രീംകോടതിയില്‍ പോയ കേരള സർക്കാരിന് വടികൊടുത്ത് അടിവാങ്ങിയ അനുഭവമാണ് ഉണ്ടായതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

    Read More »
  • India

    ഛത്തീസ്ഗഡില്‍ 13 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

    റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ 13 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നക്സല്‍ വിരുദ്ധ ഓപ്പറേഷനിടെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഗംഗാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലെന്ദ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സി.ആര്‍.പി.എഫ്, സി.ആര്‍.പി.എഫ് കോബ്ര വിഭാഗങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍നിന്ന് മെഷീന്‍ഗണ്ണും ഗ്രനേഡും അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച്-ജൂണ്‍ മാസങ്ങളില്‍ മാവോയിസ്റ്റുകള്‍ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സൈന്യത്തിനെതിരെ വലിയ ആക്രമണങ്ങള്‍ നടത്താറുണ്ട്. മാര്‍ച്ച് 27ന് ബെസഗുഡ ഏരിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ആറു മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

    Read More »
  • Kerala

    ആദ്യമെത്തി ക്യൂ നിന്നിട്ടും പേരു വിളിച്ചില്ല; കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഉണ്ണിത്താന്‍

    കാസര്‍കോട്: ലോക്സഭ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിക്കാന്‍ കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പത്രിക സമര്‍പ്പണത്തിന് കലക്ടറേറ്റില്‍ നിന്നും നല്‍കിയ ടോക്കണിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പത്രികാ സമര്‍പ്പണത്തിനുള്ള ക്യൂവില്‍ ആദ്യം നിന്നത് താന്‍ ആണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പത്തു മണിക്ക് കലക്ടറേറ്റ് തുറന്നപ്പോള്‍ പേരു വിളിച്ചില്ല. രഹസ്യമായി പൊലീസിനെക്കൊണ്ട് ടോക്കണ്‍ കൊടുക്കുകയായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ”തെരഞ്ഞെടുപ്പില്‍ മര്യാദകേട് കാണിക്കുകയാണോ? റിട്ടേണിങ് ഓഫീസര്‍ രാഷ്ട്രീയം കളിക്കുകയാണോ? പൊലീസും രാഷ്ട്രീയം കളിക്കുകയാണോ? ഭരിക്കുന്നവരെക്കൊണ്ടേ ആദ്യം പത്രിക കൊടുപ്പിക്കൂ എങ്കില്‍ അക്കാര്യം പറഞ്ഞാല്‍ മതി. കലക്ടറേറ്റ് തുറന്നപ്പോള്‍ ആരാണോ ആദ്യം നിന്നത് അവര്‍ക്കാണ് ആദ്യത്തെ ടോക്കണ്‍ കൊടുക്കേണ്ടത്” ഉണ്ണിത്താന്‍ പറഞ്ഞു. രാവിലെ ഒമ്പതു മണി മുതല്‍ നാമനിര്‍ദേശ പത്രികയുമായി കലക്ടറേറ്റില്‍ നില്‍ക്കുകയായിരുന്നു താന്‍. എന്നാല്‍, കലക്ടറേറ്റ് തുറന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ പ്രതിനിധിക്ക് ആദ്യം ടോക്കണ്‍ നല്‍കിയെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. എന്നാല്‍, രാവിലെ ഏഴു മണി മുതല്‍…

    Read More »
Back to top button
error: