IndiaNEWS

വിവാഹേതര ബന്ധം ഭര്‍ത്താവ്  പൊക്കി, ഹൈടെൻഷൻ വൈദ്യുതി പോസ്റ്റില്‍ വലിഞ്ഞ് കേറി യുവതി

ലഖ്നൗ: വിവാഹേതര ബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഹൈടെൻഷൻ വൈദ്യുതി തൂണില്‍ക്കയറി യുവതിയുടെ ഭീഷണി. ഉത്തർപ്രദേശിലെ ഗോരഖ്പൂർ പിപ്രായിച്ചിലാണ് സംഭവം.

യുവതി വൈദ്യുതി പോസ്റ്റില്‍ കയറി ഭീഷണിമുഴക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. മൂന്ന് കുട്ടികളുടെ അമ്മയായ 34കാരിയാണ് തൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ച്‌ ഭർത്താവ് അറിഞ്ഞതിനെ തുടർന്ന് വൈദ്യുത തൂണില്‍ കയറിയത്.

അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരാളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഏഴുവർഷമായി ഈ ബന്ധം മറച്ചുവെച്ചെങ്കിലും ഭർത്താവ് കഴിഞ്ഞ ദിവസം ഇരുവരെയും കൈയ്യോടെ പൊക്കുകയായിരുന്നു.കാമുകനെ ഭർത്താവ് കൈകാര്യം ചെയ്യുന്നതിനിടയിൽ യുവതി സമീപത്തെ വൈദ്യുത തൂണില്‍ വലിഞ്ഞുകയറി ആത്മഹത്യ ഭീക്ഷണിയും മുഴക്കി.

Signature-ad

 

നാട്ടുകാർ വിവരം അറിയിച്ചതോടെ  പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം  യുവതിയുമായി  സംസാരിച്ച്‌ അവരെ മയപ്പെടുത്തി നിലത്തിറക്കുകയായിരുന്നു.യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസുമടുത്തു.

Back to top button
error: