Month: April 2024

  • Kerala

    തമിഴ്‌നാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ വയനാട് പോലീസ് പിടികൂടി

    വയനാട്:തമിഴ്‌നാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ വയനാട് പോലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി സ്വദേശി എം.ജെ. ലെനിൻ ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്റെ നിർദേശപ്രകാരം മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം, കോഴിക്കോട് പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. ഇയാൾ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. തമിഴ്‌നാട്ടിൽ ബലാൽസംഗം, കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഇയാളെ അമ്പലവയൽ കൂട്ട ബലാൽസംഗക്കേസുമായി ബന്ധപ്പെട്ട നടപടികൾക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തമിഴ്‌നാട് പോലീസുകാരിൽ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മേപ്പാടി സ്റ്റേഷൻ പരിധിയിലെ കാപ്പംകൊല്ലിയിൽ വെച്ചായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത ഇരട്ടക്കൊലപാതകക്കേസിൽ 64 വർഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിൻ. 2022-ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുവന്ന്…

    Read More »
  • India

    തമിഴ്‌നാട്ടില്‍ താമര വിരിയിക്കാൻ കച്ചത്തീവ് സഹായിക്കുമോ?

    ഇന്ത്യൻ മഹാസമുദ്രത്തിലെ ആള്‍പ്പാർപ്പില്ലാത്ത കച്ചത്തീവ് (കച്ചൈത്തീവ്) എന്ന കൊച്ചുദ്വീപിലാണ് ഇപ്പോള്‍ ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ശ്രദ്ധ. കോണ്‍ഗ്രസ് ഭരണകാലത്താണ് (1974) കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് വിവാദമായത്. തമിഴ് രാഷ്ട്രീയത്തിന്റെ അതിരിനപ്പുറത്തേക്ക് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ പ്രഹരിക്കുന്നതിനൊപ്പം തമിഴ് വികാരം ഇളക്കി തമിഴ്നാട്ടില്‍ അത് വോട്ടാക്കുകയാണ് ബി,ജെ.പി ലക്ഷ്യം. തമിഴ്നാട്ടില്‍ ഡി.എം.കെ ഭരണകാലത്താണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് എന്നതുകൊണ്ട് അവരെക്കൂടി പ്രതിക്കൂട്ടിലാക്കുകയാണ് മോദി. ഡി.എം.കെയും കോണ്‍ഗ്രസും രാഷ്‌ട്രീയ സഖ്യത്തിലുമാണ്. ഇങ്ങനെ പലതലകളുള്ള വാളാണ് ബി.ജെ.പിക്ക് കച്ചത്തീവ്. 1974-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത്. ദ്വീപിന്മേലുള്ള ഇന്ത്യയുടെ അവകാശവാദം വേണ്ടെന്നു വയ്ക്കുമെന്ന് പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ ജവഹർലാല്‍ നെഹ്രു പറഞ്ഞതായും റിപ്പോർട്ടുണ്ട്. മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ബി.ജെ.പിയും അതിനെ രാഷ്‌ട്രീയ ആയുധമാക്കി. പതിന്നാലാം നൂറ്റാണ്ടില്‍ അഗ്നിപ‌ർവത സ്ഫോടനത്തിലാണ് കച്ചത്തീവ് രൂപം കൊണ്ടത്.1921-ല്‍ ഇന്ത്യയും ശ്രീലങ്കയും ബ്രിട്ടീഷ് കോളനികള്‍ ആയിരുന്നപ്പോള്‍ സമുദ്രത്തിലെ മത്സ്യബന്ധന അതിരുകള്‍ നിർണയിച്ചത് കച്ചത്തീവ് ആധാരമാക്കിയാണ്.സമുദാതിർത്തി തീർപ്പാക്കാൻ…

    Read More »
  • Kerala

    കോഴിക്കോട് 28 കാരൻ 15 കാരിയെ വിവാഹം കഴിച്ചു; കേസ്

    കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തല്‍.കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച്‌ താമസിക്കുകയായിരുന്ന . ഇരുപത്തിയെട്ടുകാരനായ യുവാവും പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുമാണ്  വിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്. ബാലവിവാഹം നടന്നതായി ചൊവ്വാഴ്ച എലത്തൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് 15 വയസുള്ള തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • India

    സോഷ്യൽ മീഡിയയിലൂടെ പരിചയം; എണ്‍പതുകാരനും മുപ്പത്തിനാലുകാരിയും വിവാഹിതരായി

    സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട എണ്‍പതുകാരനും മുപ്പത്തിനാലുകാരിയും വിവാഹിതരായി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീല എന്ന മുപ്പത്തിനാലുകാരിയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്.  സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ പിന്നീട്, സൗഹൃദത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

    Read More »
  • India

    വിവാഹേതര ബന്ധം ഭര്‍ത്താവ്  പൊക്കി, ഹൈടെൻഷൻ വൈദ്യുതി പോസ്റ്റില്‍ വലിഞ്ഞ് കേറി യുവതി

