IndiaNEWS

പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്രത്തോളം സന്ദര്‍ശനം നടത്തുന്നുവോ അത്രയും ഗുണം ഡിഎംകെയ്ക്ക്: സ്റ്റാലിന്‍ 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്രത്തോളം സന്ദര്‍ശനം നടത്തുന്നുവോ അതിന്റെയെല്ലാം ഗുണം ഡിഎംകെയ്ക്ക് ലഭിക്കുമെന്നും സ്റ്റാലിന്‍ പരിഹസിച്ചു.
തമിഴ്‌നാട്ടിലേക്ക് മോദി വരുന്നത് എന്തൊക്കെയോ വിടുവായത്തം പറയാനാണെന്നും, നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദി എത്രത്തോളം തമിഴ്‌നാട്ടില്‍ നരുന്നുവോ അത്രത്തോളം അത് ഡിഎംകെയ്ക്ക് അനുകൂലമാവും. അതൊരു പ്ലസ് പോയിന്റാണ്. നുണ പറയാനാണ് തമിഴ്‌നാട്ടിലേക്ക് മോദി വരുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
അണ്ണാഡിഎംകെയാണ് തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷം. പക്ഷെ നാടകം കളിക്കുന്നത് ബിജെപിയാണ്. രണ്ട് പാര്‍ട്ടികളും രണ്ടാം സ്ഥാനത്ത് വരാനാണ് പോരാടുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തമിഴ്‌നാട്ടിലെ നാല്‍പ്പത് സീറ്റും തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ അഴിമതിക്കാരല്ലെന്നാണ് ബിജെപി പറയുന്നത്. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇലക്‌ട്രല്‍ ബോണ്ടും പുറത്തുവന്നു. എത്ര പണം ആരുടെ കൈവശമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Back to top button
error: