സിഎസ്ഐ മുൻ വൈദികൻ ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർളി റസാലമാണ് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്നത്.
കോണ്‍ഗ്രസിനായി ശശി തരൂരും ഇടതു സ്ഥാനാര്‍ത്ഥിയായി പന്ന്യന്‍ രവീന്ദ്രനും മത്സരിക്കുമ്ബോള്‍, ബിജെപിക്കായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇവിടെ രംഗത്തുള്ളത്. ഇതിനിടയിലേക്കാണ് റസാലത്തിന്റെ ഭാര്യ മത്സരത്തിന് ഇറങ്ങുന്നത്.
തിരുവനന്തപുരത്ത് നിർണായക വോട്ട് ബാങ്ക് സിഎസ്‌ഐ സഭക്കുണ്ട്. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സാധാരണഗതിയില്‍ സിഎസ്‌ഐ വോട്ടുകള്‍ കോണ്‍ഗ്രസിനാണ് കിട്ടാറുള്ളത്. സഭയിലെ പ്രമുഖൻ്റെ ഭാര്യ തന്നെ മത്സരരംഗത്ത് ഇറങ്ങുന്നത് കോണ്‍ഗ്രസിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മേഖലകളില്‍ സിഎസ്‌ഐക്ക് നിർണായക സ്വാധീനമുണ്ട്. വൈദിക പദവി ഒഴിഞ്ഞെങ്കിലും ധര്‍മ്മരാജ് റസാലത്തിനും സഭയ്ക്കുള്ളില്‍ നല്ല സ്വാധീനമുണ്ട്. ഷെര്‍ലി റസാലം പിടിക്കുന്ന ഓരോ വോട്ടും അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്. എന്നാൽ ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് വൈദികന്റെ ഭാര്യയെ തന്നെ സിഎസ്ഐ സഭ രംഗത്തിറക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു.