Month: April 2024
-
Kerala
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ
കാസർകോട്: നീലേശ്വരം പാലായിലെ തറവാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ. അന്നദാനത്തില്‍ പങ്കെടുത്ത അമ്ബതോളം പേര്‍ അവശതയെ തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികിത്സ തേടിയത്. അന്നദാനമായ സദ്യ കഴിച്ചതിനു പിന്നാലെ ഛർദ്ദി, തലകറക്കം, ക്ഷീണം, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഹോസ്പിറ്റലേക്ക് മാറ്റുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ല.
Read More » -
Kerala
സൈനികനും മുൻ വോളിബോള്‍ താരവുമായ കരിമ്ബാടം സത്യൻ വീട്ടില്‍ മരിച്ച നിലയില്‍
കൊച്ചി:മുൻ വോളിബോള്‍ താരം കരിമ്ബാടം സത്യൻ വീട്ടില്‍ മരിച്ച നിലയില്‍. വീട്ടില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് സത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിംഗ് സ്മാഷുകള്‍ക്ക് പേരുകേട്ട വോളിബോള്‍ താരമായിരിരന്നു സത്യൻ. 1970 മുതല്‍ 1980 വരെ ഇന്ത്യൻ സൈന്യത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉയരക്കുറവിനെ വകവയ്‌ക്കാതെയായിരുന്നു അദ്ദേഹം വോളിബോളില്‍ മിന്നുന്ന പ്രകടനം അക്കാലങ്ങളില്‍ കാഴ്ച വച്ചിരുന്നത്. എച്ച്‌എംടി, പ്രീമിയർ ടയേഴ്‌സ്, സർവീസസ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി അതിഥി താരമായും അദ്ദേഹം കളിച്ചിട്ടുണ്ട്. കരിമ്ബാടം സ്‌പോർട്ടിങ് സ്റ്റാർ ക്ലബ്ബിലൂടെയാണ് സത്യൻ താരമായി മാറിയത്.76 വയസായിരുന്നു. വീട്ടില്‍ ഒറ്റയ്‌ക്കാരുന്നു താമസം.
Read More » -
Kerala
ശശി തരൂർ അസ്സല്‍ നായരെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി
ചങ്ങനാശേരി: ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ല അസ്സല്‍ നായരെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കു നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അതെല്ലാം മാറിയെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍എസ്‌എസിനു രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണു സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾക്ക് ‘വിലയിട്ട്’ കമ്മീഷൻ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന 149 ഇനങ്ങളുടെ ചെലവ് നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എ സി ഉപയോഗിച്ചാല്‍ പ്രതിദിനം 2000 രൂപ ചെലവ് കണക്കാക്കും.മരക്കസേരയില്‍ ഇരുന്നാല്‍ ഒന്നിന് 40 രൂപ കണക്കാക്കും. പ്രസംഗകര്‍ വിറതാങ്ങി (പോഡിയം) ഉപയോഗിച്ചാല്‍ 300 രൂപ ചെലവ് കണക്കാക്കും. പ്രഭാത ഭക്ഷണം ഒരാള്‍ക്ക് 50 രൂപയും ഉച്ച ഭക്ഷണം ഒരാള്‍ക്ക് 60 രൂപയും കണക്കാക്കും. സമ്മേളന നഗരി/ യോഗസ്ഥലം പ്രകാശ പൂരിതമാക്കുമ്ബോള്‍ ഒരു ട്യൂബ് ലൈറ്റിന് 50 രൂപ വീതവും അധിക ദിവസത്തിന് 10 രൂപയും കണക്കാക്കും. ബോക്സ് ടൈപ്പ് കവാടത്തിന് 4000 രൂപയും സ്റ്റേജ് സ്‌ക്വയര്‍ഫീറ്റിന് 50 രൂപയും കണക്കാക്കും. 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് അമ്ബതിനായിരം രൂപ വാടക കണക്കാക്കും. 48 സീറ്റുള്ള ബസിന് 7000 രൂപ വാടക കണക്കാക്കും. ഇതിനു പുറമേ പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മീഡിയ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളും ചെലവുകളും സ്ഥാനാര്‍ത്ഥികളുടെ മൊത്തം ചെലവില്‍ ഉള്‍പ്പെടുത്തും. പ്രകടനങ്ങളുടെ…
Read More » -
Kerala
വോട്ടര്‍ പട്ടികയില്‍ പേരുള്ള ആരുടെ വോട്ടും സ്വീകരിക്കും: കെ.മുരളീധരൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ യുഡിഎഫ് പിന്തുണയില്‍ പ്രതികരണവുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. വോട്ടർ പട്ടികയില്‍ പേരുള്ള ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് എസ്.ഡി.പി.ഐ പിന്തുണയെ കുറിച്ച് സംസാരിക്കാൻ എന്താണ് യോഗ്യതയെന്ന് മുരളീധരൻ ചോദിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് എസ്.ഡി.പി.ഐ ശിവൻകുട്ടിയെയാണ് സഹായിച്ചത്. ഫലം വരുന്നതിന് മുമ്ബ് തന്നെ ഇക്കാര്യം എസ്.ഡി.പി.ഐ പറഞ്ഞിട്ടുണ്ട്. എസ്.ഡി.പി.ഐ ഓരോ തെരഞ്ഞെടുപ്പിലും ഓരോരുത്തർക്ക് പിന്തുണ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. അത് ഇത്ര വലിയ ചർച്ചയാക്കേണ്ട കാര്യമില്ല. വോട്ടർപട്ടികയില്‍ പേരുള്ള ആരുടെയും വോട്ട് വേണ്ടെന്ന് ആരും പറയില്ല. തൃശൂരിലെ മുഴുവൻ വോട്ടർമാരും തനിക്ക് വോട്ട് ചെയ്യണമെന്നാണ് പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.
Read More » -
Kerala
എന്‍എസ്‌എസ് അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്ന് ജി.സുകുമാരന്‍ നായര്‍
തിരുവനന്തപുരം: അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘എന്‍എസ്‌എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു വോട്ട് ചെയ്യാം. വോട്ട് ചെയ്യുന്നതില്‍ ജാതിയോ മതമോ ഇല്ല. ഈ വക കാര്യങ്ങളില്‍ ഒന്നും എന്‍എസ്‌എസ് ഇടപെടുന്നില്ല.ഓരോ വ്യക്തിയും അവരുടെ മനസാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്യുന്നതിനോടു തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും’ സുകുമാരന്‍ നായര്‍ പറഞ്ഞു.
Read More » -
NEWS
അമേരിക്കയില്‍ വാഹനാപകടം; ഇന്ത്യക്കാരായ യുവതിയും മകളും മരിച്ചു
പോർട്‌ലാൻഡ്: അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ യുവതിയും മകളും മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനി കമദം ഗീതാഞ്ജലി (32), മകള്‍ ഹനിക (5) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് നരേഷ്, മകൻ ബ്രമണ്‍ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. അമേരിക്കയിലെ പോർട്‌ലാൻഡിലാണ് അപകടമുണ്ടായത്. കഴിഞ്ഞ 10 വർഷമായി അമേരിക്കയില്‍ താമസിക്കുകയാണ് ഗീതാഞ്ജലിയും കുടുംബവും. ഗീതാഞ്ജലിയുടെ ജന്മദിനത്തില്‍ കുടുംബസമേതം ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയാണ് ദുരന്തത്തില്‍ അവസാനിച്ചത്. സൗത്ത് മെറിഡിയൻ റോഡിലൂടെ പോകുന്നതിനിടെ സിഗ്നല്‍ അവഗണിച്ച് വാഹനം മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഗീതാഞ്ജലി ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗീതാഞ്ജലിയും ഭർത്താവും സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരാണ്. അതേസമയം അമേരിക്കയില്‍ നടന്ന മറ്റൊരു സംഭവത്തിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ട് കുഞ്ഞ് മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള കുടുംബമാണ് ഫ്ലോറിഡയില്‍ അപകടത്തില്‍പ്പെട്ടത്. ഇവരുടെ ഒരു വയസ്സുകാരനായ മകനാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഹൈവേയില്‍ നിന്ന് തെന്നി മരത്തിലിടിക്കുകയായിരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ബൊമ്മിഡി…
Read More » -
Kerala
മലയാളി യുവതി കോയമ്ബത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
കോയമ്ബത്തൂരിലുണ്ടായ വാഹനാപകടത്തില്‍ വാടാനപ്പിള്ളി സ്വദേശിനി മരിച്ചു. നടുവില്‍ക്കര വൈലി അമ്ബലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ – ബിന്ദു ദമ്ബതികളുടെ മകള്‍ മനീഷ(24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ ജോലി സ്ഥലത്ത് നിന്ന് സ്‌കൂട്ടറില്‍ താമസ സ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം. മനീഷ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടം.
Read More » -
Kerala
ഓടുന്ന ട്രെയിനില്‍നിന്ന് പുഴയില്‍ ചാടിയ യാത്രക്കാരൻ മരിച്ചു
ചാലക്കുടി: ഓടുന്ന ട്രെയിനില്‍നിന്ന് പുഴയില്‍ ചാടിയ യാത്രക്കാരൻ മരിച്ചു.എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്‌പ്രസിലെ യാത്രക്കാരനായ രാമകൃഷ്ണന്‍ ബവേദിയാണ് (32) മരിച്ചത്. ബാഗില്‍നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം മധ്യപ്രദേശ് മാന്‍ഡല സ്വദേശിയാണ്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. ആലുവയില്‍നിന്ന് നാഗ്പുരിലേക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നത്. ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ഇയാള്‍ പുഴയിലേക്കു ചാടുകയായിരുന്നു. യുവാവ് ചാടുന്നതു കണ്ട ട്രെയിനിലെ മറ്റു യാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ചാലക്കുടി പൊലീസും അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീമും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 11 മണിയോടെ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
India
ദുബൈയിൽ ജോലി തേടുന്നവർ ഇത് മറക്കാതെ വായിക്കുക: 8 പ്രധാന കാര്യങ്ങൾ ഒരു കുടക്കീഴിൽ, 5 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റും വിസയും…!
ദുബൈയിൽ ഒരു ജോലി ഏവരുടെയും സ്വപ്നമാണ്. വിദഗ്ധ തൊഴിൽ അന്വേഷിക്കുന്നവർക്കും ഈ നഗരം ഏറെ ആകർഷകമാണ്. ഏറ്റവും പുതിയ ‘വർക്ക് ബണ്ടിൽ’ (Dubai Work Bundle) ദുബൈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള മികച്ച അവസരമാണ്. ഇത് വിദഗ്ധ തൊഴിലാളികൾക്കായി സൃഷ്ടിച്ച പ്രത്യേക വിസ പാക്കേജാണ്. മാർച്ച് 6 ന് ആരംഭിച്ച സംരംഭം വിദേശത്ത് നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും ലളിതമാക്കുന്നു ഒരു പ്ലാറ്റ്ഫോമിൽ 8 സേവനങ്ങൾ ലഭ്യമാകും വർക്ക് ബണ്ടിൽ. തൊഴിൽ പെർമിറ്റും റെസിഡൻസി വിസയും അനുവദിക്കുക, പുതുക്കുക, റദ്ദാക്കുക, മെഡിക്കൽ ഫിറ്റ്നസ് പരിശോധന, തിരിച്ചറിയൽ കാർഡിനായി വിരലടയാളം എടുക്കുക തുടങ്ങിയ സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ലഭ്യമാകുക. അഞ്ച് ദിവസത്തിനം നടപടികൾ പൂർത്തിയാക്കാം. ദുബൈ വർക്ക് ബണ്ടിൽ എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയും മറ്റ് വിദഗ്ധ മേഖലകളും ഉൾപ്പെടുന്നു. ദുബൈ സാമ്പത്തിക- വിനോദസഞ്ചാര വകുപ്പിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണങ്ങൾ ★ യുഎഇയിൽ ജോലി…
Read More »