IndiaNEWS

കെജ്രിവാളിന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് നല്‍കാനാകില്ല; ഇ.ഡിയോട് ‘നോ’ പറഞ്ഞ് ആപ്പിള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് നല്‍കണമെന്ന ഇ.ഡിയുടെ ആവശ്യം നിരാകരിച്ച് ആപ്പിള്‍ കമ്പനി. ദല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി കെജ്രിവാളിന്റെ ഫോണ്‍ ആക്സസ് ചെയ്ത് നല്‍കണമെന്ന് ഇ.ഡി ‘അനൗപചാരികമായി’ ആപ്പിളിനോട ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യ് ജയിലിലടച്ച കെജ്രിവാളിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗാമായാണ് ആപ്പിള്‍ കമ്പനിയെ ഇ.ഡി സമീപിച്ചത്.

എന്നാല്‍, മൊബൈല്‍ ഉടമയുടെ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമെ ഡാറ്റ അക്‌സസ് ചെയ്യാന്‍ സാധിക്കുവെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് രാത്രിയാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അന്ന് രാത്രി തന്നെ മുഖ്യമന്ത്രി ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും പാസ്വേഡ് ഇ.ഡിക്ക് നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.

തന്റെ മൊബൈല്‍ ഫോണ്‍ ഡാറ്റയും ചാറ്റുകളും ആക്സസ് ചെയ്യുന്നതിലൂടെ, എ.എപിയുടെ തിരഞ്ഞെടുപ്പ് തന്ത്രവും സഖ്യ സമവാക്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇ.ഡിക്ക് ലഭിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതാദ്യമായല്ല ഐ ഫോണ്‍ അക്സ്സ് ചെയ്യാനുള്ള ആവശ്യം ആപ്പിള്‍ കമ്പനി നിരാകരിക്കുന്നത്. മുമ്പ് യു.എസ് സര്‍ക്കാറിനോട് പോലും വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.

 

Back to top button
error: