േകാട്ടയം: ജനപ്രതിനിധിയെന്ന നിലയില്‍ അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് തോമസ് ചാഴികാടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലയോലപ്പറമ്പ് പള്ളിക്കവലയില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലപാടില്‍ തെളിമയും ആശയസ്ഥിരതയുമുള്ള വ്യക്തിയാണ് തോമസ് ചാഴികാടന്‍. എല്ലാ അര്‍ത്ഥത്തിലും നാടിന് മാതൃകയാക്കാവുന്ന വ്യക്തിയാണ് ചാഴികാടന്‍. പാര്‍ലമെന്റില്‍ സംസ്ഥാനത്തിനായി ശബ്ദിയ്ക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറാകാതിരുന്നപ്പോളും തോമസ് ചാഴികാടന്‍ മണ്ഡലത്തിനും സംസ്ഥാനത്തിനുമായി പോരാട്ടം നടത്തുകയും ജനകീയപ്രശ്നങ്ങളില്‍ പ്രതികരിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന നേട്ടം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കര്‍ഷക പെന്‍ഷനടക്കം വര്‍ധിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വനിയമഭേദഗതിയില്‍ സംഘപരിവാര്‍ മനസിനോട് കോണ്‍ഗ്രസ് ഒട്ടിനില്‍ക്കുകയാണെന്നും ജനാധിപത്യത്തേയും ഭരണഘടനാസ്ഥാപനങ്ങളേയും ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി വി.എന്‍ വാസവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, സി.കെ ആശ എംഎല്‍എ, എം.ഡി ബാബുരാജ്, ബേപ്പിച്ചന്‍ തുരുത്തിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.