KeralaNEWS

ചിത്രയും ഇളയരാജയും ചേർന്ന് സംഗീത പൂമഴ പെയ്യിച്ച ‘മാരിക്കൂടിനുള്ളിൽ…’

പാട്ടോർമ്മ

സുനിൽ കെ. ചെറിയാൻ

1. ‘പൂനിലാ മഴ നനയും’ രചന: സന്തോഷ് വർമ്മ. സംഗീതം: രാഹുൽ രാജ്. 2007 ഏപ്രിൽ 6 ന് റിലീസ് ചെയ്‌ത ‘ചോട്ടാ മുംബൈ’ എന്ന ചിത്രത്തിലെ ഗാനം. പക്ഷേ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയില്ല. ഗായകർ: സംഗീത്, സംഗീത.
ചിത്രത്തിന്റെ മൂഡിന് ചേർന്നത് ‘ചെട്ടികുളങ്ങര’യുടെ റീമിക്‌സ് ആയിരുന്നു ഗാനം.

2. 1996 ഏപ്രിൽ 6 ന് റിലീസ് ചെയ്ത കാലാപാനിയിലെ ‘മാരിക്കൂടിനുള്ളിൽ’ എന്ന ഗാനം സംഗീത പൂമഴയായി മലയാളിയുടെ മനസ്സിലുണ്ട്. ഗായിക ചിത്രയോടൊപ്പം ഇളയരാജയും പാടുന്നുണ്ട് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ. ഇളയരാജയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു.

2. ‘അധരം മധുചഷകം.’ രചന ഡോ പവിത്രൻ. സംഗീതം എ റ്റി ഉമ്മർ. 1972 ഏപ്രിൽ 6 ന് റിലീസ് ചെയ്‌ത ‘പ്രീതി’ എന്ന ചിത്രത്തിലെ ഗാനം.

Back to top button
error: