ഭോപ്പാൽ: ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. എറണാകുളം സ്വദേശി മായ ടി എം. ആണ് മരിച്ചത്. സുഹൃത്തായ ദീപക്കിന്റെ ഫ്ളാറ്റില്‍ വച്ചാണ് മരണം സംഭവിച്ചത്.
വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയില്‍ ദീപക് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തില്‍ പരുക്കേറ്റ നിലയിലായിരുന്നു.
സംഭവത്തിൽ ദീപക്കിനെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.