കോട്ടയം: ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സി.പി.എം ഭാരവാഹിയാണ് അപരനായി മത്സരിക്കുന്നതെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടന്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടുകൂടിയാണോ അപരന്‍ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ അപരന്‍ റിബല്‍ സ്ഥാനാര്‍ത്ഥിയാണ്.
പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെങ്കില്‍ അപരന്‍ ഫ്രാന്‍സിസ് ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകണം. പാര്‍ട്ടി പാനലിലുള്ള മുന്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് അപരന്റെ സത്യവാങ്മൂലത്തി ല്‍ ഒപ്പിട്ടിരിക്കുന്നത്. ഇതെല്ലാം പാര്‍ട്ടിയുമായു ള്ള ബന്ധം വ്യക്തമാക്കുന്ന താണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നുള്ളതു കൊണ്ടാണ് ഇടതുമുന്നണി ഇത്തരത്തില്‍ വെപ്രാളം കാ ണിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ കൊലപാതകം സിബിഐക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ഇറക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തില്‍ ഒന്നാം പ്രതി ആഭ്യന്തര സെക്രട്ടറിയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.