കോട്ടയം: നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയില്‍വേ ജീവനക്കാരൻ മരിച്ചു.
കോട്ടയം നട്ടാശ്ശേരി വടുതലയില്‍ വിജു മാത്യൂ (48) ആണ് മരിച്ചത്. കായംകുളം എറണാകുളം- മെമു ആണ് ഇടിച്ചത്.
കുമാരനല്ലൂർ തൃക്കയില്‍ കോളനിക്ക് സമീപം ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടം.ട്രാക്ക് മാനായി ജോലി ചെയ്യുന്ന വിജു തൊഴിലാളി യൂണിയൻ നേതാവുമാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിശദാശംങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.