ഇതിന് പിന്നാലെ കെജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവും ഡല്‍ഹിയിലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലും ബി.ജെ.പി.യെ പ്രതികൂല ചർച്ചകളിലേക്കാണ് വലിച്ചിറക്കിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്ബോള്‍ത്തന്നെ കെജ്രിവാള്‍ രാജിവെക്കുമെന്ന ധാരണയും തെറ്റി. ജയിലിലും നേതൃത്വം തുടരാനുള്ള കെജ്രിവാളിന്റെ തീരുമാനം ആം ആദ്മി പാർട്ടിയുടെ പോരാട്ടവീര്യത്തെ ആളിക്കത്തിക്കുകയും വൈകാരിക ചർച്ചകള്‍ക്ക് ഇടംതുറക്കുകയും ചെയ്തു.ഇ.ഡി.യുടെ തിരഞ്ഞുവെട്ടിനും പഴയ കേസുകള്‍ തപ്പിയെടുത്തുള്ള ഐ.ടി. വകുപ്പിന്റെ ആസൂത്രിത നീക്കങ്ങള്‍ക്കുമെതിരേ ഞായറാഴ്ച ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് ഇന്ത്യസഖ്യമുയർത്തിയത് അത്തരമൊരു പ്രതിരോധമാണ്.
വടക്കു കിഴക്കൻ മേഖല മണിപ്പൂർ കലാപത്തിൻ്റെയും പൗരത്വ നിയമത്തിൻ്റെയും പാശ്ചാത്തലത്തില്‍ ബിജെപിക്ക് അനുകൂലമാകുമോ എന്നതും സംശയമാണ്.കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര,തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി എട്ടുനിലയിൽ പൊട്ടുമെന്നാണ് പുറത്തുവന്നിട്ടുള്ള സർവ സർവേകളിലും പറയുന്നത്.
തമിഴ്നാട്ടിലെ 38 സീറ്റുകളില്‍ കഴിഞ്ഞ തവണ ബിജെപിക്ക് നിലം തൊടാനായില്ല. 38ല്‍ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 1, വിസികെ 1 ബിജെപി വിരുദ്ധ സഖ്യം നേടിയപ്പോള്‍ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ശേഷിക്കുന്ന ഒരു സീറ്റിലും വിജയിച്ചു.
കഴിഞ്ഞ തവണ കർണാടകയിൽ ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍ സ്വന്തമാക്കി വൻ മുന്നേറ്റമാണ് നടത്തിയത്.കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാല്‍ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായിരുന്നില്
ചുരുക്കിപ്പറഞ്ഞാൽ ഉത്തർപ്രദേശ്, ഗുജറാത്ത് , മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന സീറ്റുകളാകും ബിജെപിയുടെ ഇത്തവണത്തെ ഭാവി നിർണയിക്കുക.ഉത്തർപ്രദേശിൽ 80 സീറ്റുകളാണുള്ളത്.മധ്യപ്രദേശിൽ 29 ഉം, ഗുജറാത്തിൽ 26 ലോക്സഭാ സീറ്റുകളുമാണുള്ളത്.ഇത് മൊത്തം തൂത്തുവാരിയാലും 135 സീറ്റുകളേ ആകുകയുള്ളൂ.