CrimeNEWS

കുട്ടനാട്ടില്‍ ഹോംസ്റ്റേ ജീവനക്കാരിയായ അസം സ്വദേശിനി മരിച്ചനിലയില്‍

ആലപ്പുഴ: കുട്ടനാട് വൈശ്യംഭാഗത്ത് ഹോംസ്റ്റേ ജീവനക്കാരിയായ അസം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖാസിറ കൗദും (44) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നു സംശയം.

കഴുത്തില്‍ ഷാള്‍ മുറുക്കിയനിലയില്‍ ആയിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു.

 

Back to top button
error: