Month: April 2024
-
Kerala
സി.പി.എമ്മിന് രണ്ടു സീറ്റുകളിൽ കൂടുതൽ കിട്ടുകയില്ല; മുഖ്യമന്ത്രിക്കടക്കം ഇ ഡി പേടി :കെ. സുരേന്ദ്രന്‍
കല്‍പ്പറ്റ: സി.പി.എമ്മിന് ഇന്ത്യയിൽ രണ്ടു സീറ്റുകളിൽ കൂടുതൽ കിട്ടുകയില്ലെന്ന് ബി.ജെ.പി സംസ്‌ഥാന അധ്യക്ഷനും വയനാട് പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്‌ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍. സി.പി.എം ഇ.ഡി പേടിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രിയും കുടുംബവും പല ഉന്നത നേതാക്കളും അഴിമതി ആരോപണ വിധേയരായതുകൊണ്ടാണ് സി.പി.എമ്മിന് ഇ.ഡി പേടി. സി.പി.എം പ്രകടനപത്രിക സമ്മതിക്കണം.രണ്ട് സീറ്റ് മാത്രം കിട്ടുന്ന പാര്‍ട്ടിയാണെങ്കിലും ഇത്തരത്തില്‍ പ്രകടനപത്രിക ഇറക്കാന്‍ കാണിച്ച തൊലിക്കട്ടി സമ്മതിക്കാതെ തരമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുലിനെപോല ഫാസിസത്തിനെതിരേ പോരാടുന്ന നേതാക്കളുടെ പാര്‍ട്ടിയാണ് പൊന്നാനിയില്‍ വനിതാ സ്‌ഥാനാര്‍ഥിയെ തടഞ്ഞ് പുലഭ്യം വിളിച്ചത്. ഇവരൊക്കെയാണ് ജനാധിപത്യം പറയുന്നത്. ഇതാണോ സ്‌നേഹത്തിന്റെ കടയെന്ന് രാഹുല്‍ പറയണം. വനിതാ സ്‌ഥാനാര്‍ഥികളെ അധിക്ഷേപിച്ചാല്‍ ശക്‌തമായ തിരിച്ചടിയുണ്ടാവും. പൊന്നാനി സ്‌ഥാനാര്‍ഥി നിവേദിത സുബ്രഹ്‌മണ്യന്‍ ജനിച്ചത് ജയിലിലാണ്. അടിയന്തരാവസ്‌ഥകാലത്ത് തടവിലായിരുന്നു അവരുടെ അമ്മ. അവരോട് ചപ്പടാച്ചി കളി എടുക്കേണ്ടാ. മലപ്പുറത്തുപോലും ഇന്ത്യാ സഖ്യത്തിന് ബി.ജെ.പിയെ പേടിയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Read More » -
Crime
4 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ജീവനൊടുക്കി; കാസര്‍ഗോഡ് മരിച്ചത് ഇടുക്കിക്കാരി
കാസര്‍ഗോഡ്: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയില്‍. മുളിയാര്‍ അര്‍ളടുക്കയിലെ ബിന്ദു (28) ആണ് മകള്‍ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയതിനു പിന്നാലെ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇവരുടെ മറ്റൊരു മകന്‍ സുരക്ഷിതനാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിനെ അവശനിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭര്‍തൃവീട്. ഭര്‍തൃവീട്ടില്‍ നിന്നു 2 ദിവസം മുന്‍പാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. ഭര്‍ത്താവ് ശരത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. 6 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂര്‍ പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Crime
പാനൂര്‍ സ്ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെ; മൂന്നുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി കെ. അതുല്‍, ചെണ്ടയാട് സ്വദേശി കെ.കെ അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും സ്ഫോടനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൈവേലിക്കല്‍ സ്വദേശി സായൂജിനെയാണ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തിന് ശേഷം ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ബോംബ് സ്ഫോടനം നടക്കുമ്പോള്‍ എട്ട് പേരാണ് മനോഹരന്റെ വീട്ടിലുണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തില്‍ മരിച്ച ഷെറിനും ഗുരുതരമായി പരിക്കേറ്റ വിനീഷുമാണ് ടെറസിന് മുകളിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ താഴെയായിരുന്നു നിന്നിരുന്നത്. അതേസമയം, പാനൂരിലെ ബോംബ് സ്‌ഫോടനം നാടന്‍ ബോംബ് നിര്‍മാണത്തിനിടെയെന്ന് പൊലീസ് വ്യക്തമാക്കി. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു.…
Read More » -
Crime
സ്വര്‍ണം അരിച്ചെടുക്കാന്‍ ഐവര്‍മഠം ശ്മശാനത്തില്‍ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍
തൃശൂര്‍: പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍നിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവര്‍ പിടിയില്‍. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വര്‍ണം അരിച്ചെടുക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാല്‍ (25) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ ഒരാള്‍ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവര്‍മഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയാണ് പ്രതികള്‍ ചെയ്തുവരുന്നത്. മുന്‍പും ശ്മശാനത്തില്‍നിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്. പഴയന്നൂര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാത്രിയില്‍ പട്രോളിങ് നടത്താറുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ക്കോ ഇവിടെയുള്ള തൊഴിലാളികള്‍ക്കോ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
NEWS
വിദഗ്ധ തൊഴിലാളി വിസയ്ക്ക് ശമ്പളപരിധി 48% കൂട്ടി ബ്രിട്ടന്‍
ലണ്ടന്‍: ബ്രിട്ടനില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്‍ത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാര്‍ഷിക ശമ്പളമുള്ളവര്‍ക്കേ ഇത്തരം വിസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവില്‍ ഇത് 26,200 പൗണ്ട് ആയിരുന്നു. 48% വര്‍ധന. ഇന്ത്യക്കാരടക്കം കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തിയ 3 ലക്ഷത്തോളം പേര്‍ക്ക് ഇതു ദോഷമാകും. കുടിയേറ്റം നിയന്ത്രിക്കുന്നതിനും തൊഴിലാളികള്‍ക്ക് ജീവിതച്ചെലവിനുള്ള തുക ഉറപ്പാക്കുന്നതിനുമാണ് ഈ വര്‍ധന നടപ്പില്‍ വരുത്തുന്നതെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. കുറഞ്ഞ തുകയ്ക്ക് വിദേശത്തു നിന്നുള്ളവരെ തൊഴിലിനു നിയോഗിക്കാന്‍ ഇനി കമ്പനികള്‍ക്കാവില്ല. ബ്രിട്ടനിലുള്ളവര്‍ക്കു നല്‍കുന്ന അതേ തുക തന്നെ വിദേശ തൊഴിലാളികള്‍ക്കും നല്‍കേണ്ടിവരും. തദ്ദേശീയര്‍ ആവശ്യത്തിനുള്ള മേഖലകളില്‍ അവരെ പരിശീലിപ്പിച്ച് ജോലിക്കെടുത്തശേഷമേ ഇനി വിദേശ വിദഗ്ധ തൊളിലാളികളെ നിയോഗിക്കാനാവൂ. ആവശ്യമായ മേഖലകളില്‍ മാത്രം നിപുണരായ വിദേശികളുടെ സേവനം പ്രയോജനപ്പെടുത്താം. കുടുംബ വിസയില്‍ ആശ്രിതരെ കൊണ്ടുവരുന്നതിനും നിയന്ത്രണം വരും. ഈ മാസം 11 മുതല്‍ 29,000 പൗണ്ട് (30 ലക്ഷത്തോളം രൂപ) വരുമാനമുള്ളവര്‍ക്കേ…
Read More » -
Crime
പ്രളയകാലത്തെ ‘നന്മമരം’ ജൈസല്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലും പ്രതി; തിരുവനന്തപുരത്തെ ജയിലില്‍നിന്ന് അറസ്റ്റ് ചെയ്ത് കരിപ്പൂര്‍ പോലീസ്
മലപ്പുറം: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. 2018 ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ നേടിയത്. ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.
Read More » -
India
മോദി ഗ്യാരണ്ടിയുമായി വീണ്ടും ബിജെപി; കുറെ കണ്ടിട്ടുണ്ടെന്ന് ജനങ്ങൾ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മോദി ഗ്യാരണ്ടിയുമായി എത്തിയ ബിജെപിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ് മോദിയുടെ പഴയ ഗ്യാരണ്ടികൾ നിറവേറ്റുന്നതും കാത്തെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ‘കള്ളപ്പണം ചുട്ടെരിച്ച് വളമാക്കി മോദിജിയുടെ സർക്കാർ കൊയ്തെടുത്ത ഫലങ്ങൾ തങ്ങൾക്ക് കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്. എട്ട് കൊല്ലം മുമ്പ് ഒരു നവംബർ രാത്രിയിൽ മോദിജി നടത്തിയ മിന്നൽപ്രഹരത്തിൽ കാട്ടുതീയിലെന്ന പോലെ കള്ളപ്പണം വെന്തെരിഞ്ഞ് ചാമ്പലായത് ദേശക്കാർ കണ്ടു നിന്നത് ഉന്മാദത്തോടടുത്ത ഉൾപ്പുളകത്തോടെയായിരുന്നു. ആ ദിനങ്ങളിൽ എ.ടി.എമ്മിന് മുന്നിൽ പകലന്തിയോളം ക്യൂ നിന്ന നാട്ടുകാരെ പ്രചോദിപ്പിച്ചത് കള്ളപ്പണക്കാരുടെ ദാരുണമായ തകർച്ചയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കുന്ന 15 ലക്ഷം രൂപയുമായിരുന്നു എന്നതും രഹസ്യമല്ല. കള്ളപ്പണക്കാരുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് 2016 നവംബർ 13-ന് ഗോവയിൽവെച്ച് വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി…
Read More » -
Crime
യു.എസില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥി ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു; നാല് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് പത്ത് ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: യു.എസില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച ഒഹയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ക്ലീവ്‌ലാന്‍ഡില്‍ വിദ്യാര്‍ഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യു.എസില്‍ ദുരൂഹമായി മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ഉമ. മൃതദേഹം ഇന്ത്യയിലേക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. വിദ്യാര്‍ഥിയുടെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. മാര്‍ച്ചില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുള്‍ അറാഫത്തിനെ ക്ലീവ്ലാന്‍ഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ഈ വര്‍ഷം ആദ്യം, ഹൈദരാബാദില്‍ നിന്നുള്ള സയ്യിദ് മസാഹിര്‍ അലി എന്ന വിദ്യാര്‍ത്ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യാനയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യയുടെ മരണവും ജോര്‍ജിയയില്‍ വിവേക് ??സൈനിയുടെ ക്രൂരമായ കൊലപാതകവും യു.എസിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ച വാര്‍ത്തകളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണസംഖ്യ വര്‍ധിക്കുന്നത് ആശങ്കയ്ക്ക്…
Read More » -
Kerala
സുപ്രീംകോടതിയുടെ വിരട്ടല്‍ ഏറ്റു; വയനാട്ടില്‍ നാല് ഉദ്യോഗാര്‍ഥികളെ അധ്യാപകരായി നിയമിച്ച് റാണി ജോര്‍ജിന്റെ ഉത്തരവ്
തിരുവനന്തപുരം: വയനാട്ടിലെ ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഉത്തരവിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി, റാലി പി ആര്‍, ജോണ്‍സണ്‍, ഇ.വി ഷീമ എന്നിവര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. നിയമനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.10 ാം തീയതിക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞത്. റാണി ജോര്‍ജ് കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാല് പേരെ വയനാട്ടില്‍ അധ്യാപകരായി നിയമിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
Read More » -
Kerala
സി.പി.എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതിവകുപ്പ്
തൃശ്ശൂര്‍: സി.പി.എം. ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു റെയ്ഡ്. ഈ ബാങ്കിലെ ഒരു അക്കൗണ്ടില്‍ പാര്‍ട്ടി വെളിപ്പെടുത്താത്ത 3.8 കോടി ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരം. ഈ തുക പലതവണ അക്കൗണ്ടിലേക്ക് വരുകയും പോകുകയും ചെയ്തിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ തൃശ്ശൂര്‍ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച പരിശോധന രാത്രിവരെ തുടര്‍ന്നു. പരിശോധനാ സമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ ആനുവദിച്ചിരുന്നില്ല. എറണാകുളത്ത് ഇ.ഡി.യുടെ മൊഴിയെടുപ്പിന് ശേഷമായിരുന്നു ആദായനികുതി ഉദ്യോഗസ്ഥര്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസില്‍നിന്ന് മൊഴി ശേഖരിച്ച് തുടങ്ങിയത്. ഈ അക്കൗണ്ട്…
Read More »