Month: April 2024
-
Local
ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്‍ സി.പി.എം ഭാരവാഹി: തിരുവഞ്ചൂര്‍
കോട്ടയം: ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സി.പി.എം ഭാരവാഹിയാണ് അപരനായി മത്സരിക്കുന്നതെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടന്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടുകൂടിയാണോ അപരന്‍ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ അപരന്‍ റിബല്‍ സ്ഥാനാര്‍ത്ഥിയാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെങ്കില്‍ അപരന്‍ ഫ്രാന്‍സിസ് ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകണം. പാര്‍ട്ടി പാനലിലുള്ള മുന്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് അപരന്റെ സത്യവാങ്മൂലത്തി ല്‍ ഒപ്പിട്ടിരിക്കുന്നത്. ഇതെല്ലാം പാര്‍ട്ടിയുമായു ള്ള ബന്ധം വ്യക്തമാക്കുന്ന താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നുള്ളതു കൊണ്ടാണ് ഇടതുമുന്നണി ഇത്തരത്തില്‍ വെപ്രാളം കാ ണിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ കൊലപാതകം സിബിഐക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ഇറക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തില്‍ ഒന്നാം പ്രതി ആഭ്യന്തര സെക്രട്ടറിയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
Read More » -
Local
ചാഴികാടന്‍ എല്ലാ അര്‍ത്ഥത്തിലും നാടിന് മാതൃക: മുഖ്യമന്ത്രി പിണറായി
േകാട്ടയം: ജനപ്രതിനിധിയെന്ന നിലയില്‍ അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് തോമസ് ചാഴികാടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലയോലപ്പറമ്പ് പള്ളിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലപാടില്‍ തെളിമയും ആശയസ്ഥിരതയുമുള്ള വ്യക്തിയാണ് തോമസ് ചാഴികാടന്‍. എല്ലാ അര്‍ത്ഥത്തിലും നാടിന് മാതൃകയാക്കാവുന്ന വ്യക്തിയാണ് ചാഴികാടന്‍. പാര്‍ലമെന്റില്‍ സംസ്ഥാനത്തിനായി ശബ്ദിയ്ക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറാകാതിരുന്നപ്പോളും തോമസ് ചാഴികാടന്‍ മണ്ഡലത്തിനും സംസ്ഥാനത്തിനുമായി പോരാട്ടം നടത്തുകയും ജനകീയപ്രശ്നങ്ങളില്‍ പ്രതികരിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കര്‍ഷക പെന്‍ഷനടക്കം വര്‍ധിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വനിയമഭേദഗതിയില്‍ സംഘപരിവാര്‍ മനസിനോട് കോണ്‍ഗ്രസ് ഒട്ടിനില്‍ക്കുകയാണെന്നും ജനാധിപത്യത്തേയും ഭരണഘടനാസ്ഥാപനങ്ങളേയും ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി വി.എന്‍ വാസവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി…
Read More » -
Kerala
വീട്ടമ്മയെ ശൂലംകൊണ്ട് ആക്രമിച്ച യുവാവ് പിടിയില്‍
ഇടുക്കി: വീട്ടമ്മയെ ശൂലംകൊണ്ട് ആക്രമിച്ച യുവാവ് പിടിയില്‍.മറയൂർ ഈച്ചാംപെട്ടിയിലാണ് സംഭവം.മറയൂർ ആലാംപെട്ടി സ്വദേശിയും ഈച്ചാംപെട്ടിക്കുടിയില്‍ താമസക്കാരനുമായ ആർ.സെല്‍വം (34) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് ഈച്ചാംപെട്ടിക്കുടിയില്‍ സംഭവം ഉണ്ടായത്. കൃഷിയിടത്തില്‍ തൈകള്‍ നനയ്ക്കുന്ന ഹോസ് പ്രതിയുടെ വീടിന്റെ പരിസരത്തുകൂടിയാണ് പോകുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കുത്തില്‍ അവസാനിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കുടി സ്വദേശി സോമന്റെ ഭാര്യ കന്നിയമ്മയെ കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി പിടികൂടിയത്.
Read More » -
Sports
കളിച്ച മൂന്നു കളിയിലും വിജയം; സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സ് ഇന്ന് ആർസിബിക്കെതിരെ
ജയ്പൂർ:ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയല്‍സ് അവരുടെ നാലാം മത്സരത്തിനായി ഇറങ്ങുന്നു. ആർ സി ബി ആണ് എതിരാളികൾ. ജയ്പൂരില്‍ വച്ചാണ് മത്സരം. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ റോയല്‍സ് ഇന്ന് വിജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തും. മികച്ച ഫോമിലുള്ള റയാൻ പരാഗും പിന്നെ അവരുടെ ബൗളേഴ്സിലും ആണ് രാജസ്ഥാൻ റോയല്‍സിന്റെ പ്രതീക്ഷ. അവരുടെ ഓപ്പണർമാരായ ബട്ലറും ജയ്സ്വാളും ഇന്നെങ്കിലും ഫോമില്‍ എത്തും എന്ന് അവർ പ്രതീക്ഷിക്കുന്നു. സഞ്ജുവും ആദ്യ മത്സരത്തിനു ശേഷം വലിയ സ്കോറുകള്‍ നേടിയിട്ടില്ല. മറുവശത്ത് ആർസിബി കളിച്ച നാലു മത്സരങ്ങളില്‍ മൂന്നും പരാജയപ്പെട്ടാണ് എത്തുന്നത്. അവസാന സീസണില്‍ ജയ്പൂരില്‍ വച്ച് രാജസ്ഥാനെ നേരിട്ടപ്പോള്‍ വലിയ വിജയം നേടിയ ആത്മവിശ്വാസം ആർ സി ബിക്ക് ഒപ്പം ഉണ്ടാകും. വിരാട് കോഹ്ലി അല്ലാതെ അവരുടെ മുൻനിര ബാറ്റർമാർ ആരും തിളങ്ങാത്തതാണ് ആർസിബി തിരിച്ചടിയാവുന്നത്.
Read More » -
Kerala
ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയില്‍വേ ജീവനക്കാരൻ മരിച്ചു
കോട്ടയം: നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയില്‍വേ ജീവനക്കാരൻ മരിച്ചു. കോട്ടയം നട്ടാശ്ശേരി വടുതലയില്‍ വിജു മാത്യൂ (48) ആണ് മരിച്ചത്. കായംകുളം എറണാകുളം- മെമു ആണ് ഇടിച്ചത്. കുമാരനല്ലൂർ തൃക്കയില്‍ കോളനിക്ക് സമീപം ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടം.ട്രാക്ക് മാനായി ജോലി ചെയ്യുന്ന വിജു തൊഴിലാളി യൂണിയൻ നേതാവുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിശദാശംങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Read More » -
Kerala
ഓട്ടോ പെര്‍മിറ്റ് പുതുക്കാന്‍ 400ല്‍ നിന്നും 4000 ആക്കി, കുറ്റം പിണറായിയുടെ തലയിലിട്ട അഖില്‍ മാരാര്‍ പെട്ടു
കൊച്ചി: ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാന്‍ 400 രൂപയില്‍ നിന്നും 4300 രൂപയാക്കി ഫീസ് വര്‍ദ്ധിപ്പിച്ചെന്ന പ്രചാരണം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഖില്‍ മാരാര്‍ പെട്ടു. ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള കാരണമായി ഇത് മാറുമെന്നും സംസ്ഥാനത്തെ സാധാരണക്കാര്‍ക്കായിരിക്കും ഇതിന്റെ ഭാരമെന്നും പിണറായി വിജയന്റെ ബുദ്ധിയാണ് പിറകിലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഖില്‍ മാരാര്‍ പോസ്റ്റ് എഴുതിയത്. ഇതുസംബന്ധിച്ച പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അല്ല ഇത്തരം ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും അറിഞ്ഞതോടെ അഖില്‍ മാരാര്‍ പോസ്റ്റ് മുക്കി.എന്തായാലും പോസ്റ്റിലെ അമളി മറികടക്കാന്‍ മറ്റൊരു പോസ്റ്റുമായി അഖില്‍ മാരാര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്, പൂച്ച പെറ്റിട്ടത് പോലെ എന്റെ പ്രൊഫൈലില്‍ വന്നു തപസ്സിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് വേണ്ടി എഴുതുന്ന പോസ്റ്റ്… ഓട്ടോ റിക്ഷ പെര്‍മിറ്റ് വര്‍ധിപ്പിച്ചു എന്ന വാര്‍ത്ത എനിക്ക് നിരവധി പേര് അയച്ചു തന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.. അത് വ്യാജന്റെ ആണോ വിജയന്റെ ആണോ എന്നത് മുന്‍ കൂട്ടി…
Read More » -
Kerala
കോട്ടയത്ത് ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയ്ക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സി.എ വിദ്യാര്‍ത്ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26) യാണ് ഹോണസ്റ്റി ഭവന്‍ ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. മാർച്ച് മാസം ഒന്‍പതിനാണ് ഓണ്‍ലൈന്‍ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനില്‍ മുറിയെടുത്തത്. യുവതിയുടെ ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. ഇവിടെ നിന്നും ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല.ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ ഇയാള്‍ ഹോസ്റ്റലില്‍ എത്തുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്നു വാര്‍ഡന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോള്‍ ശ്രുതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ച കോട്ടയം വെസ്റ്റ് പോലീസ് ശ്രുതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്ത്രീധനത്തിലടക്കം തർക്കമുണ്ടായിരുന്നതായാണ് വിവരം
Read More » -
India
പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്രത്തോളം സന്ദര്‍ശനം നടത്തുന്നുവോ അത്രയും ഗുണം ഡിഎംകെയ്ക്ക്: സ്റ്റാലിന്‍
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്രത്തോളം സന്ദര്‍ശനം നടത്തുന്നുവോ അതിന്റെയെല്ലാം ഗുണം ഡിഎംകെയ്ക്ക് ലഭിക്കുമെന്നും സ്റ്റാലിന്‍ പരിഹസിച്ചു. തമിഴ്‌നാട്ടിലേക്ക് മോദി വരുന്നത് എന്തൊക്കെയോ വിടുവായത്തം പറയാനാണെന്നും, നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദി എത്രത്തോളം തമിഴ്‌നാട്ടില്‍ നരുന്നുവോ അത്രത്തോളം അത് ഡിഎംകെയ്ക്ക് അനുകൂലമാവും. അതൊരു പ്ലസ് പോയിന്റാണ്. നുണ പറയാനാണ് തമിഴ്‌നാട്ടിലേക്ക് മോദി വരുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. അണ്ണാഡിഎംകെയാണ് തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷം. പക്ഷെ നാടകം കളിക്കുന്നത് ബിജെപിയാണ്. രണ്ട് പാര്‍ട്ടികളും രണ്ടാം സ്ഥാനത്ത് വരാനാണ് പോരാടുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തമിഴ്‌നാട്ടിലെ നാല്‍പ്പത് സീറ്റും തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ അഴിമതിക്കാരല്ലെന്നാണ് ബിജെപി പറയുന്നത്. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇലക്‌ട്രല്‍ ബോണ്ടും പുറത്തുവന്നു. എത്ര പണം ആരുടെ കൈവശമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും സ്റ്റാലിന്‍ പറഞ്ഞു.
Read More » -
India
മദ്യപിച്ചെത്തി കയറിപ്പിടിച്ച മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി
മദ്യപിച്ചെത്തി കയറിപ്പിടിച്ച മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി.അസമിലെ ദിബ്രുഗഡിലെ ജില്ലയിലെ ഖോവാങ് ഗ്രാമത്തിലാണ് സംഭവം. 35 കാരനായ മകൻ ബാബ ഗൊഗോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 55 കാരിയായ ഇയാളുടെ മാതാവ് കഞ്ജുലത ഗൊഗോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്‍റെ മരണശേഷം മകൻ ബാബ ഗൊഗോയിയില്‍ നിന്ന് നിരന്തരം മാനസികവും ശാരീരികവുമായ പീഡനം നേരിട്ടതായി ഇവർ പലതവണ പരാതിപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. കഴിഞ്ഞി ദിവസും മകൻ മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ചു. ഇതോടെയാണ് സഹികെട്ട് അമ്മ മകനെ അടുക്കളയില്‍ നിന്നും വാക്കത്തി എടുത്ത് വെട്ടിയതെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം മാതാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഞ്ജുലതയ്ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് ദിബ്രുഗഡ് ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സിസല്‍ അഗർവാള്‍ പറഞ്ഞു.
Read More » -
India
‘ജീവിതകാലം മുഴുവൻ കോടതി കയറിയിറങ്ങേണ്ടിവരും’; ഫ്ലയിങ് സ്ക്വാഡിനെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി
ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിങ് സ്ക്വാഡിനെ ഭീഷണിപ്പെടുത്തി തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർത്ഥി. തിരുപ്പൂരില്‍ വാഹനപരിശോധനയ്ക്കിടെ ആണ് സംഭവം. തിരുപ്പൂരിലെ എന്‍ഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി.മുരുഗാനന്ദം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരോട് കയർത്തത്. വാഹനപരിശോധന എന്ന പേരില്‍ പല തവണ തന്‍റെ കാർ തടഞ്ഞുനിർത്തിയെന്ന് പരാതിപ്പെട്ട മുരുഗാനന്ദം, ജീവിതകാലം മുഴുവൻ കോടതികള്‍ കയറിയിറങ്ങേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ മറുപടി നല്‍കി.സംഭവം ആയുധമാക്കിയ ഡിഎംകെ, ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ എന്തെല്ലാം ചെയ്യുമെന്ന് ജനം ചിന്തിക്കണമെന്ന് പറഞ്ഞു. തൻ്റെ കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂിഹക മാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി.രാജയുടെ പ്രതികരണം. സിപിഐയുടെ സിറ്റിംഗ് എംപിയായ കെ.സു ബ്ബരായൻ ആണ് തിരുപ്പൂരില്‍ മുരുഗാനന്ദത്തിന്‍റെ പ്രധാന എതിരാളി.
Read More »