    ലഖ്നൗ: വിവാഹേതര ബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഹൈടെൻഷൻ വൈദ്യുതി തൂണില്‍ക്കയറി യുവതിയുടെ ഭീഷണി. ഉത്തർപ്രദേശിലെ ഗോരഖ്പൂർ പിപ്രായിച്ചിലാണ് സംഭവം. യുവതി വൈദ്യുതി പോസ്റ്റില്‍ കയറി ഭീഷണിമുഴക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. മൂന്ന് കുട്ടികളുടെ അമ്മയായ 34കാരിയാണ് തൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ച്‌ ഭർത്താവ് അറിഞ്ഞതിനെ തുടർന്ന് വൈദ്യുത തൂണില്‍ കയറിയത്. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഏഴുവർഷമായി ഈ ബന്ധം മറച്ചുവെച്ചെങ്കിലും ഭർത്താവ് കഴിഞ്ഞ ദിവസം ഇരുവരെയും കൈയ്യോടെ പൊക്കുകയായിരുന്നു.കാമുകനെ ഭർത്താവ് കൈകാര്യം ചെയ്യുന്നതിനിടയിൽ യുവതി സമീപത്തെ വൈദ്യുത തൂണില്‍ വലിഞ്ഞുകയറി ആത്മഹത്യ ഭീക്ഷണിയും മുഴക്കി.   നാട്ടുകാർ വിവരം അറിയിച്ചതോടെ  പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം  യുവതിയുമായി  സംസാരിച്ച്‌ അവരെ മയപ്പെടുത്തി നിലത്തിറക്കുകയായിരുന്നു.യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസുമടുത്തു.

    Read More »
  • India

    സോണിയാ ഗാന്ധി ഉള്‍പ്പെടെ 14 പേര്‍ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

        ന്യൂഡല്‍ഹി: വ്യാഴാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെ 14 പേര്‍ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖറാണ് 14 പേര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തത്. ആദ്യമായി രാജ്യസഭാ അംഗമാകുന്ന സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നുള്ള അംഗമായാണ് രാജ്യസഭയിലെത്തുന്നത്. സഭാ നേതാവ് പിയൂഷ് ഗോയലിന്റെയും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സാന്നിധ്യത്തിലാണ് സോണിയഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഒഡിഷയില്‍ നിന്നുള്ള അംഗമായാണ് രാജ്യസഭയിലേക്കെത്തുന്നത്. ബിജെപി നേതാവ് ആര്‍പിഎന്‍ സിങ് (ഉത്തര്‍പ്രദേശ് ), സമിക് ഭട്ടാചാര്യ (പശ്ചിമ ബംഗാള്‍ ), അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍ (കര്‍ണാടക), വൈ.എസ്.ആര്‍.സി.പി നേതാക്കളായ ഗോല ബാബു റാവു, മേധ രഘുനാഥ് റെഡ്ഡി, വെങ്കട്ട് സുബ്ബ റെഡ്ഡി (ആന്ധ്രാപ്രദേശ് ) തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവര്‍.

    Read More »
  • Kerala

    നിത്യഹരിത ഗാനങ്ങളുടെ ‘മന്മഥ മാനസ പുഷ്പങ്ങൾ’

    പാട്ടോർമ്മ സുനിൽ കെ. ചെറിയാൻ   1. 2013 ഏപ്രിൽ 5 നെത്തിയ ‘സൗണ്ട് തോമ’യിലെ ‘ഒരു കാര്യം പറയാമോ.’ ഉദിത് നാരായൺ, ശ്രേയ ഘോഷാൽ പാടി. മുരുകൻ കാട്ടാക്കട- ഗോപിസുന്ദർ ടീം. പാട്ടിലെ ‘വരുമോ മലരേ’ ഹൈ പിച്ച് കേട്ട് ആസ്വാദകർ അദ്‌ഭുതപ്പെട്ടിട്ടുണ്ട്. റിമി ടോമി- ശങ്കർ മഹാദേവൻ പാടിയ ‘കന്നിപ്പെണ്ണേ,’ ദിലീപ് പാടിയ ‘കൊണ്ടാൽ ഞാനൊരു സുന്ദരനാ” എന്നീ പാട്ടുകളും ചിത്രത്തിലുണ്ടായിരുന്നു. 2. ‘കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം’ വയലാർ ശരത്ചന്ദ്രവർമ – ഇളയരാജ- മഞ്ജരി. ചിത്രം വിനോദയാത്ര (2007 ഏപ്രിൽ 5). ഇതേ ഗാനം യേശുദാസും പാടി. മന്ദാരപ്പൂ മൂളി (മധു ബാലകൃഷ്ണൻ-ശ്വേത) മറ്റൊരു ഹിറ്റ്. 3. ‘സ്വീറ്റ് ഡ്രീംസ് ‘ എന്ന കൊറസോടെ ഉള്ള ‘മന്മഥ മാനസ പുഷ്പങ്ങളേ’. 1974 ഏപ്രിൽ ചിത്രമായ ദുർഗ്ഗയിലെ വയലാർ- ദേവരാജൻ- യേശുദാസ് പാട്ട്. 4. 1969 ഏപ്രിൽ 5 ന് റിലീസ് ചെയ്‌ത രണ്ട് ചിത്രങ്ങൾ മലയാളത്തിന് എവർ ഗ്രീൻ…

    Read More »
  • Kerala

    കൗമാരക്കാരനും കൊലക്കേസ് പ്രതി, ഉത്സവത്തിനിടെ കത്തിക്കുത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആറുപേർ പിടിയിൽ

         ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ആലുംപറമ്പില്‍ ഉത്സവത്തിനിടയില്‍ കത്തിക്കുത്തിനെ തുടര്‍ന്ന് 21 കാരനായ അക്ഷയ് മരിച്ച സംഭവത്തില്‍ കൗമാരക്കാരനായ ഒരാള്‍ അടക്കം ആറുപേര്‍ പൊലീസ് പിടിയില്‍. ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ മോന്തച്ചാലില്‍ വിജയന്‍ വധക്കേസിലെ പ്രതികളിലൊരാളായ ജാമ്യത്തിലിറങ്ങിയ വെള്ളാങ്ങല്ലൂര്‍ അമ്മാട്ടുകുളം കുന്നത്താന്‍ വീട്ടില്‍ മെജോ (32) അടക്കം 6 പേരാണ്  പോലീസ് പിടിയിലായത്. കരുവന്നൂര്‍ ചെറിയപാലം പുക്കോട്ടില്‍ വീട്ടില്‍ അപ്പുവെന്നുവിളിക്കുന്ന അതുല്‍ കൃഷ്ണ (23), അമ്മാടം പാര്‍പ്പക്കടവ് പുത്തന്‍പുരയ്ക്കല്‍ അക്ഷയ് (21), കാറളം വെള്ളാനി പാടേക്കാരന്‍ ഫാസില്‍ (23), കാറളം കിഴുത്താണി ചീരോത്ത് വീട്ടില്‍ വാവ എന്നുവിളിക്കുന്ന ജിഷ്ണു (26) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കുഞ്ഞുമോയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് പിന്നാലെ ആലുംപറമ്പില്‍ വെച്ചായിരുന്നു സംഭവം. രണ്ടുസംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയിലാണ് കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മരിച്ച അരിമ്പൂര്‍ ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍…

    Read More »
  • Kerala

    ‘കേരള സ്റ്റോറി’ ഇന്ന് രാത്രി ദൂരദർശനിൽ, കേരളത്തെ ഇകഴ്ത്താനുള്ള നീക്കമെന്നും ചിത്രം പ്രദർശിപ്പിക്കരുതെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

        സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘കേരളാ സ്റ്റോറി’ 2023 മെയ് 5 നാണ് പുറത്തിറങ്ങിയത്. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച  ഈ ചിത്രം ഇന്ന് രാത്രി 8 മണിക്ക്  പ്രദര്‍ശിപ്പിക്കാൻ ഒരുങ്ങുകയാണ് ദൂരദര്‍ശന്‍.  പിന്നാലെ വിമര്‍ശനവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ  സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണം. പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം.  ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട്  സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ, നിതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികകളിൽ മുൻപന്തിയിൽ ഉള്ള കേരളത്തെ, സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ…

    Read More »
  • Kerala

    അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാന്‍ വരുന്നവനെ നേരിടണമല്ലോ? മണ്ണന്തല സ്ഫോടനത്തില്‍ ശശികല ടീച്ചര്‍

    കോഴിക്കോട്: തിരുവനന്തപുരം മണ്ണന്തലയില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തെ ന്യായീകരിക്കുന്ന പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. സ്‌കൂള്‍കുട്ടികളുടെ ധാര്‍മികബോധം ഇല്ലാതാകുന്നത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ഫോടനത്തക്കുറിച്ച് ചോദിച്ച ഒരു കമന്റിന് മറുപടിയായാണ് ശശികലയുടെ പ്രതികരണം. ”തിരുവനന്തപുരത്ത് ഇന്നലെ ഒരു സംഘ പുത്രന്‍ കൈദാനി ആയിട്ടുണ്ട്. എന്തേ സംഘികള്‍ ഇങ്ങനെ നശിക്കുമ്പോള്‍ ടീച്ചര്‍ക്ക് വിഷമമില്ലേ?” എന്നായിരുന്നു ചോദ്യം. ”ആണോ? നന്നായി, അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാന്‍ വരുന്നവനെ നേരിടണമല്ലോ?” എന്നാണ് ശശികല ഇതിന് മറുപടി പറയുന്നത്. ഇന്നലെ മണ്ണന്തലയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 17-കാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാള്‍ക്ക് കാലിനും ഇടുപ്പിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസിനെ ആക്രമിക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് സൂചന. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ നിരവധി കേസില്‍ പ്രതികളാണ്. മണ്ണന്തലയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു സ്ഫോടനം. കടയില്‍നിന്ന് സ്ഫോടക വസ്തു വാങ്ങിയ…

    Read More »
Back to top button
error: