നെടുമങ്ങാട് ആനാട് ഇളവട്ടം സ്വദേശി അൻസാരി(38)യെയാണ് വലിയതുറ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കർണ്ണാടകയിലെ ബൊഹനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഡമ്ബല്‍സ് കൊണ്ട് വയോധികയെ തലയക്കടിച്ച് കൊന്നശേഷം മാലതട്ടിയെടുത്ത കേസില്‍ അവിടെ പോലീസ് അറസ്റ്റിലായിരുന്നു.
തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് വഞ്ചിയൂർ കോടതിയില്‍ ഹാജരാക്കുന്നതിനാണ് ബൊഹനഹള്ളി പോലീസ് അൻസാരിയുമായി തീവണ്ടിമാർഗ്ഗമെത്തിയത്.ഇതിനിടെ കോയമ്ബത്തൂരിൽ വച്ച് ഇയാൾ കൈവിലങ്ങുമായി ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ബൊഹനഹള്ളി പോലീസിന്റെ പരാതി പ്രകാരം കോയമ്ബത്തൂർ റെയില്‍വേ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഈ വിവരം തമിഴ്നാട്, കേരളം അടക്കമുളള പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു.
വിവരത്തെ തുടർന്ന് കേരളപോലീസിന്റെ തിരച്ചിലിനിടയിലാണ് ഇയാൾ വലിയതുറയില്‍ നിന്നും വലയിലാകുന്നത്.