KeralaNEWS

ആട് ജീവിതം ഹിറ്റ്; നജീബിന് എന്ത് നല്‍കി ?

ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്.

സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്‍കി എന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു.

ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബ്ലെസി.

‘നോവൽ ഇറങ്ങിയപ്പോൾ തന്നെ ബെന്യാമിന്‍ നല്ലൊരു തുക അദ്ദേഹത്തിന് കൈമാറിയിരുന്നു.ബെന്യാമിൻ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക സിനിമ ഇറങ്ങിയശേഷം നജീബിന് കിട്ടിയിട്ടുണ്ട്.അതല്ലാതെ പല സഹായങ്ങളും. ഞങ്ങള്‍ക്കിടയില്‍ പോലും പരസ്പരം ഇത്ര നല്‍കി സഹായിച്ചു എന്ന് ആരും പറയുന്നില്ല.അതുകൊണ്ട്  ഇക്കാര്യത്തിൽ ആശങ്ക ഒന്നും വേണ്ട. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാം, ബ്ലെസി പറഞ്ഞു.

നജീബിനെ ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്.അദ്ദേഹത്തിന് ഒരു വര്‍ഷം മുന്നേ തന്നെ നല്ലൊരു ജോലി ഓഫര്‍ ചെയ്തിരുന്നു.അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത്, പുറത്ത് ജോലി ശരിയാക്കിയും  കൊടുത്തിരുന്നു’- ബ്ലെസി പറഞ്ഞു

Back to top button
error: