Month: April 2024
-
Kerala
തിരുവനന്തപുരത്ത് സിഎസ്‌ഐ വൈദികന്റെ ഭാര്യ മത്സരരംഗത്തേക്ക്; ബിജെപിയെ സഹായിക്കാൻ എന്ന് ആരോപണം
തിരുവനന്തപുരം: അതിശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് മുൻ സിഎസ്‌ഐ വൈദികന്റെ ഭാര്യയും മത്സരരംഗത്തേക്ക്. സിഎസ്‌ഐ മുൻ വൈദികൻ ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർളി റസാലമാണ് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസിനായി ശശി തരൂരും ഇടതു സ്ഥാനാര്‍ത്ഥിയായി പന്ന്യന്‍ രവീന്ദ്രനും മത്സരിക്കുമ്ബോള്‍, ബിജെപിക്കായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇവിടെ രംഗത്തുള്ളത്. ഇതിനിടയിലേക്കാണ് റസാലത്തിന്റെ ഭാര്യ മത്സരത്തിന് ഇറങ്ങുന്നത്. തിരുവനന്തപുരത്ത് നിർണായക വോട്ട് ബാങ്ക് സിഎസ്‌ഐ സഭക്കുണ്ട്. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സാധാരണഗതിയില്‍ സിഎസ്‌ഐ വോട്ടുകള്‍ കോണ്‍ഗ്രസിനാണ് കിട്ടാറുള്ളത്. സഭയിലെ പ്രമുഖൻ്റെ ഭാര്യ തന്നെ മത്സരരംഗത്ത് ഇറങ്ങുന്നത് കോണ്‍ഗ്രസിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മേഖലകളില്‍ സിഎസ്‌ഐക്ക് നിർണായക സ്വാധീനമുണ്ട്. വൈദിക പദവി ഒഴിഞ്ഞെങ്കിലും ധര്‍മ്മരാജ് റസാലത്തിനും സഭയ്ക്കുള്ളില്‍ നല്ല സ്വാധീനമുണ്ട്. ഷെര്‍ലി റസാലം പിടിക്കുന്ന ഓരോ വോട്ടും അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്. എന്നാൽ ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് വൈദികന്റെ ഭാര്യയെ തന്നെ സിഎസ്ഐ സഭ…
Read More » -
India
ചൈന കടന്നുകയറുന്നു, മോദീ, നിങ്ങള്‍ കറുപ്പ് കഴിച്ച് ഉറങ്ങുകയാണോ? : രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയെ ‘നുണയന്മാരുടെ സർദാർ’ എന്ന് വിശേഷിപ്പിച്ച ഖാർഗെ, ചൈന ഇന്ത്യൻ പ്രദേശത്ത് കടന്നുകയറിയപ്പോള്‍ അദ്ദേഹം ‘കറുപ്പ്’ കഴിച്ച് ഉറങ്ങിയെന്നും ആരോപിച്ചു. രാജസ്ഥാനിലെ ചിത്തോർഗഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ. മോദി രാജ്യത്തിന് വേണ്ടിയല്ല ചിന്തിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. ‘എനിക്ക് 56 ഇഞ്ച് നെഞ്ച് ഉണ്ട്, ഞാൻ ഭയപ്പെടില്ല’ എന്ന് മോദി പറയുന്നു. നിങ്ങള്‍ക്ക് ഭയമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഞങ്ങളുടെ ഭൂമിയുടെ വലിയൊരു ഭാഗം ചൈനയ്ക്ക് വിട്ടുകൊടുത്തത്. അവർ അകത്തേക്ക് വരുമ്ബോള്‍ നിങ്ങള്‍ ഉറങ്ങുകയാരുന്നോ? നിങ്ങള്‍ ഉറക്കഗുളികകള്‍ കഴിച്ചിട്ടുണ്ടോ? രാജസ്ഥാനിലെ വയലുകളില്‍ നിന്ന് അവർ കറുപ്പ് (ബ്രൗണ്‍ ഷുഗർ) എടുത്ത് നിങ്ങള്‍ക്ക് നല്‍കിയോ? – ഖാർഗെ പരിഹാസ്യ രൂപേണ ചോദിച്ചു. രാജ്യത്തെ ജനങ്ങളെ പീഡിപ്പിച്ച് കൂടെ കൊണ്ടുപോകാനാണ് മോദി ആഗ്രഹിക്കുന്നത്. അദ്ദേഹം എപ്പോഴും കള്ളം…
Read More » -
Kerala
ഈ അന്യസംസ്ഥാന ക്രിമിനലുകളെ ആര് നിയന്ത്രിക്കും?
കൊച്ചി:സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകളുടെ എണ്ണം വർദ്ധിക്കുന്നത് ഭീതി പരത്തുന്നു.തൃശൂർ വെളപ്പായയില്‍ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് കൊന്നതും എറണാകുളത്ത് വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഹൈക്കോടതി ഡ്രൈവറെ മർദ്ദിച്ചു കൊന്നതും അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തില്‍ എന്തുമാത്രം ശക്തമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം. ബഹുഭൂരിപക്ഷവും പ്രശ്നക്കാർ അല്ലാത്തതിനാല്‍ ആ വിശ്വാസം മുതലെടുത്താണ് ക്രിമിനലുകള്‍ ചുവടുറപ്പിക്കുന്നത്. 2016 മുതല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടത് 10, 546 അന്യസംസ്ഥാന തൊഴിലാളികളാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം ആർക്കും അറിയില്ല. 2013 ല്‍ ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനത്തില്‍ കേരളത്തിലെ കുടിയേറ്റക്കാരുടെ എണ്ണം 23.5 ലക്ഷമാണെന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ 35 ലക്ഷത്തോളം പേർ ഉണ്ടാകുമെന്നാണ് നിഗമനം. ഇൻഷ്വറൻസ് ആനുകൂല്യങ്ങളും മറ്റും നല്‍കുന്ന ആവാസ് പദ്ധതിയില്‍ 5,16,320 പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് സർക്കാരിന്റെ പക്കലുള്ള…
Read More » -
Kerala
ട്രെയിനുകളിലെ അപകടങ്ങൾ ഒഴിവാക്കുവാൻ നടപടിയില്ല
ട്രെയിൻ ഓടുമ്ബോള്‍ വാതില്‍ താനേ തുറന്ന് വീഴുന്ന അപകടങ്ങളും കവർച്ച നടത്തി വാതില്‍ വഴി രക്ഷപ്പെടുന്നതും തള്ളിയിടുന്നതുമെല്ലാം തുടരുമ്ബോഴും പുതിയ ട്രെയിനില്‍ പോലും ഓട്ടോമാറ്റിക് ഡോർ സ്ഥാപിക്കാനുള്ള ശ്രമമില്ല. വന്ദേഭാരതില്‍ അത്യാവശ്യഘട്ടങ്ങളില്‍ ലോക്കോ പൈലറ്റിനോട് യാത്രക്കാർക്ക് വിവരം കൈമാറാനുള്ള സംവിധാനം പോലുമുണ്ട്. എന്തെങ്കിലും അപകടമോ കുറ്റകൃത്യമോ ഉണ്ടായാല്‍ വിവരം ധരിപ്പിക്കാം. എന്നാല്‍ ഇതൊന്നും മറ്റ് ട്രെയിനുകളില്ല. പുതിയ മെമു ട്രെയിനുകളില്‍ ക്യാമറകളുണ്ട്.എന്നാൽ ദീർഘദൂര എക്സ്‌പ്രസ് ട്രെയിനുകളിൽ പോലും ഈ സംവിധാനമില്ല. രാജ്യാന്തര തലത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമ്ബോഴും പഴഞ്ചൻ കമ്ബാർട്ടുമെന്റുകളുമായാണ് ട്രെയിനുകള്‍ സർവീസ് നടത്തുന്നത്.പ്രത്യേകിച്ച് കേരളത്തിൽ. സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി പോലും എങ്ങുമെത്തിയില്ല. ഓരോ കോച്ചിലും എട്ട് ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു നീക്കം. അതോടെ വാതിലും ഇടനാഴികളും നിരീക്ഷണപരിധിയില്‍ വരും. സാങ്കേതിക വിദ്യയുടെ വളർച്ച ട്രെയിൻ യാത്രാ സൗകര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ല എന്നുതന്നെ വേണം പറയാൻ.വന്ദേഭാരത് പോലുള്ള ട്രെയിനുകളില്‍ മാത്രമാണ് ആധുനിക സൗകര്യങ്ങളുള്ളത്. വടക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകളില്‍ ടോയ്‌ലറ്റ്…
Read More » -
India
ഇത്തവണ ബിജെപിക്ക് 200 സീറ്റുകൾ പോലും തികച്ചു കിട്ടുകയില്ലെന്ന് റിപ്പോർട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിൽ 400ന് മുകളില്‍ സീറ്റാണ് ഇത്തവണ ബിജെപി മുന്നണിയുടെ ലക്ഷ്യം. 400 ലക്ഷ്യം ഉറപ്പാക്കണമെങ്കില്‍ ഹിന്ദി ബെല്‍റ്റിലെ രാജസ്ഥാനില്‍ 2014-ലും, 2019-ലും കിട്ടിയ പോലെ മുഴുവന്‍ സീറ്റും ഇത്തവണയും ബിജെപിക്ക് സ്വന്തമാക്കാനാകണം. പക്ഷേ വലിയ ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസിലെ അനൈക്യവും ആഞ്ഞടിച്ച കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍പ്പോലും 200ല്‍ 70 സീറ്റ് കോണ്‍ഗ്രസ് നേടിയ സംസ്ഥാനമാണ് രാജസ്ഥാന്‍. പുല്‍വാമയും ബാലാക്കോട്ടിലെ മിന്നലാക്രമണവും ഉള്‍പ്പടെ ദേശീയ വികാരം അലയടിച്ച തിരഞ്ഞെടുപ്പായിരുന്നു 2019ലേത്. അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേത്. അതിനാല്‍ 25ല്‍ 25 ഉം എന്നത് ആവര്‍ത്തിക്കുക അത്ര എളുപ്പമായേക്കില്ല ബിജെപിക്ക്. .കാര്‍ഷികപ്രതിസന്ധിയും കർഷക സമരവും തൊഴിലില്ലായ്മയും ജലദൗര്‍ലഭ്യവും തിരഞ്ഞെടുപ്പ് ബോണ്ടും അഗ്‌നിവീര്‍ പോലുള്ള കേന്ദ്രതീരുമാനങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യ കൂട്ടുകെട്ടും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് രാജസ്ഥാന്‍. ഇതിന് പിന്നാലെ കെജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവും ഡല്‍ഹിയിലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലും ബി.ജെ.പി.യെ പ്രതികൂല ചർച്ചകളിലേക്കാണ് വലിച്ചിറക്കിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്ബോള്‍ത്തന്നെ കെജ്രിവാള്‍ രാജിവെക്കുമെന്ന ധാരണയും തെറ്റി.…
Read More » -
India
കെജരിവാളിനെതിരെ യാതൊരു തെളിവും കണ്ടെത്താനാകാതെ ഇഡി; രൂക്ഷ വിമർശനം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരേ തെളിവുണ്ടാക്കാന്‍ ഇ.ഡിയുടെ നെട്ടോട്ടം.ഒടുവിൽ ഒന്നും നടക്കാതെ വന്നതോടെ ഇലക്ട്രോണിക് തെളിവ് കണ്ടെത്താൻ ഇ.ഡി ഐ ഫോണ്‍ കമ്ബനിയായ ആപ്പിളിനെ സമീപിച്ചിരിക്കുകയാണ്. കെജരിവാളിനെതിരെ യാതൊരു ഇലക്‌ട്രോണിക് തെളിവും കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെജരിവാളിന്റെ ആപ്പിള്‍ ഐഫോണ്‍ തുറക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഇവിടെയും പരാജയമായിരുന്നു ഫലം. ഫോണിന്റെ പാസ്‌കോഡ് നല്‍കാന്‍ കെജരിവാള്‍ വിസമ്മതിച്ചതോടെ അന്വേഷണസംഘം ഐഫോണ്‍ കമ്ബനിയായ ആപ്പിളിനെ സമീപിക്കുകയായിരുന്നു.എന്നാൽ ഉടമയുടെ അനുവാദമില്ലാതെ ഫോണ്‍ അണ്‍ലോക്ക് ചെയ്യില്ലെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കില്ലെന്നും ആപ്പിള്‍ അറിയിച്ചതോടെ ഇവിടെയും ഇഡിക്ക് തിരിച്ചടി നേരിടുകയായിരുന്നു. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ ഔദ്യോഗികമായി ഇഡി ആവശ്യപ്പെട്ടാലും ആപ്പിളിന്റെ പ്രതികരണം മാറില്ലെന്നാണ് വിവരം. ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സുരക്ഷാ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് പോലും തര്‍ക്കിച്ചുനിന്ന കമ്ബനിയാണ് ആപ്പിള്‍. 2015ല്‍ കാലിഫോര്‍ണിയയിലെ വെടിവെപ്പ് കേസില്‍ അക്രമികളായ ദമ്ബതികള്‍ ഉപയോഗിച്ച ഐഫോണ്‍ 5സി അണ്‍ലോക്ക്…
Read More » -
Careers
കെഎസ്ഇബിയിൽ ഒഴിവുകൾ
കേരളത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) ന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡില്‍ ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കല്‍- സിവില്‍), ഡയറക്ടർ (ടെക്നിക്കല്‍- ഇലക്‌ട്രിക്കല്‍) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 മാര്‍ച്ച് 12 മുതല്‍ 2024 മേയ് 11 വരെ അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഒഫീഷ്യല്‍ വെബ്സൈറ്റ് https://kpesrb.kerala.gov.in/
Read More » -
Sports
ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റൻസിയില്‍ അതൃപ്തി; മുംബൈ വിടാനൊരുങ്ങി രോഹിത് ശർമ
മുംബൈ: ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ നേരത്തെ തന്നെ അതൃപ്തി പരസ്യമാക്കിയ മുൻ നായകൻ രോഹിത് ശർമ ഈ സീസണിന് ശേഷം മുംബൈ വിടുമെന്ന് സൂചന. 2011 മുതല്‍ മുംബൈ ടീമിനൊപ്പമുള്ള രോഹിത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച റെക്കോഡുള്ള ക്യാപ്റ്റന്മാരിലൊരാളാണ്. അഞ്ചു തവണയാണ് ടീമിന് കിരീടം നേടികൊടുത്തത്. ടീമിന്‍റെ ടോപ് റണ്‍ സ്കോററും ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും കൂടിയാണ്. 201 മത്സരങ്ങളില്‍നിന്നായി ഇതുവരെ 5110 റണ്‍സാണ് രോഹിത്തിന്‍റെ സമ്ബാദ്യം. സീസണു മുന്നോടിയായി അപ്രതീക്ഷിതമായാണ് രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റുന്നത്. പകരം ഗുജറാത്ത് ടൈറ്റൻസില്‍നിന്ന് റെക്കോഡ് തുകക്ക് ടീമിലെത്തിച്ച ഹാർദിക്കിന് നായക പദവി നല്‍കി. മുംബൈയുടെ തീരുമാനം വലിയ ആരാധക രോഷത്തിനിടയാക്കി. സീസണില്‍ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ മുംബൈ പോയന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.ഹാർദിക്കിനെ കൂവി വിളിച്ചാണ് ആരാധകർ വരവേല്‍ക്കുന്നത്. ടീമിന്‍റെ ദയനീയ പ്രകടനത്തിന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നതും ഹാർദിക്കിനെ തന്നെയാണ്. ഇതിനിടെയാണ് ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയില്‍ രോഹിത്തിനും കടുത്ത…
Read More » -
Sports
കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ ആവർത്തിക്കാനാകാതെ ഇന്ത്യൻ ഫുട്ബോൾ ടീം; ഫിഫ റാങ്കിംഗിൽ പിന്നെയും തിരിച്ചടി
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 121-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുവാഹാട്ടിയില്‍ കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരേ 2-1ന് തോറ്റതിനു പിന്നാലെയാണ് റാങ്കിങ്ങില്‍ ഇന്ത്യ പിന്തള്ളപ്പെട്ടത്. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞവർഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചിരുന്നു. ഇന്റർകോണ്ടിനന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, സാഫ് ചാമ്ബ്യൻഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളാണ് റാങ്കിങ് ഉയർച്ചയിലേക്ക് വഴിവെച്ചിരുന്നത്. എന്നാല്‍ പുതിയ വർഷം ഇന്ത്യക്ക് നേട്ടങ്ങള്‍ ആവർത്തിക്കാനായില്ല. ഇക്കഴിഞ്ഞ ഡിസംബറില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ ലോകകപ്പ് ചാമ്ബ്യൻമാരായ അർജന്റീനയാണ് ഫിഫ റാങ്കിംഗിൽ ഒന്നാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ബ്രസീല്‍ ടീമുകള്‍ യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്. അതേസമയം അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതിനെത്തുടർന്നുള്ള പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങള്‍ക്കുമിടെ ഇഗോർ സ്റ്റിമാച്ച് തന്നെ ഇന്ത്യൻ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്നാണ് റിപ്പോർട്ട്. കുവൈത്തിനും ഖത്തറിനുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്റ്റിമാച്ചിനോട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) ആവശ്യപ്പെട്ടതായാണ് വിവരം.…
Read More » -
India
മഹാരാഷ്ട്രയിൽ ഇലക്‌ട്രിക് ഓട്ടോറിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌ഫോടനം; 7 പേര്‍ക്ക് ദാരുണാന്ത്യം
ഔറംഗബാദ്: ഇലക്‌ട്രിക് ഓട്ടോറിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൻ സ്ഫോടനം.മഹാരാഷ്ടയിലെ ഔറംഗബാദ് കൻ്റോണ്‍മെൻ്റിലെ ദനാ ബസാർ പ്രദേശത്താണ് സംഭവം. സംഭവത്തിൽ ഒരു കുടുംബത്തിലെ 7 പേർ മരിച്ചു.ഹമീദ ബീഗം (49), മക്കളായ വസീം (29), സോഹെല്‍ (27), ഇവരുടെ ഭാര്യമാരായ തൻവീർ (25), രേഷ്മ (23), അഞ്ച് വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. 2 പേർ പൊള്ളലേറ്റും ബാക്കിയുള്ള 5 പേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഔറംഗബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 3 ന് വാഹനം പൊട്ടിത്തെറിച്ചതോടെ വീടിന് തീപിടിക്കുകയായിരുന്നു. അപകട സമയത്ത് കുടുംബാംഗങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
Read More »