KeralaNEWS

വീട്ടമ്മയെ ശൂലംകൊണ്ട് ആക്രമിച്ച യുവാവ് പിടിയില്‍

ഇടുക്കി: വീട്ടമ്മയെ ശൂലംകൊണ്ട് ആക്രമിച്ച യുവാവ് പിടിയില്‍.മറയൂർ ഈച്ചാംപെട്ടിയിലാണ് സംഭവം.മറയൂർ ആലാംപെട്ടി സ്വദേശിയും ഈച്ചാംപെട്ടിക്കുടിയില്‍ താമസക്കാരനുമായ ആർ.സെല്‍വം (34) ആണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് ഈച്ചാംപെട്ടിക്കുടിയില്‍ സംഭവം ഉണ്ടായത്. കൃഷിയിടത്തില്‍ തൈകള്‍ നനയ്ക്കുന്ന ഹോസ് പ്രതിയുടെ വീടിന്റെ പരിസരത്തുകൂടിയാണ് പോകുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കുത്തില്‍ അവസാനിച്ചത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കുടി സ്വദേശി സോമന്റെ ഭാര്യ കന്നിയമ്മയെ കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിനുശേഷം ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി പിടികൂടിയത്.

Back to top button
error: