IndiaNEWS

മോദി സര്‍ക്കാരിന്‍റെ അ‍ഴിമതികള്‍ തുറന്നുകാട്ടി  വെബ്‌സൈറ്റ്

ബിജെപിയെ പ്രതിസന്ധിയിലാക്കി മോദി സര്‍ക്കാരിന്‍റെ അ‍ഴിമതികളുടെ വിശദാംശങ്ങള്‍ തുറന്നുകാട്ടി വെബ്‌സൈറ്റ്.‘കറപ്‌ട്‌ മോദി ഡോട്‌ കോം’ എന്ന പേരിലുള്ള വെബ്‌സൈറ്റാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

റഫേല്‍, ഐഎല്‍ ആന്‍ഡ് എഫ്‌എസ്,  അദാനി എയര്‍പോര്‍ട്ട്, അസം സിവില്‍ സര്‍വീസ് പരിക്ഷ, ഇ – ടെന്‍ഡര്‍, ഡിഡിസിഎ, നോട്ടുനിരോധനം, നീരവ് മോദി, നര്‍മദ പ്ലാന്‍റേഷന്‍,പിഎം കെയർ,പെഗാസെസ്, ഇലക്ടറല്‍ ബോണ്ട് എന്നിങ്ങനെ മോദി സര്‍ക്കാര്‍ നടത്തിയ നിരവധി അ‍ഴിമതികളുടെ വിവരമാണ് വെബ്‌സൈറ്റിലുള്ളത്.

Signature-ad

എ മുതല്‍ സെഡ് വരെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അ‍ഴിമതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടായിരം രൂപ നോട്ടുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ പൂര്‍ണചിത്രമുള്ള ഗ്രാഫിക്‌സ് ഫോട്ടോയും വെബ്‌സൈറ്റില്‍ കാണം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍  വന്‍ പ്രഹരമാണ് വെബ്‌സൈറ്റ് ബിജെപിയ്‌ക്കുണ്ടാക്കിയിരിക്കുന്നത്.

Back to top button
error: