KeralaNEWS

മുപ്പതിനായിരത്തിലേറെ പ്രസവമെടുത്ത അപൂര്‍വ ബഹുമതി; ഗൈനക്കോളജിസ്റ്റ് ഡോ. ശാന്ത വാരിയര്‍ അന്തരിച്ചു

കൊച്ചി: ലക്ഷ്മി ആശുപത്രി ഡയറക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റ് തിരുമുപ്പത്തു വാരിയത്ത് ഡോ. ശാന്ത വാരിയര്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.

മുപ്പതിനായിരത്തിലേറെ പ്രസവങ്ങളെടുത്ത അപൂര്‍വ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത വാരിയര്‍. ശിശുരോഗ വിദഗ്ധന്‍ ഡോ. കെകെആര്‍ വാരിയരുടെ ഭാര്യയാണ്. പത്തു വര്‍ഷത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഡോ. ശാന്ത 1979-ലാണ് ഭര്‍ത്താവ് ഡോ. കെകെആര്‍ വാരിയര്‍ക്കൊപ്പം ലക്ഷ്മി ആശുപത്രി സ്ഥാപിച്ചത്.

Signature-ad

മക്കള്‍: ടി.ആര്‍. പ്രദീപ് (അനു), ഡോ. ടി.ആര്‍. പ്രമോദ് വാരിയര്‍. മരുമകള്‍: എം.എസ്. രതി (മഴുവന്നൂര്‍ വാരിയം). മന്ത്രി പി. രാജീവ് അടക്കം ഒട്ടേറെപ്പേര്‍ ഡോ. ശാന്തയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാരം ബുധനാഴ്ച കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത് നടത്തി.

 

Back to top button
error: